മമ്മിയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞ പേര്‍ളിയോട് ' ഈ വീട്ടില്‍ ഞാനാണ് നിന്റെ മമ്മി'യെന്ന് പറഞ്ഞ് അരിസ്റ്റോ സുരേഷ്; മറ്റുള്ളവര്‍ പറയുന്നത് കാര്യമാക്കാറില്ലെന്നും എനിക്ക് നിന്നെ വിശ്വാസമാണെന്നും പേര്‍ളിയോട് സുരേഷിന്റെ ആശ്വാസ വാക്കുകള്‍; ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വീണ്ടും കണ്ണീര്‍ രംഗങ്ങള്‍

Malayalilife
മമ്മിയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞ പേര്‍ളിയോട് ' ഈ വീട്ടില്‍ ഞാനാണ് നിന്റെ മമ്മി'യെന്ന് പറഞ്ഞ് അരിസ്റ്റോ സുരേഷ്; മറ്റുള്ളവര്‍ പറയുന്നത് കാര്യമാക്കാറില്ലെന്നും എനിക്ക് നിന്നെ വിശ്വാസമാണെന്നും പേര്‍ളിയോട് സുരേഷിന്റെ ആശ്വാസ വാക്കുകള്‍; ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വീണ്ടും കണ്ണീര്‍ രംഗങ്ങള്‍

കളിയും ചിരിയും വഴക്കും കണ്ണീരുമെല്ലാം ചേര്‍ന്ന ബിഗ് ബോസില്‍ കണ്ണുകളെ ഈറനണിയിക്കുന്ന രംഗങ്ങള്‍ വീണ്ടും. മമ്മിയെ കാണണമെന്ന് പറഞ്ഞ് പേര്‍ളി കരഞ്ഞ രംഗങ്ങളാണ് പ്രേക്ഷകരുടെ നെഞ്ചില്‍ കനലിട്ടത്. പേര്‍ളിയുടെ കരച്ചില്‍ കണ്ട് ആശ്വാസ വാക്കുകളുമായെത്തിയത് അരിസ്റ്റോ സുരേഷായിരുന്നു. ഈ വീട്ടില്‍ ഞാനാണ് നിന്റെ മമ്മിയെന്നാണ് സുരേഷ് പേര്‍ളിയോട് പറഞ്ഞത്. കണ്ണു കലങ്ങിയിരിക്കുന്നത് കണ്ട് കാര്യമെന്തെന്ന് സുരേഷ് പേര്‍ളിയോട് ചോദിച്ചെങ്കിലും ആദ്യം ഉത്തരം കിട്ടിയില്ല. വീണ്ടും ചോദിച്ചപ്പോള്‍ പേര്‍ളി വിങ്ങി പൊട്ടുകയായിരുന്നു.

ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളില്‍ അരിസ്റ്റോ സുരേഷിനെയും പേര്‍ളിയെയും ലക്ഷ്യം വെച്ചുകൊണ്ട് എല്ലാവരും രംഗത്തെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദമായിരുന്നു എല്ലാവരിലും അസ്വസ്ഥതകളുണ്ടാക്കിയിരുന്നത്. മുന്‍പ് പേളി ബിഗ് ബോസ് ക്യാപ്റ്റനായിരുതൊന്നും ആര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. പേര്‍ളിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു എല്ലാവരും എത്തിയിരുന്നത്. കൂടാതെ പേളിയും ശ്രീനിഷും തമ്മിലുള്ള അടുപ്പവും എല്ലാവരിലും അസ്വസ്ഥതകളുണ്ടാക്കിയിരുന്നു.ബിഗ് ബോസ് ഷോയില്‍ പേര്‍ളിയെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കാറുള്ളത് അരിസ്റ്റോ സുരേഷായിരുന്നു.

മറ്റുള്ളവരെല്ലാം പേര്‍ളിയെ തള്ളി പറയുമ്പോഴും അതൊന്നും കാര്യമാക്കാതെ സുരേഷ് ഒപ്പം നില്‍ക്കുമായിരുന്നു. പേര്‍ളിയുമായുള്ള സൗഹൃദം കാരണം മറ്റു മല്‍സരാര്‍ത്ഥികളില്‍ നിന്നും സുരേഷിന് വിമശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഷോ തുടങ്ങിയ നാള്‍ മുതല്‍ ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. ഇനി മുതല്‍ തന്റെ കാര്യത്തില്‍ ഓവര്‍ പ്രൊട്ടക്ടീവ് ആകരുതെന്നും തന്റെ തെറ്റുകളൊന്നും ചൂണ്ടിക്കാണിക്കാതെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കുന്നതുകൊണ്ടാണ് മറ്റുള്ളവര്‍ മോശമായി ചേട്ടനോട് പെരുമാറുന്നതെന്നും പേര്‍ളി സുരേഷിനോട് പറഞ്ഞിരുന്നു. ഇനിയെങ്കിലും താന്‍ ചെയ്ത കാര്യങ്ങള്‍ ശരിയായില്ലെന്നും കണ്ടാല്‍ അത് ചേട്ടന്‍ തുറന്നുപറയണമെന്നും പേര്‍ളി പറഞ്ഞു.  

Read more topics: # perley,# aristo suresh,# sreenesh
perley-cries-in-big-boss-show

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES