Latest News

സരിഗപമ അശ്വിന്‍ വിജയന്‍ വിവാഹിതനാകുന്നു; നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
 സരിഗപമ അശ്വിന്‍ വിജയന്‍ വിവാഹിതനാകുന്നു; നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് താരം

രിഗമപയിലെ മികച്ച മത്സരാത്ഥികളില്‍ ഒരാള്‍ ആയിരുന്നു അശ്വിന്‍.പാട്ട് മാത്രമല്ല കംപോസിംങിലും മികവ് തെളിയിച്ച അശ്വിന്‍ എഞ്ചീനിയറായി ജോലി ചെയ്യുന്നതിനൊപ്പമായാണ് പാട്ടിനേയും ഒപ്പം കൊണ്ടുപോകുന്നത്. അടുത്തിടെയായിരുന്നു സരിഗമപയുടെ ഫിനാലെ നടന്നത്. മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച അശ്വിന് ഷോയിലെ അവസാനത്തെ ബ്ലോക്ക് ബസ്റ്ററെന്ന നേട്ടവും നേടിയെടുക്കാന്‍ സാധിച്ചു.

പാലക്കാട്ടുകാരന്‍ അശ്വിന്‍ വിജയനെ സംഗീതത്തിലേക്ക് നയിച്ചത് കുടുംബമാണ്. പാട്ടിലാണ് തുടക്കമെങ്കിലും സംഗീത സംവിധാനത്തിലാണ് അശ്വിന് കമ്പം. എഞ്ചിനീയറിങ് പഠനം 2014-നാണ് പൂര്‍ത്തിയാക്കിയത്. ക്യാംപസ് പ്ലേസ്‌മെന്റ് വഴി ഇന്‍ഫോസിസില്‍  ജോലിയും ലഭിച്ചു. തുടക്കം മൈസൂരില്‍ ആയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഇന്‍ഫോസിസ് ക്യാംപസിലാണ്. താരം വിവാഹിതനാകാന്‍ ഒരുങ്ങുകയാണെന്നാണ് ഇപ്പോള്‍ എത്തുന്ന വാര്‍ത്ത.

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സരിഗമപ വിജയി ലിബിന്‍ വിവാഹിതനായത്. പ്രണയ വിവാഹമായിരുന്നു ലിബിന്റേത്. വിവാഹനിശ്ചയത്തിന്റെയും വിവാഹത്തിന്റെയും ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. സരിഗമപ മത്സരാര്‍ത്ഥികള്‍ എല്ലാവരും വിവാഹത്തിന് എത്തിയിരുന്നു.  ലിബിന്റെ വിവാഹം സരിഗമപ താരങ്ങള്‍ ആഘോഷമാക്കിയിരുന്നു. ഏറെ ആരാധകരാണ് സരിഗമപയിലൂടെ അശ്വിനും ഉളളത്. താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സരിഗമപ കഴിഞ്ഞ ഉടന്‍ എല്ലാവരും പെണ്ണുകെട്ടുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ലിബിന്റെ വിവാഹം പോലെ അശ്വിന്റെയും ആഘോഷമാക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Read more topics: # saregamapa,# aswin vijayan engaged
saregamapa aswin vijayan engaged

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക