ബിഗ്‌ബോസ് താരം പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി; ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന വിവാഹത്തില്‍പങ്കെടുത്തത്‌ 20ഓളം പേര്‍; ആശംസകളുമായി ബിഗ്‌ബോസ് താരങ്ങള്‍

Malayalilife
 ബിഗ്‌ബോസ് താരം പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി; ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന വിവാഹത്തില്‍പങ്കെടുത്തത്‌ 20ഓളം പേര്‍;  ആശംസകളുമായി ബിഗ്‌ബോസ് താരങ്ങള്‍

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പോലീസ് ഓഫീസറായി പരിചിതമായ മുഖമാണ് പ്രദീപ് ചന്ദ്രന്റേത്. മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളിലും താരം എത്തിയിരുന്നു. നിരവധി ഷോകളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം ബിഗ്‌ബോസില്‍ എത്തിയപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബിഗ്ബോസ് മലയാളം രണ്ടാം സീസണില്‍ കൂടുതലും മിനിസ്‌ക്രീന്‍ താരങ്ങളാണ് എത്തിയത്. അതില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവുമധികം സുപരിചിതനായ താരമായിരുന്നു പ്രദീപ്. 

ഇന്നലെയായിരുന്നു താരത്തിന്റെ വിവാഹം. കരുനാഗപ്പളളി സ്വദേശി അനുപമ രാമചന്ദ്രനാണ് താരത്തിന്റെ വധു. ലോക് ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം പാലിച്ച് ഇരുപതോളം ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിവാഹം നടക്കുന്നത്. താരത്തിന്റെ എഫ്ബി പേജിലൂടെ വിവാഹച്ചടങ്ങുകളുടെ ലൈവ് വൈറല്‍ ആയിട്ടുണ്ട്. പ്രദീപ് വിവാഹിതനായതിന്റെ സന്തോഷം ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളെല്ലാം ഏറ്റെടുക്കുകയും ഒപ്പം ആശംസകളും താരങ്ങള്‍ അര്‍പ്പിച്ചു.ബിഗ് ബോസില്‍ എത്തും മുന്‍പേ തന്നെ മാട്രിമോണിയല്‍ സൈറ്റുകളില്‍ വഴി ഏകദേശം രണ്ടു വര്‍ഷമായി ആലോചനകള്‍ വന്നു തുടങ്ങിയിരുന്നു. ഒന്ന് രണ്ടുപേരെ പോയി കാണുകയും ചെയ്തു. എന്നാല്‍ അതൊന്നും ശരി ആവാതെ വന്നു. അപ്പോഴാണ് അനുപമയുമായുള്ള ആലോചന വരുന്നത്. വീട്ടുകാര്‍ക്ക് പരസ്പരം ഇഷ്ടമായി. ഞങ്ങള്‍ക്കും ഒക്കെയായി. അത് മുന്‍പോട്ട് പോകാം എന്ന് തീരുമാനിക്കുകയും ചെയ്തു.

അപ്പോഴേക്കും ബിഗ് ബോസിലേക്ക് പോകാനായി. എന്നാല്‍ പിന്നെ എന്നെ ഏറ്റവും കൂടുതല്‍ ആ കുട്ടിക്ക് മനസിലാക്കാനും, അറിയാനും ബിഗ് ബോസ് ഷോയിലൂടെ കഴിയുമല്ലോ എന്ന് ചിന്തിച്ചു. അങ്ങനെ അത് ഞാന്‍ തുറന്നു പറയുകയും ചെയ്തു. ബിഗ് ബോസിന് ശേഷവും ഓകെ ആണെങ്കില്‍ നമ്മള്‍ക്ക് ഇത് ഉറപ്പിക്കാം എന്നും വ്യക്തമമാക്കി. അങ്ങനെ ഫെബ്രുവരി 16 ഓടെ ഞാന്‍ ഷോയില്‍ നിന്നും പുറത്തായി. ഞാന്‍ വീട്ടില്‍ എത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അവിടെ നിന്നും ആളുകള്‍ എന്റെ വീട്ടില്‍ എത്തി വാക്കാല്‍ ഉറപ്പിക്കുകയും ആയിരുന്നതായി സമയം മലയാളത്തോട് പ്രദീപ് പറഞ്ഞു.


ബിഗ്ബോസിലെ ആര്യ വീണ  ഗ്യാങ്ങില്‍പ്പെട്ട ഒരാള്‍ തന്നെയായിരുന്നു പ്രദീപും. ബിഗ്ബോസില്‍ പാതി വഴിക്ക് താരം യാത്ര അവസാനിപ്പിച്ചിരുന്നു. ബിഗ്ബോസില്‍ അവിവാഹിതരായവരില്‍ ഒരാള്‍ കൂടിയായിരുന്നു പ്രദീപ്. ബിഗ്ബോസിലെ രേഷ്മയുടെ താരത്തിന് ചില അടുപ്പം ഉളളതായും ഇരുവരും പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ എത്തിയിരുന്നു.  അതേസമയം പ്രദീപ് ചന്ദ്രന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താന്‍ വിവാഹിതനാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് ബിഗ് ബോസ് താരം എത്തിയിരിക്കുന്നത്. വിവാഹത്തെക്കുറിച്ച് പ്രദീപ് ചന്ദ്രന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരിക്കയാണ്. വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ സമയമാകുമ്പോള്‍ നടക്കുമെന്നാണ് താരം പറഞ്ഞിരുന്നത്.
 

bigboss contestant and actor pradeep chandran got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES