ചക്കപ്പഴം താരം റാഫി വിവാഹിതനായി. ടിക് ടോകിലൂടെയായി സജീവമായിരുന്നു മഹീനയാണ് വധു. കൊല്ലം കടിക്കൽ പള്ളിമുക്കിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാനായി ചക്കപ്പഴം സഹതാരങ്ങളെല്ലാം എത്തി. കുടുംബത്തിനൊപ്പം റാഫിയുടെ വിവാഹത്തിന് ചക്കപ്പഴം സീരിയലിൽ നാത്തൂനായി അഭിനയിക്കുന്ന അശ്വതി എത്തി. മെഹറ് ചാർത്തുന്നത് വരെയുള്ള ചടങ്ങിൽ ചക്കപ്പഴത്തിലെ ഏതാനും താരങ്ങൾ മാത്രമാണ് പങ്കെടുത്തത്.
സിനിമയിലാണ് റാഫി ആദ്യമായി അഭിനയിക്കുന്നത്. പിന്നീടാണ് ടെലിവിഷൻ മേഖലയിലേക്ക് എത്തുന്നത്. ഓഡിഷൻ വഴി റാഫി ചക്കപ്പഴത്തിലേക്ക് സംവിധായകൻ ഉണ്ണികൃഷ്ണൻ കണ്ട് അദ്ദേഹത്തിന് ഇഷ്ടപെട്ടിട്ടാണ് എത്തിയത്. ചക്കപ്പഴത്തിലെ സുമേഷുമായി ചെറിയ രീതിയിൽ ഒക്കെ സാമ്യം ഉണ്ട് എന്ന് മുൻപൊരിക്കൽ റാഫി വ്യക്തമാക്കിയിട്ടുണ്ട്. ചക്കപ്പഴത്തിലെ സുമേഷുമായി ചെറിയ രീതിയിൽ ഒക്കെ സാമ്യം ഉണ്ട് എന്ന് മുൻപൊരിക്കൽ റാഫി വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ പ്രണയത്തിലാണെന്ന് നേരത്തെ റാഫി അറിയിച്ചിരുന്നു. ടിക് ടോകിലൂടെയായി സജീവമായിരുന്നു മഹീനയും. സോഷ്യല്‍ മീഡിയയിലൂടെയായും മഹീന വിശേഷങ്ങള്‍ പങ്കിടാറുണ്ട്. വിവാഹ വിശേഷങ്ങള്‍ പങ്കിട്ടുള്ള ഇവരുടെ അഭിമുഖങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു.