Latest News

സരിഗമപ എന്ന സംഗീത പരിപാടിയിലൂടെ ശ്രദ്ധേയനായ ഗായകന്‍ അക്ബര്‍ ഖാന്‍ വിവാഹിതനായി; വധു ഡോക്ടറായ യുപിക്കാരി

Malayalilife
സരിഗമപ എന്ന സംഗീത പരിപാടിയിലൂടെ ശ്രദ്ധേയനായ ഗായകന്‍ അക്ബര്‍ ഖാന്‍ വിവാഹിതനായി; വധു ഡോക്ടറായ യുപിക്കാരി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വീകരണമുറികളെ സംഗീത സാന്ദ്രമാക്കുന്ന പരിപാടിയാണ് സരിഗമപ. ഒരുപിടി നല്ല ഗായകരെയാണ് കഴിഞ്ഞ സീസണിലൂടെ നമ്മള്‍ക്ക് ലഭിച്ചിട്ടുള്ളത്. അതില്‍ ചില ഗായകരുടെ ആലാപനശൈലി നമ്മുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങും. അത്തരത്തില്‍ ഹൃദയത്തില്‍ കയറിക്കൂടിയ ഒരു ഗായകനാണ് അക്ബര്‍ ഖാന്‍.

തൃശൂര്‍ ചൂണ്ടല്‍ സ്വദേശിയായ അക്ബര്‍, സൗണ്ട് എഞ്ചിനീയര്‍, പ്രോഗ്രാമര്‍, റിഥം ഗിറ്റാറിസ്റ്റ് തുടങ്ങിയ നിലകളിലും തിളങ്ങി നില്‍ക്കുന്ന ഗായകനാണ്. കഴിഞ്ഞദിവസമായിരുന്നു താരത്തിന്റെ നിക്കാഹ്

ഡോ. ഷെറിന്‍ ഖാന്‍ ആണ് അക്ബറിന്റെ വധുവായി എത്തിക്അത്. മലയാളിയല്ല വധുവെങ്കിലും മലയാളം കേട്ടാല്‍ മനസിലാകുന്ന ആളാണെന്നാണ് അക്ബര്‍ വിവാഹശേഷം മാധ്യമങ്ങളോട് പറഞ്ഞത്.ഞാന്‍ വേറെ മതത്തില്‍ ഉള്ളവരെ കല്യാണം കഴിക്കുമോ എന്ന ഭയമായിരുന്നു വീട്ടുകാര്‍ക്ക്. പഴയ ഓര്‍ത്തഡോക്‌സ് ഫാമിലിയാണ് എന്റേത്, അതാണ് അങ്ങനെ ഒരു ചിന്ത. പക്ഷെ ഇവിടെ അത് വിഷയം ആയിരുന്നില്ലെന്നും അക്ബര്‍ പറയുന്നു.

യുപിക്കാരിയാണ് ഷെറിന്‍ എന്നും മാധ്യമങ്ങള്‍ക് മുന്‍പില്‍ വധുവിനെ പരിചപ്പെടുത്തിക്കൊണ്ട് അക്ബര്‍ പറഞ്ഞു. കൊച്ചിയില്‍ ആണ് ജോലി നോക്കുന്നതെന്നും അക്ബര്‍ പ്രതികരിച്ചു.ഒരുപാട് കഷ്ടപെട്ടിട്ടാണ് താന്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയതെന്ന് അക്ബര്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. കൊത്ത അടക്കമുള്ള സിനിമകളില്‍ അക്ബര്‍ ഇതിനകം പാടിക്കഴിഞ്ഞു.

 

sa re ga ma pa singer akbar khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക