Latest News

അച്ഛന്‍ എങ്ങും പോയിട്ടില്ല; സുധിയുടെ മുഖം ടാറ്റു ചെയ്ത് മകന്‍ കിച്ചു; കണ്ണ് നനയിക്കുന്ന വീഡിയോ പങ്ക് വച്ച് ഭാര്യ രേണു

Malayalilife
 അച്ഛന്‍ എങ്ങും പോയിട്ടില്ല; സുധിയുടെ മുഖം ടാറ്റു ചെയ്ത് മകന്‍ കിച്ചു; കണ്ണ് നനയിക്കുന്ന വീഡിയോ പങ്ക് വച്ച് ഭാര്യ രേണു

കൊല്ലം സുധിയുടെ അകാല മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയാക്കിയാണ് സുധി മടങ്ങി യത്. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് സുധി എത്തിയത്. സുധിക്കെല്ലാം സുധിയുടെ കുടുംബമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബമായിരുന്നു സുധിയുടേത്. 

ഇപ്പോഴിതാ,സുധിയുടെ മുഖം കൈയില്‍ പച്ച കുത്തി മകന്‍ രാഹുല്‍. പച്ച കുത്തുന്ന വീഡിയോ സുധിയുടെ ഭാര്യ രേണു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സുധിയുടെ മുഖത്തിനൊപ്പം 'നൗ ആന്‍ഡ് ഫോര്‍എവര്‍'  എന്ന വാചകവും പച്ച കുത്തിയിട്ടുണ്ട്. നിരവധിയാളുകളാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്. 

വടകരയില്‍ നിന്നും രാത്രി പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയപ്പോഴാണ് സുധിയും കൂട്ടരും സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചത്. സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ആദ്യ വിവാഹ ബന്ധത്തിലെ മകനും രണ്ടാം ഭാര്യയും മകനുമാണ് സുധിക്ക് ഉണ്ടായിരുന്നത്. ഇവരുടെ ജീവിതമാണ് സുധിയുടെ മരണത്തോടെ വഴിമുട്ടിയത്. ഫ്‌ലാവേഴ്‌സ് ചാനലിന്റെ പരിപാടിക്ക് പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം

മൂത്ത മകന്‍ രാഹുലിനെ സ്വന്തം മകനായി തന്നെയാണ് രേണു കാണുന്നത്.പിന്നീട് ഇളയമകന്‍ ഋഷിക്കുട്ടനും സുധിക്ക് കൂട്ടായി എത്തി. അങ്ങനെ വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന സുധിയുടെ വീട്ടിലേയ്ക്കാണ് വലിയ ദുരന്തം പൊടുന്നനെ എത്തിയത്

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Renu sudhi (@renu_sudhi)

Read more topics: # കൊല്ലം സുധി
kollam sudhi son rahul tattoo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES