Latest News

ഒരു ദിവസം കാണമെടീയെന്നു പറഞ്ഞതാ; ശബരിനാഥിന്റെ ഓര്‍മ്മ പങ്കുവച്ച് സ്‌നേഹിത

Malayalilife
 ഒരു ദിവസം കാണമെടീയെന്നു പറഞ്ഞതാ; ശബരിനാഥിന്റെ ഓര്‍മ്മ പങ്കുവച്ച് സ്‌നേഹിത

ടന്‍ ശബരിനാഥിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളൊക്കെയും. താരത്തിന്റെ  അപ്രതീക്ഷിത വേര്‍പാട് വലിയ നൊമ്പരമാണ് എല്ലാവര്‍ക്കും  നല്‍കിയത്.  ശബരിയുടെ ഉറ്റ സുഹൃത്താണ് നടന്‍ സാജന്‍ സൂര്യ. ഇപ്പോള്‍ സാജന്റെയും ശബരിയുടെയും സ്നേഹിത സോഷ്യല്‍ മീഡിയ വഴി പങ്കിട്ട ഒരു കുറിപ്പാണു വൈറല്‍ ആകുന്നത്.

എന്റെ കോളേജിലെ സീനിയര്‍. എന്റെ അടുത്ത സുഹൃത്ത്. ഒരു ജാഡയും ഇന്നുവരെ കാണിച്ചിട്ടില്ല. കണ്ടാല്‍ ഓടി അടുത്തു വരുന്ന എന്റെ ചങ്ങാതി. ഇനിയൊരിക്കലും കാണാനാകില്ലല്ലോ... ഓര്‍മ്മയുടെ താളില്‍ നീ എന്നുമുണ്ടാകും എന്റെ മരണം വരെയും.സങ്കടം വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല. ഞാന്‍ മഹാത്മ ഗാന്ധി കോളേജില്‍ ആദ്യ വര്‍ഷ പ്രീഡിഗ്രിക്ക് ചേരുമ്പോള്‍ ശബരി ഡിഗ്രി രണ്ടാം വര്‍ഷം സോഷ്യോളജി വിദ്യാര്‍ത്ഥിയാണ്.

അവന്റെ ക്ലാസ്സും എന്റെ ക്ലാസ്സും രണ്ട് ബില്‍ഡിങ്ങില്‍ ആണെങ്കിലും ശബരിയുടെ ക്ലാസിന്റ ബാക്ക് ജനല്‍ എന്റെ ക്ലാസിന്റെ മുമ്പിലാണ്. എന്നും ഫ്രണ്ട്സ്സും ഒത്ത് ജനലിനടുത്തു വന്നു നിന്ന് ബഹളമാണ്.. എങ്ങനെയോ കണ്ട് പരിചയമായി. നല്ല കൂട്ടുകാര്‍ ആയി. ഞങ്ങളുടെ ക്ലാസ്സില്‍ എന്നും ഉച്ചയ്ക്ക് ഒരു ഗ്യാങ്ങായി എത്താന്‍ തുടങ്ങി...... കളിയും ചിരിയും തമാശയുമായി. ചേട്ടന്‍ ആയിട്ടും എടാ, പോടാ വിളി. അന്നൊന്നും ശബരി സാജനുമായി ഒരു കൂട്ടുമില്ല. എന്റെ ബെസ്റ്റ് ഫ്രണ്ട് ശബരിയായിരുന്നു. 

സീരിയലില്‍ എത്തിയതോടെ ശബരിയും സാജനും ഉറ്റ സുഹൃത്തുക്കള്‍ ആയി. സാജനും ശബരിയും ഒരുമിച്ച ഫോട്ടോ കാണുമ്പോ സാജനോട് എത്ര തവണ പറഞ്ഞു.നീയും ശബരിയും കൂട്ടുകൂടുന്നത് കണ്ടിട്ട് എനിക്ക് കുശുമ്പു ആണെന്ന്. സാജന്‍ ചിരിയില്‍ ഒതുക്കും. ഇനി സാജന്റെ ഒപ്പം ശബരിയെ കാണനാകില്ലല്ലോ.. എനിക്ക് കളിയാക്കാനുമാകില്ലല്ലോ.... ഒരിക്കല്‍ വീണ്ടുമൊരു ഒത്തുകൂടല്‍ ഞാന്‍ സാജനോടും ശബരിയോടും പറഞ്ഞിരിന്നു. ഒരു ദിവസം കാണമെടീയെന്നു പറഞ്ഞതാ.....ഇനി ഒരിക്കലും കാണാത്ത ലോകത്ത് പ്രിയ ശബരി യാത്രയായി.. കുറെ നല്ല ഓര്‍മ്മകള്‍ നല്‍കിയിട്ട്!

actor sabari nath friend shares her memories

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക