മലയാള സിനിമ – സീരിയൽ രംഗത്ത് ശ്രദ്ധേയമായ താരമാണ് ശാലുമേനോൻ. മലയാള സീരിയൽ രംഗത്തും സോഷ്യൽ മീഡിയയിലുമെല്ലാമായി ശാലു സജീവമാണ്. അഭിനയത്തിനോടൊപ്പം നൃത്തത്തിലും താരം ഏറെ സജീവമാണ്. അതേ സമയം ഏറെ വിവാദങ്ങളും താരത്തിന് നേരെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ വിവാഹത്തിന് പിന്നാലെ സീരിയൽ രംഗത്ത് സജീവസാന്നിധ്യമാണ്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന കറുത്ത മുത്തിൽ കന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രേക്ഷകർക്ക് ഇടയിൽ താരം വീണ്ടും സജീവയായത്. എന്നാൽ ഇപ്പോൾ താരം മഞ്ഞില് വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് വേഷമിടുന്നത്.
എന്നാൽ ഇപ്പോൾ ഒരിക്കൽ തനിക്ക് റെയിൽ വേ സ്റ്റേഷനിൽ വെച്ച് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. സ്ത്രീജന്മം ഷൂട്ടിംഗ് കഴിഞ്ഞ ശേഷം തിരുവനന്തപുരത്ത് നിന്നും ചങ്ങനാശ്ശേരിക്ക് ട്രെയിൻ കാത്തുനിൽക്കുന്ന സമയത്ത് മലബാറിൽ നിന്നും എത്തിയ ഒരു കുടുംബത്തിലെ കുട്ടികളും മറ്റും തന്റെയടുത്ത് മിണ്ടുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
അഭിനയം നല്ലതാണ് സീരിയൽ എന്നും കാണാറുണ്ടെന്നും അവർ പറഞ്ഞു അപ്പോളേക്കും ആ കുട്ടികൾ സ്ത്രീജന്മം സീരിയലിലെ സരിക താനാണ് എന്ന് കൂടെ വന്ന അമ്മുമ്മയോടും പറഞ്ഞിരിന്നു. പിന്നീട് സംസാരം തുടരുന്നതിന്റെ ഇടക്ക് താരത്തിന് ഓർക്കാപ്പുറത്ത് പുറകിൽ നിന്നും ഒരു അടികിട്ടിയെന്നും ദേഷ്യം വന്ന് തിരിഞ്ഞു നോക്കിയപ്പോൾ നീ അല്ലെ സരിക എന്ന് ചോദിച്ചു നിൽക്കുന്ന രണ്ട് അമ്മുമ്മമാരെയാണ്. അവർ തന്നോട് ദേഷ്യപ്പെട്ട് സംസാരിക്കാൻ തുടങ്ങിയെന്നും മായമ്മയെ കണ്ണീർ കുടിപ്പിക്കുന്നത് നീയല്ലേ എന്നൊക്കെ ചോദ്യവും തുടങ്ങി. അവരുടെ ശബ്ദം കേട്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും കൂടെയുള്ള മക്കൾ ഇതെല്ലാം അഭിനയമാണെന്ന് പറഞ്ഞെങ്കിലും അവർ അത് കേട്ടില്ലെന്നും താരം പറയുന്നു.
സോളാർ വിവാദ നായികയായി അഭിനയവുമായി മുന്നോട്ടുപോകുന്ന സമയത്ത് മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവും നടത്തിയിരുന്നു. വിവാഹത്തിന് ശേഷം സന്തുഷ്ട കുടുംബജീവിതവും അഭിനയ ജീവിതവുമായി ശാലു മുന്നോട്ട് പോകുകയാണ്. ഇപ്പോൾ ശാലു തന്റെ നൃത്ത വിദ്യാലയവുമായി മുന്നോട്ട് പോകുകയാണ്. മിനി സ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലും ഒരു ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിരുന്നു.