Latest News

മുപ്പത്തിനാല് വയസ്സ് ആയിട്ടും മണിക്കുട്ടന്‍ വിവാഹം കഴിക്കാത്തത്തിന്റെ കാരണം ഇതാണ്; തുറന്ന് പറഞ്ഞ് മണികുട്ടന്റെ മാതാപിതാക്കൾ

Malayalilife
മുപ്പത്തിനാല് വയസ്സ്  ആയിട്ടും മണിക്കുട്ടന്‍ വിവാഹം കഴിക്കാത്തത്തിന്റെ കാരണം ഇതാണ്; തുറന്ന് പറഞ്ഞ് മണികുട്ടന്റെ മാതാപിതാക്കൾ

ബിഗ് ബോസ് മലയാളം മൂന്ന് ജൈത്രയാത്ര ആരംഭിച്ചിട്ട് 57 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.  ഷോയിൽ ഏറെ ശ്രദ്ധ നേടിയ മത്സരാർത്ഥികളാണ് മണികുട്ടനും സൂര്യയും. ഇതിനിടയിൽ സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം എല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.  ഈ ഇഷ്ടം സൂര്യ തന്നെയാണ്  വെളിപ്പെടുത്തിയത്. മണിക്കുട്ടന്‍ മറുപടി ഒന്നും നല്‍കിയിട്ടില്ല.  എന്നാൽ ഇപ്പോള്‍ ഈ വിഷയത്തില്‍ മണിക്കുട്ടന്റെ മാതാപിതാക്കള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

മണിക്കുട്ടന്റെ മാതാപിതാക്കളുടെ വാക്കുകള്‍ ഇങ്ങനെ, 

സൂര്യ മുപ്പത്തിനാല് വയസ് ഉള്ള കൊച്ച് അല്ലേ. പക്വതയോടെ കാര്യങ്ങള്‍ കാണേണ്ടേ? ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്പോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും. ബിഗ് ബോസില്‍ വന്നിട്ട് ഇങ്ങനെ കുനിഞ്ഞിരുന്ന് അവന്‍ ആലോചിക്കുന്നത് ചിലപ്പോള്‍ സൂര്യയുടെ കാര്യം ആയിരിക്കും. ഞാന്‍ ഇവന്റെ അമ്മയല്ലേ. കുനിഞ്ഞിരുന്നു ആലോചിക്കുന്നത് അവനു ഭയങ്കര വിഷമം ആയിട്ടാണ്. സൂര്യയോട് തീര്‍ത്ത് പറയാത്തത് എന്തെന്ന് വച്ചാല്‍ അവള്‍ക്കത് വിഷമം ആവേണ്ടെന്ന് കരുതിയാവും. നമ്മള്‍ക്ക് ആണേല്‍ സ്വന്തമായി ഒരു വീടില്ല. ഒരുപാട് ആലോചനകള്‍ വന്നതാണ്. അത് അവനോട് പറഞ്ഞാല്‍ തന്നെ വീട് ഉണ്ടാക്കിയിട്ട് കല്യാണം കഴിക്കാമെന്നാണ് അവന്‍ പറയുന്നത്.

അങ്ങനെയാണ് മുപ്പത്തിനാല് വയസ് ആയിട്ടും മണിക്കുട്ടന്‍ വിവാഹം കഴിക്കാത്തത്. ഞങ്ങള്‍ വാടകവീട്ടില്‍ ആണ് ഇപ്പോഴും കഴിയുന്നത്. ഡിംപലിനോടും ഋതുവിനോടും സന്ധ്യയോടും ഒക്കെ എന്ത് സ്‌നേഹമായിട്ടാണ് അവന്‍ നില്കുന്നത്. അതേ പോലെ തന്നെയല്ലെ അവന്‍ ഈ കുട്ടിയോടും നില്‍ക്കുന്നത്. ഇനി വല്ലതും തുറന്നുപറഞ്ഞാല്‍ ഈ കുട്ടി വിഷമിച്ചാലോ എന്ന് കരുതിയാവും അവന്‍ ഒന്നും പറയാത്തത്.

ഈ കുട്ടി ഇങ്ങനെ കാണിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും. അവന് പുറത്തിറങ്ങി ജീവിക്കേണ്ടത് അല്ലേ. അവനു ഈ സിനിമ എന്ന് പറഞ്ഞാല്‍ ജീവനാണ്. അത് കഴിഞ്ഞിട്ടേ എന്തുമുള്ളു. ആണ്‍പിള്ളേര്‍ ആകുമ്പോള്‍ അവരുടെ മനസ്സ് കൂടി നമ്മള്‍ അറിയണ്ടേ. ചുമ്മാ ഒരു പെണ്‍കൊച്ചു വന്നു എപ്പോഴും ക്യാമറയില്‍ നോക്കി കരഞ്ഞും പറഞ്ഞും ഇരിക്കുമ്പോള്‍ അതിന് എത്ര വാസ്തവം ഉണ്ടെന്ന് നമ്മള്‍ മനസിലാക്കണം. സൂര്യയെ ഞങ്ങള്‍ മുന്‍പ് കണ്ടിട്ടൊന്നും ഇല്ല. ഇരുവരും തമ്മില്‍ അഭിയിച്ചിട്ടുണ്ട് എന്ന് ഇപ്പോള്‍ ആണ് അറിയുന്നത്. ഇനി അവനും ഇഷ്ടം ആണെങ്കില്‍ ഇതൊക്കെ കഴിഞ്ഞു വെളിയില്‍ ഇറങ്ങട്ടെ, അപ്പോള്‍ ആലോചിക്കാവുന്നതാണ്.

Manikuttan parents words about her marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക