മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അവതാരകനാണ് ജീവ ജോസഫ്. സൂര്യ ടിവിയില്‍ വീഡിയോ ജോക്കിയായിട്ടാണ് താരം ആദ്യം എത്തിയത്. പിന്നീട് സിനിമകളിലും ജീവ അഭിനയിച്ചിരുന്നു. സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് ജീവ ശ്രദ്ധിക്കപ്പെടുന്നത്. ഖത്തര്‍ എയര്‍വേസില്‍ കാബിന്‍ ക്രൂവായിരുന്നു അപര്‍ണ ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ്. യൂട്യൂബ് ചാനലില്‍ ഇടയ്ക്ക് ജീവയും എത്താറുണ്ട്. യൂട്യൂബ് ചാനലുമായി സജീവമാണ് അപര്‍ണ്ണ. വ്യത്യസ്തമായ എപ്പിസോഡുകളുമായാണ് താരം എത്താറുള്ളത്. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ലെന്നും പെട്ടെന്ന് തോന്നിയ ഐഡിയ ആയിരുന്നു അതെന്നും മുന്‍പ് അപര്‍ണ്ണ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇരുവരും ഒന്നിച്ച് സീകേരളത്തിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന പരിപാടിയുടെ അവതാരകരായി എത്തുകയാണ്.
സരിഗമപ കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലായിരുന്നു താരം കൂടുതല്‍ ആക്ടീവായിരുന്നത്. ചുരുങ്ങിയ സമയംകൊണ്ടാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി ജീവ മാറിയത്. സരിഗമപയില്‍ ജീവയുടെ അവതരണവും തമാശകളും കുസൃതിത്തരങ്ങളും എല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയില്‍ വരാറുളള മെസേജുകള്‍ക്ക് ജീവ നല്‍കാറുളള മറുപടിയെ കുറിച്ച് അപര്‍ണ തുറന്നുപറഞ്ഞിരുന്നു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. ജീവ ചേട്ടനെ ഇഷ്ടമാണെന്നും ആങ്കറിംഗ് ചെയ്യാന്‍ വലിയ താല്‍പര്യമുണ്ട് എന്നൊക്കെ പറഞ്ഞ് മെസേജുകള്‍ വരാറുണ്ട് എന്ന് ജീവ പറയുന്നു.
ഇങ്ങനെ വരാറുളള എല്ലാ മെസേജുകള്‍ക്ക് മറുപടി കൊടുക്കാറില്ലെങ്കിലും 90ശതമാനം മെസെജുകള്‍ക്കും മറുപടി കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. ജീവ പറഞ്ഞു. ജീവ എല്ലാവര്‍ക്കും മറുപടി കൊടുക്കാറുളളത് താനും കാണാറുണ്ടെന്ന് അപര്‍ണ പറയുന്നു. ബിസി ആണെങ്കിലും അല്ലെങ്കിലും എല്ലാവര്‍ക്കും ജീവ റിപ്ലൈ കൊടുക്കാറുണ്ട്. ചില സമയങ്ങളില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി വോയിസ് നോട്ട് പോലെ അയച്ചുകൊടുക്കാറുണ്ട്. അത് അപരിചിതരായ ആളുകളായാലും അങ്ങനെ ചെയ്യാറുണ്ട് ജീവ. ചില സമയങ്ങളില്‍ മോനെ, കുട്ടാ, ചക്കരെ എന്ന് വിളിച്ചെല്ലാം മറുപടി കൊടുക്കാറുണ്ട്. ഇങ്ങനെയൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോള്‍, നമ്മള്‍ പറയുന്ന കാര്യങ്ങള്‍ എന്തെങ്കിലും അവര്‍ക്ക് ഉപകാരപ്പട്ടാലോ എന്നാണ് ജീവ പറയുക. അപര്‍ണ പറഞ്ഞു.
ഇത് കേട്ട് എനിക്ക് ഇങ്ങനെ പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ലെന്ന് ജീവ പറയുന്നു. അപ്പോ നമുക്ക് അറിയുന്നത് മറ്റുളളവര്‍ക്ക് പറഞ്ഞുകൊടുക്കുക എന്നത് ഒരു സന്തോഷം തരുന്ന കാര്യമാണ്. ആങ്കറിങ്ങിനെ പറ്റി എന്നോട് ചോദിക്കാറുളളവരോട് ഞാന്‍ പറയാറുളളത് അത് അത്ര എളുപ്പമുളള കാര്യമല്ല. നന്നായി സ്ട്രഗിള്‍ ചെയ്യേണ്ടി വരും. നമ്മുക്ക് ഒരു ഷോ കിട്ടുമ്പോ അതിന് വേണ്ടി തയ്യാറെടുക്കണം, അത് ചെയ്യണം. ആ ഷോ എല്ലാവരും കാണണം. എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടണം. ചിലപ്പോ ഭാഗ്യവും കൂടി വേണം. ഒരു ജോലി ആദ്യം കണ്ടുപിടിക്കുക. അതിന്റെ കൂടെ ആങ്കറിംഗും കൊണ്ടുപോവുക,. ആങ്കറിംഗ് ഇഷ്ടമുണ്ടെങ്കില്‍ ഒരിക്കലും അത് മനസീന്ന് കളയരുത്. ശ്രമിച്ചുകൊണ്ടിരിക്കുക. നമ്മുടെ വീട്ടില്‍ അത്യാവശ്യം സാമ്പത്തികമൊക്കെ ഉണ്ടെങ്കില്‍ നമുക്ക് ആങ്കറിംഗ് വേണ്ടി ശ്രമിക്കാം. നമുക്ക് കിട്ടുന്നില്ലെങ്കില്‍ അടുത്തൊരു ജോലിയിലേക്ക് മാറാം. അതല്ല നമുക്ക് സെറ്റിലാവണമെന്ന് തോന്നുകയാണെങ്കില്‍ ജോലിയുടെ കൂടെ ആങ്കറിംഗ് കൂടി ചെയ്യുക. ആങ്കറിംഗ് പാഷന്‍ ഉണ്ടെങ്കില്‍ ഒരിക്കലും വിട്ടുകളയരുത്. ജീവ പറഞ്ഞു.