Latest News

ഷൂട്ടിംഗിന് വിളിക്കില്ല, മറ്റ് പടങ്ങളില്‍ അഭിനയിക്കാനും സമ്മതിക്കില്ല! പ്രതിഫലം നല്‍കിയില്ല; 'റിസോര്‍ട്ട്' സീരീസ് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി അനുഗ്രഹ നമ്പ്യാര്‍; മാനസിക പീഡനം സഹിക്കാനാവാതെ അപസ്മാരമുണ്ടായി; വിജയ് കുമാറിനും ഭാര്യയ്ക്കുമെതിരെ വെളിപ്പെടുത്തലുമായി മലയാളി നടി

Malayalilife
 ഷൂട്ടിംഗിന് വിളിക്കില്ല, മറ്റ് പടങ്ങളില്‍ അഭിനയിക്കാനും സമ്മതിക്കില്ല! പ്രതിഫലം നല്‍കിയില്ല; 'റിസോര്‍ട്ട്' സീരീസ് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി അനുഗ്രഹ നമ്പ്യാര്‍; മാനസിക പീഡനം സഹിക്കാനാവാതെ അപസ്മാരമുണ്ടായി; വിജയ് കുമാറിനും ഭാര്യയ്ക്കുമെതിരെ വെളിപ്പെടുത്തലുമായി മലയാളി നടി

തമിഴ് വെബ് സീരീസ് ലോകത്ത് ഏറെ ശ്രദ്ധേയമായ 'റിസോര്‍ട്ട്' (Resort) എന്ന സീരീസിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാര്‍ രംഗത്ത്. സീരീസിലെ നായകനും എഴുത്തുകാരനുമായ വിജയ് കുമാര്‍, അദ്ദേഹത്തിന്റെ ഭാര്യ നക്ഷത്ര മൂര്‍ത്തി, നിര്‍മ്മാണ കമ്പനിയായ ഗ്ലോബല്‍ വില്ലേജേഴ്സ് എന്നിവര്‍ക്കെതിരെയാണ് നടി ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചത്. 

കരാര്‍ ലംഘനം, പ്രതിഫലം നല്‍കാതിരിക്കല്‍, മാനസിക പീഡനം എന്നിവയാണ് നടി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് അനുഗ്രഹ സീരീസില്‍ ഒപ്പിട്ടത്. എന്നാല്‍ നാല് മാസമായി തന്നെ ഷൂട്ടിംഗിന് വിളിക്കുന്നില്ലെന്നും ഇതേ കരാര്‍ ചൂണ്ടിക്കാട്ടി തന്നെ മറ്റ് പ്രൊജക്ടുകളില്‍ അഭിനയിക്കുന്നതില്‍ നിന്ന് തടയുകയാണെന്നും നടി ആരോപിക്കുന്നു. ജിയോഹോട്സ്റ്റാറിന്റെ തന്നെ മറ്റൊരു പ്രധാന അവസരം ഈ കരാര്‍ മൂലം തനിക്ക് നഷ്ടമായെന്നും അനുഗ്രഹ വെളിപ്പെടുത്തി. ഇതിനകം അഭിനയിച്ച ഭാഗങ്ങള്‍ക്കുള്ള പ്രതിഫലം പോലും നിര്‍മ്മാണ കമ്പനി നല്‍കിയിട്ടില്ലെന്നും നടി പറയുന്നു. 

നിര്‍മ്മാണ കമ്പനിയില്‍ നിന്ന് നേരിട്ട മോശം പെരുമാറ്റത്തെത്തുടര്‍ന്ന് താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അത് ശാരീരികമായ തകര്‍ച്ചയ്ക്ക് കാരണമായെന്നും അനുഗ്രഹ പറയുന്നു. മാനസിക പീഡനങ്ങള്‍ മൂലം തനിക്ക് അപസ്മാരം (Seizure) ഉണ്ടായതായും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും നടി വെളിപ്പെടുത്തി. താന്‍ ആശുപത്രിയിലായിരുന്ന സമയത്ത് തന്റെ സുഹൃത്തിനോട് വിജയ് കുമാറിന്റെ ഭാര്യ നക്ഷത്ര അങ്ങേയറ്റം അപമാനകരമായ രീതിയിലാണ് സംസാരിച്ചതെന്നും അനുഗ്രഹ ആരോപിക്കുന്നു. 'അവളെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കൂ, അല്ലെങ്കില്‍ വന്ന് വേഷം ചെയ്യാന്‍ പറയൂ' എന്നായിരുന്നു അവരുടെ പ്രതികരണമെന്ന് നടി വീഡിയോയില്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. 

കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് വലിയ സ്വപ്നങ്ങളുമായി സിനിമയിലെത്തിയ തനിക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവങ്ങള്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചുവെന്ന് അനുഗ്രഹ പറയുന്നു. തുടക്കക്കാരായ നടിമാരോട് സിനിമാ മേഖലയിലുള്ളവര്‍ കാണിക്കുന്ന ക്രൂരതയാണിതെന്നും നീതി ലഭിച്ചില്ലെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും നടി മുന്നറിയിപ്പ് നല്‍കി. അനുഗ്രഹയുടെ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് നടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. 

സിനിമാ മേഖലയിലെ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ നടപടി വേണമെന്നും അനുഗ്രഹയ്ക്ക് അര്‍ഹമായ നീതിയും പ്രതിഫലവും ഉറപ്പാക്കണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം. ജിയോഹോട്സ്റ്റാറില്‍ ആഴ്ചതോറും എപ്പിസോഡുകള്‍ പുറത്തിറങ്ങുന്ന സീരീസാണ് വിജയ് കുമാര്‍ രാജേന്ദ്രന്റെ 'റിസോര്‍ട്ട്'. സംഭവത്തില്‍ സീരീസിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ക
 

Anugraha Nambiar Accuses Resort Actor Vijay Kumar of Cheating

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES