Latest News

പ്രണയം.. വിവാഹം.. ഇപ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പ്; മനസ്തുറന്ന് നടി സ്വാതി നിത്യാനന്ദ്

Malayalilife
പ്രണയം.. വിവാഹം.. ഇപ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പ്;  മനസ്തുറന്ന് നടി സ്വാതി നിത്യാനന്ദ്

 

മൂഹത്തിലെ പച്ചയായ സത്യങ്ങളെയും ചൂഷണങ്ങളെയും വരച്ച് കാട്ടിയ ഭ്രമണം സീരിയല്‍ പുതുമ നിറഞ്ഞ ആശയം  കൊണ്ടും മറ്റും മുന്നില്‍ നിന്നിരുന്നു. മനോരമ ആഴ്പതിപ്പിലെ നോവലാണ് സീരിയലായി മാറിയത്. സീരിയലിലെ ഹരിതയായി എത്തിയ സ്വാതി നിത്യാനന്ദ് എന്ന നടിയും അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക മനസ്സില്‍ ചേക്കേറിയിരുന്നു. മുകുന്ദന്‍, ലാവണ്യ, ശരത് തുടങ്ങി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിന്ന മുന്‍ നിര താരങ്ങള്‍ക്ക് ഒപ്പമാണ് സ്വാതി തന്റെ പ്രകടനം ഗംഭീരമാക്കി മാറ്റിയത്. മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടും ആണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്. കഴിഞ്ഞ ദീവസമാണ് സ്വാതി വിവാഹിതയായത്. വിവാഹച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ്  താരം വിവാഹിതയായി എന്ന് ആരാധകര്‍ അറിഞ്ഞത്. ലോക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടുളള വിവാഹത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സ്വാതി ഇപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവച്ചത്.

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. മാതാപിതാക്കളുടെ ഏകമകളായ സ്വാതി.ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയില്‍ പങ്കെടുത്തതിലൂടെയാണ് സ്വാതി അഭിനയത്തിലേക്ക് എത്തുന്നത്. ആ പരിപാടിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയില്ലെങ്കിലും സീരിയലിലേക്ക് കടക്കാനുള്ള ആദ്യ പടി ആയിരുന്നു ആ ഷോ.അതിലെ പ്രകടനം കണ്ട് ഇഷ്ടപെട്ടിട്ടാണ് ആദ്യ സീരിയലിലേക്കുള്ള ക്ഷണം കിട്ടുന്നത്. അഭിനയ മേഖലയിലേക്ക് താന്‍ കടന്നുവരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്വാതി പറയുന്നു. ഫേസ് ഹണ്ട് എന്ന പരിപാടി കണ്ട് ഇഷ്ടപെട്ടിട്ടാണ് ചെമ്പട്ട് എന്ന സീരിയലിലേക്ക് എനിക്ക് ക്ഷണം എത്തുന്നത്. ഒരു ദേവിയുടെ വേഷം ആയിരുന്നു. അതില്‍ അഭിനയിച്ചപ്പോള്‍ അധികം ആര്‍ക്കും മനസിലായില്ല എങ്കിലും ഹരിതയായി എത്തിയപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധയും സ്നേഹവും ആവോളം ലഭിച്ചു. ഒരിക്കലും അഭിനയത്തില്‍ തന്നെ സ്റ്റിക്ക് ഓണ്‍ ചെയ്യണം എന്ന് ആഗ്രഹിക്കുന്നില്ലെന്നും സ്വാതി പറയുന്നു. സീരിയലില്‍ അഭിനയിക്കാന്‍ ആണ് എനിക്കിഷ്ടം. അതില്‍ ഞാന്‍ കംഫര്‍ട്ടാണ്. എന്ന് കരുതി സിനിമ ചെയ്യില്ല എന്നല്ല. സിനിമയിലേക്ക് ഉണ്ടാകും. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സിനിമയിലേക്ക് എത്തണം എന്ന് തന്നെയാണ് ആഗ്രഹം. ഇതുവരെയും എല്ലാം അപ്രതീക്ഷിതമായിട്ടാണ് നടന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രണയത്തില്‍ ആണ് ഞങ്ങള്‍. ഭ്രമണത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി ഞങ്ങള്‍ കാണുന്നത്. പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു. തന്റെ ഭര്‍ത്താവ് വര്‍ഷങ്ങളായി ഈ ഫീല്‍ഡില്‍ തന്നെയുള്ള ആളായത് കൊണ്ടുതന്നെ അഭിനയ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹത്തിനും അറിയാം. അതുകൊണ്ടുതന്നെ ഈ മേഖല ഉടന്‍ തന്നെ വിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വാതി പറയുന്നു.

അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടന്നത്. ലോക് ഡൗണ്‍ പ്രോട്ടോക്കോള്‍ പാലിച്ചു തന്നെയാണ് വിവാഹം കഴിച്ചത്. നെയ്യാറ്റിന്‍കര ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. ഭര്‍ത്താവ് പ്രതീക്ഷിന്റെ കുടുംബം പൂര്‍ണമായും പിന്തുണച്ചുവെന്നും എന്നാല്‍ തന്റെ വീട്ടുകാര്‍ക്ക് അല്‍പം അഭിപ്രായ വ്യത്യാസം ഇപ്പോഴുമുണ്ടെന്നും അതൊക്കെ മാറുമെന്നാണ് പ്രതീക്ഷയെന്നും സ്വാതി പറയുന്നു. വര്‍ഷങ്ങളായി സീരിയല്‍ സീരിയല്‍ ഫീല്‍ഡില്‍ ഉളള ആളാണ് പ്രതീഷ് നെന്മാറ. എന്റെ മാതാവ് എന്ന പരമ്പരയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഓര്‍മ്മ, കുപ്പിവള തുടങ്ങിയ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. താന്‍ ഉടനെയൊന്നും ഈ ഫീല്‍ഡില്‍ നിന്നും പിന്‍മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇപ്പോള്‍ ഒരു പ്രോജക്റ്റ് ഏറ്റെടുത്തിട്ടുണ്ട് അത് പൂര്‍ത്തിയാക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നതെന്നും താരം പറയുന്നു. അഭിനയത്തോടൊപ്പം പഠനവും കൊണ്ടുപോകണം എന്നാണ് ആഗ്രഹം എന്തായാലും, ഇപ്പോള്‍ ഏറ്റെടുത്ത പ്രോജക്റ്റ് തീര്‍ത്തതിന് ശേഷം പഠനത്തിലേക്കും, ഫാമിലി ലൈഫിലേക്കും തിരിയാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. കോളേജ് ലക്ച്ചറര്‍ ആകണം എന്നാണ് സ്വാതിയുടെ ആഗ്രഹം അതിനായി പഠനം തുടരുമെന്നും സ്വാതി പറയുന്നു. മാര്‍ ഇവാനിയോസ് കോളേജില്‍ ബി എ ലിറ്ററേച്ചര്‍ ചെയ്തുവരികയാണ്. നിരവധി സ്റ്റേജ് ഷോകളില്‍ നൃത്തം അവതരിപ്പിച്ച സ്വാതി കുച്ചിപ്പുടി ഇപ്പോഴും അഭ്യസിച്ചു പോരുന്നുണ്ട്.

Swathi Nithyanand said about love marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES