Latest News

പൊന്നോണ വിരുന്നൊരുക്കി ഏഷ്യാനെറ്റ്; ഇന്ന് സീരിയലുകളുടെ മെഗാ എപ്പിസോഡുകള്‍

Malayalilife
പൊന്നോണ വിരുന്നൊരുക്കി ഏഷ്യാനെറ്റ്; ഇന്ന് സീരിയലുകളുടെ മെഗാ എപ്പിസോഡുകള്‍

ലോകമെങ്ങും വലിയ ദുരിതത്തെ ഒറ്റക്കെട്ടായി നേരിടാന്‍ ഒരുങ്ങുമ്പോള്‍ പ്രതിസന്ധികളിലും പുഞ്ചിരിയോടെ ഓണത്തെ വരവേല്‍ക്കുകയാണ് മലയാളികള്‍. എല്ലാവണത്തെ പോലെ ഓണം ആഘോഷിക്കാന്‍ സാധിക്കില്ലെങ്കിലും ഗ്യാപ്പിട്ടും മാസികട്ടുമാണ് ഇത്തവണത്തെ ഓണാഘോഷം. സോഷ്യല്‍ മീഡിയയിലെങ്ങും നിറയുന്നത് താരങ്ങളുടെ ഓണച്ചിത്രങ്ങളാണ്. സെറ്റും മുണ്ടും ഉടുത്തും ക  സവ് വസ്ത്രങ്ങള ിലും സുന്ദരികളായ താരങ്ങളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. പുത്തന്‍ ട്രന്‍ഡിലും ഡിസൈനിലുമാണ് താരങ്ങള്‍ എത്തുന്നത്. ഇത്തവണ വലിയ ആഘോഷങ്ങള്‍ നടക്കുന്നത് മിനിസ്‌ക്രീനിലാണ്.

ഓണവിശേഷങ്ങള്‍ക്കും പരിപാടികള്‍ക്കും ഒപ്പം മെഗാ എപ്പിസോഡുകളുമായി എത്തുകയാണ് ഏഷ്യാനെറ്റ്.  ഇന്ന് പൂരാട ദിനത്തില്‍ ഏഷ്യാനെറ്റ് പരമ്പരകളുട പൊന്നോണ വിരുന്നൊരുക്കി മെഗാ എപ്പിസോഡ് എത്തുയാണ് ഇന്ന്. ഇന്ന് ആറു മണിക്ക് കസ്തൂരിമാന്‍ മെഗാ എപ്പിസോഡ് എത്തുകയാണ്. പൂരാട നാളില്‍ കാവ്യയും ജീവയും തമ്മിലുളള കണ്ടുമുട്ടല്‍ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.  ഇത് അരുതായ്കയുടെ ബന്ധമെന്ന് അടുപ്പമുളളവര്‍ പറയുമ്പോള്‍ മെഗാ എപ്പിസോഡുമായി അമ്മയിറിയാതെ സീരിയല്‍ മെഗാ എപ്പിസോഡ് എത്തുകയാണ്. ഇന്ന് രാത്രി ഏഴു മണിക്കാണ് അമ്മയറിയാതെ സീരിയല്‍ മെഗാ എപ്പിസോഡ്. രാജേശ്വരി ദേവിയുടെ തിരിച്ചുവരവിന്റെ ആവേശ മുഹൂര്‍ത്തങ്ങളുമായിട്ടാണ് സീതാ കല്യാണം മെഗാ എപ്പിസോഡ് എത്തുന്നത്.

രാത്രി എട്ടുമണിക്കാണ് സീരിയല്‍ ടെലികാസ്റ്റിങ്. പൗര്‍ണമിത്തിങ്കള്‍ സീരിയലില്‍ വീട്ടുകാര്‍ ഒന്നിക്കുകയാണ്. കുടുംബത്തോടൊപ്പം ഓണമുണ്ണാന്‍ ആനന്ദ് എത്തുകയാണ്. രാത്രി 9 30 നാണ് പൗര്‍ണമിത്തിങ്കള്‍.  ഓണനാളിലെ മെഗാ വിരുന്നുമായി എത്തുകയാണ് ഏഷ്യാനെറ്റ്. എന്നാല്‍ കുടുംബവിളക്ക്, വാനമ്പാടി എന്നീ സീരിയലുകള്‍ ഇന്ന് ഇല്ല. മികച്ച് അഭിപ്രായത്തോടെയും പ്രേക്ഷക പ്രീതിയോടെയും മുന്നേറുകയാണ് കുടുംബവിളക്ക്, വാനമ്പാടി സീരിയലുകള്‍. വാനമ്പാടി ഇപ്പോള്‍ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. സീരിയലുകളുടെ മഹാഎപ്പിസോഡുകള്‍ എന്നാണെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. വാനമ്പാടിയും കുടുംബവിളക്കും തിങ്കളാഴ്ച മുതലാണ് ഉളളത്. വാനമ്പാടി ക്ലൈമാക്സ് എപ്പിസോഡുകള്‍ തിങ്കളാഴ്ച മുതലാണ് ആരംഭിക്കുക. തിങ്കളാഴ്ചയാണ് വാനമ്പാടി, കുടുംബവിളക്ക് സീരിയലുകളുടെ മഹാ എപ്പിസോഡ്. വാനമ്പാടി ആറു മുതല്‍ ഏഴു വരെയും, കുടുംബവിളക്ക് ഏഴു മുതല്‍ എട്ടു വരെയുമാണ് സംപ്രേക്ഷണം ചെയ്യുക.


 

Read more topics: # asianet serials mega episodes
asianet serials mega episodes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES