Latest News

200 എപിസോഡുകള്‍ പിന്നിട്ട് സത്യ എന്ന പെണ്‍കുട്ടി; ലൊക്കേഷനില്‍ ആഘോഷമാക്കി മാറ്റി താരങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍

Malayalilife
200 എപിസോഡുകള്‍ പിന്നിട്ട് സത്യ എന്ന പെണ്‍കുട്ടി; ലൊക്കേഷനില്‍ ആഘോഷമാക്കി മാറ്റി താരങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍

സംപ്രേക്ഷണം ആരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മികച്ച സീരിയലുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചാനലാണ് സീ കേരളം. കണ്ട് പഴകിയ അമ്മായി അമ്മ മരുമകള്‍ പോരല്ല സീയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍. ഉന്നത നിലവാരത്തില്‍ കാമ്പുള്ള കഥകളാണ് സീ കേരളം സംപ്രേക്ഷണം ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സത്യ എന്ന പെണ്‍കുട്ടിയും വ്യത്യസ്ത പ്രമേയം കൈകാര്യം ചെയ്യുന്ന സീരിയലാണ്.

വീട്ടിലെ പ്രാരാബ്ദങ്ങള്‍ ഏറ്റെടുത്ത് വര്‍ക്ക് ഷോപ് മെക്കാനിക്കായി മാറിയ സത്യയുടെ കഥയാണ് സത്യ എന്ന പെണ്‍കുട്ടി പറയുന്നത്. പെണ്ണായി ജനിച്ചെങ്കിലും ആണിന്റെ തന്റേടവുമായി ജീവിക്കുന്ന പെണ്‍കുട്ടിയാണ് സത്യ. സീരിയലില്‍ സത്യ ആയിട്ട് എത്തുന്നത് നടി മെര്‍ഷീന നീനുവാണ്. മുടി മുറിക്കാതെ വിഗ് ഒക്കെയായി മികച്ച രീതിയില്‍ മേക്കപ്പ് ചെയ്താണ് മെര്‍ഷീന സീരിയലിലെത്തുന്നത്. പ്രണയം, അമ്മുവിന്റെ അമ്മ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ക്ക് ശേഷം ശ്രീനിഷ് അരവിന്ദ് നായകനായി എത്തിയ സീരിയലാണ് സത്യ എന്ന പെണ്‍കുട്ടി. മികച്ച അഭിപ്രായവുമായി മുന്നേറുന്ന സീരിയല്‍ ഇപ്പോള്‍ 200 എപിസോഡുകള്‍ പൂര്‍ത്തിയാക്കിയിരിക്കാണ്. ഇതിന്റെ ആഘോഷചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.

സീരിയലിലെ അഭിനേതാക്കളെല്ലാം ഒത്തുചേര്‍ന്ന ഗംഭീര ആഘോഷമാണ് സത്യ എന്ന പെണ്‍കുട്ടിയുടെ ലൊക്കേഷനില്‍ നടന്നത്. സത്യയായി എത്തുന്ന മെര്‍ഷീന, സുധിയായ ശ്രീനിഷ്, സത്യയുടെ ചേച്ചിയായി വേഷമിടുന്ന ആര്‍ദ്ര ദാസ് എന്നിവരും സഹതാരങ്ങളുമെല്ലാം ആഘോഷത്തില്‍ പങ്കെടുത്തിട്ടുണ്ട്. കേക്ക് മുറിച്ച് സന്തോഷത്തൊടെ പങ്കിടുന്ന താരങ്ങളെയും കാണാം. 

 

sathya enna penkutty serial 200th episode celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക