Latest News

ചുണ്ടുകള്‍ക്ക് ഷേപ്പില്ലാത്തത് കൊണ്ട് ആത്മ വിശ്വാസം ഇല്ലായിരുന്നു; യുഎഇയില്‍ വന്നശേഷം ലിപ് ഫിലും സ്‌മൈല്‍ കറക്ഷനും ചെയ്തു;കുറച്ച് ലക്ഷ്യങ്ങളുണ്ട്; അതൊക്കെ പൂര്‍ത്തിയാക്കണം; അതിനായി കാത്തിരിക്കുകയാണ്;സിംഗിളായി ജീവിക്കാന്‍ പ്ലാനില്ല; റാഫിയുമായി വേര്‍പിരിഞ്ഞ മഹീന ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയത് ഇങ്ങനെ

Malayalilife
ചുണ്ടുകള്‍ക്ക് ഷേപ്പില്ലാത്തത് കൊണ്ട് ആത്മ വിശ്വാസം ഇല്ലായിരുന്നു; യുഎഇയില്‍ വന്നശേഷം ലിപ് ഫിലും സ്‌മൈല്‍ കറക്ഷനും ചെയ്തു;കുറച്ച് ലക്ഷ്യങ്ങളുണ്ട്; അതൊക്കെ പൂര്‍ത്തിയാക്കണം; അതിനായി കാത്തിരിക്കുകയാണ്;സിംഗിളായി ജീവിക്കാന്‍ പ്ലാനില്ല; റാഫിയുമായി വേര്‍പിരിഞ്ഞ മഹീന ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയത് ഇങ്ങനെ

ചക്കപ്പഴം' എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ റാഫിയുമായി വേര്‍പിരിഞ്ഞ ശേഷം തന്റെ പുതിയ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്ന് മഹീന മുന്ന. വിവാഹമോചനത്തിന് ശേഷം യുഎഇയില്‍ കരിയറുമായി മുന്നോട്ട് പോകുന്ന മഹീന, തന്റെ ഭാവി പദ്ധതികളെക്കുറിച്ച് പുത്തന്‍ വ്‌ളോഗിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇനിയങ്ങോട്ട് സിംഗിളായി ജീവിക്കാനാണോ പ്ലാന്‍ എന്ന ആരാധകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി മഹീന നല്‍കി.

സിംഗിളായി തുടരാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ പുതിയൊരു ബന്ധത്തിലേക്ക് കടക്കാന്‍ അതിന്റേതായ സമയമുണ്ടെന്നുമാണ് മഹീന പറയുന്നത്. നിലവില്‍ കരിയറില്‍ ചില ലക്ഷ്യങ്ങളുണ്ടെന്നും അത് പൂര്‍ത്തിയാക്കാനാണ് മുന്‍ഗണനയെന്നും താരം വ്യക്തമാക്കി. തന്റെ രൂപത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും മഹീന തുറന്നുപറഞ്ഞു. യുഎഇയില്‍ എത്തിയ ശേഷം സ്‌മൈല്‍ കറക്ഷനും ലിപ് ഫില്ലറും ചെയ്തതായി താരം വെളിപ്പെടുത്തി.

മുന്‍പ് മേല്‍ചുണ്ടിന് ഷെയ്പ്പില്ലാത്തത് തനിക്ക് വലിയ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കിയിരുന്നെന്നും ലിപ് ഫില്‍ ചെയ്ത ശേഷമാണ് ആത്മവിശ്വാസം വീണ്ടെടുത്തതെന്നും മഹീന വ്‌ളോഗില്‍ പറഞ്ഞു. ചില കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ നാടിനേക്കാളും സുരക്ഷിതമായി ജീവിക്കാന്‍ നല്ലത് ദുബായ് ആണെന്ന് തനിക്ക് തോന്നാറുണ്ടെന്ന് മഹീന പറയുന്നു.

അവിടെ സ്ഥിരതാമസമാക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും നിലവില്‍ യുദ്ധസാഹചര്യങ്ങള്‍ക്കിടയിലും ദുബായ് സുരക്ഷിതമാണെന്നാണ് താരത്തിന്റെ പക്ഷം. ചക്കപ്പഴത്തിലെ സുമേഷ് എന്ന കഥാപാത്രത്തെ കണ്ട് ഇഷ്ടപ്പെട്ടാണ് മഹീന റാഫിയുടെ ജീവിതത്തിലേക്ക് എത്തിയതെങ്കിലും പിന്നീട് ഇവര്‍ വേര്‍പിരിയുകയായിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് താന്‍ വിവാഹമോചിതയായ വിവരം മുന്‍പ് മഹീന ആരാധകരെ അറിയിച്ചത്.

പ്രണയിച്ച് വിവാഹിതരായവരായിരുന്നു ചക്കപ്പഴം സിറ്റ്‌കോമിലൂടെ ശ്രദ്ധേയനായ റാഫിയും മഹീനയും. 2022ല്‍ അത്യാഢംബരത്തോടെ നടന്ന വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു. റാഫിയുടെ പങ്കാളിയായി ജീവിക്കാന്‍ തുടങ്ങിയശേഷമാണ് മഹീന സോഷ്യല്‍മീഡിയയില്‍ ആക്ടീവായതും യുട്യൂബ് ചാനല്‍ ആരംഭിച്ചതും. എന്നാല്‍ രണ്ട് വര്‍ഷം മാത്രമെ ആ ദാമ്പത്യം നീണ്ടുനിന്നുള്ളു. 2025ലാണ് താനും റാഫിയും വേര്‍പിരിഞ്ഞുവെന്ന് മഹീന അറിയിച്ചത്

Read more topics: # മഹീന മുന്ന.
rafi maheena munna about dubai life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES