പാടാത്ത പൈങ്കിളിയിലെ കഥാപാത്രങ്ങള്‍ക്ക് മാറ്റം; അര്‍ച്ചന സുശീലനും ദിനേശ് പണിക്കരും സീരിയലിലേക്ക്

Malayalilife
പാടാത്ത പൈങ്കിളിയിലെ കഥാപാത്രങ്ങള്‍ക്ക് മാറ്റം; അര്‍ച്ചന സുശീലനും ദിനേശ് പണിക്കരും സീരിയലിലേക്ക്

ഹിറ്റ് സീരിയലുകള്‍ കൊണ്ട് മുന്നില്‍ നില്‍ക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ചാനലിലെ സീരിയലുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചാനലിലെ ഹിറ്റ് സീരിയലായ വാനമ്പാടി ക്ലൈമാക്സിലേക്ക് കടന്നതിന് പിന്നാലെയാണ് പുതിയ സീരിയല്‍ ആരംഭിച്ചത്. പാടാത്ത പൈങ്കിളി എന്ന സീരിയല്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളായിരുന്നു ഈ പരമ്പരയ്ക്കായി അണിനിരന്നത്. കണ്‍മണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളുമായാണ് പരമ്പര മുന്നേറുന്നത്.ദിനേഷ് പള്ളത്തിന്റെ തിരക്കഥയില്‍ സുധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളി സംവിധാനം ചെയ്യുന്നത്. മനീഷയാണ് സീരിയലിലെ പ്രധാന കഥാപാത്രമായ കണ്‍മണിയെ അവതരിപ്പിക്കുന്നത്. ടിക് ടോകിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ സൂരജാണ് ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു മോള്‍, പ്രേംപ്രകാശ്, പ്രീത, അഞ്ജിത, അംബിക തുടങ്ങി വന്‍താരനിരയാണ് സീരിയലിനായി അണിനിരക്കുന്നത്.

തന്നെ സ്വീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ക്ക് നന്ദി അറിയിച്ച് സൂരജ് എത്തിയിരുന്നു. ലൈവ് വീഡിയോയിലൂടെയായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. തന്നെ അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു നിങ്ങളുടെ പ്രതികരണമെന്നും പറഞ്ഞാല്‍ തീരാത്തത്ര നന്ദിയുണ്ടെന്നും സൂരജ് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ സീരിയലിലെ ചില കഥാപാത്രങ്ങള്‍ക്ക് മാറ്റം ഉണ്ടായിരിക്കയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലാണ്  പരമ്പരയിലെ താരങ്ങളില്‍ ചില മാറ്റങ്ങളുണ്ടെന്ന് വ്യക്തമാക്കി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. പ്രീതയ്ക്ക് പകരമായി അര്‍ച്ചന സൂശീലനാണ് എത്തിയത്. പ്രേം പ്രകാശിന് പകരമായാണ് ദിനേഷ് പണിക്കരെത്തിയത്. നെഗറ്റീവ് കഥാപാത്രമായത് കൊണ്ടു തന്നെ ഒറ്റ എപ്പിസോഡില്‍ തന്നെ അര്‍ച്ചനയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കുടുംബനാഥന്റെ റോളില്‍ ദിനേഷ് പണിക്കരേയും പ്രേക്ഷകര്‍ സ്വീകരിച്ചു.

Read more topics: # paadatha painkili latest serial
paadatha painkili latest serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES