Latest News

കടേന്ന് പൂവ് വാങ്ങാന്‍ പറ്റൂല; വീട്ടിലെ പൂവ് പറിക്കാനും സമ്മതിക്കൂല; എങ്കിലും പൂക്കളമിട്ട് സിത്താരയുടെ മകള്‍ സാവന്‍ റിതു

Malayalilife
 കടേന്ന് പൂവ് വാങ്ങാന്‍ പറ്റൂല; വീട്ടിലെ പൂവ് പറിക്കാനും സമ്മതിക്കൂല; എങ്കിലും പൂക്കളമിട്ട് സിത്താരയുടെ മകള്‍ സാവന്‍ റിതു

ലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. ഏഴുവയസുകാരി സാവന്‍ റിതുവാണ് സിത്താരയുടെ മകള്‍. സായുകുട്ടിയും ഒരു കൊച്ചുപാട്ടുകാരിയാണെന്ന് നേരത്തെ തെളിയിച്ചിരുന്നു. അമ്മയ്ക്കൊപ്പം ഉയ രെ ചിത്രത്തിലെ നീ മുകിലോ എന്ന ഗാനം ആസ്വദിച്ചു പാടുന്ന വീഡിയോ ആണ് ആദ്യമായി ഹിറ്റായത്. പിന്നാലെ മകളുടെ മനോഹരമായ ഗാനങ്ങളുടെ വീഡിയോകള്‍ സിത്താര പങ്കുവച്ചിരുന്നു. 

സിത്താരയുടെ സുഹൃത്തുക്കളുമായും സാവന്‍ നല്ല  അടുപ്പത്തിലാണ്. ഗായിക അഭയഹിരണ്‍മയിക്കൊപ്പമുളള ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്.  കുടുംബത്തിന്റെയും മകള്‍ റിതുവിന്റെയും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഓണത്തിന് അത്തമിടുന്ന സാവന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സിത്താര.  വീട്ടില്‍ മുറ്റത്ത് പൂക്കളമിടുകയാണ് സാവന്‍. ഒപ്പം പൂവില്ലാത്തതിന് പരാതി പറയുകയുമാണ് കുട്ടിത്താരം. അമ്മമയുടെ പൂ പറിക്കാനും സമ്മതിക്കില്ല ക ടേന്നു വാങ്ങാനും പറ്റില്ല. പിന്നീട് പുല്ലൊക്കെ വച്ച് പൂക്കളമിട്ട കാര്യവും സാവന്‍ പറയുന്നുണ്ട്. വീഡിയോയുടെ ബാക്ഗ്രാണ്ടില്‍ സാവന്റെ ശബ്ദം കേള്‍ക്കാം. വീഡിയോ കാണാം


 

 

sithara daughter savan rithu making athapookalam in onam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക