കുംഭമേളയില്‍ പങ്കെടുത്ത് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ സുപ്രിയ മേനോന്‍. പ്രയാഗ് രാജില്‍, ത്രിവേണി സംഗമസ്ഥാനത്തു നിന്നുള്ള വിഡിയോ സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു.
വിഐപികള്‍ക്ക് വേണ്ടി പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്താണ് സുപ്രിയ എത്തിയത്. ശേഷം ത്രീവേണി സംഗമത്തില്‍ നിന്നുള്ള വീഡിയോ താരം പകര്‍ത്തുകയായിരുന്നു. കറുപ്പ് നിറമുള്ള വസ്ത്രവും അതിന് മുകളില്‍ ലൈഫ് ജാക്കറ്റും കൂടെ ഒരു കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ചാണ് സുപ്രിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതേ സമയം കേരളത്തില്‍ നിന്ന് നിരവധി പ്രമുഖരും കുംഭമേളയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശിലെത്തിയിരുന്നു. ജയസൂര്യ, സംയുക്ത, കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ പ്രയാഗ് രാജിലെത്തി കുംഭമേളയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു.
പൃഥ്വിയുടെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് താരങ്ങളിപ്പോള്‍.
ബോളിവുഡില്‍ നിന്നും പ്രമുഖരായ പലരും ഇതില്‍ പങ്കെടുക്കാന്‍ പോവുകയും അവരുടെ ചിത്രങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കോടിക്കണക്കിന് ആളുകളാണ് എത്തിയത്. സെലിബ്രിറ്റികള്‍ക്ക് പുറമേ രാഷ്ട്രീയക്കാരനും നേതാക്കളുമൊക്കെ ഉണ്ടായിരുന്നു. ചില അപകടങ്ങളും പ്രശ്നങ്ങളുമൊക്കെ ഉണ്ടായതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളും ഇതിന് പിന്നില്‍ നടക്കുന്നുണ്ട്.
ബിഗ് ബജറ്റില്‍ വലിയ പ്രതീക്ഷകളോടെ നിര്‍മ്മിച്ച എമ്പുരാന്‍ മാര്‍ച്ച് ഇരുപ്പത്തിയേഴിനായിരിക്കും തിയേറ്ററുകളിലേക്ക് എത്തുക