Latest News

'മാലാഖമാര്‍ ഇങ്ങനെയാകും സ്വര്‍ഗത്തിലേക്ക് സ്വീകരിച്ചിട്ടു ണ്ടാവുകയെന്ന് കുറിച്ച് അപ്പൂപ്പന് കൊച്ചുമക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയുമായി ദിയ കൃഷ്ണ; ഓമിയെ മടിയിലിരിത്തി നടക്കാന്‍ നിന്നെപ്പോലെ സഹായം ആവശ്യമാണെന്ന് പറയുന്ന ഡാഡിയുടെ വീഡിയോയുമായി സിന്ധുകൃഷ്ണയും; മുന്‍പ്രവാസി ബിസിനസുകാരനും സോഷ്യലിടത്തിലെ സാന്നിധ്യവുമായ രംഗനാഥന്റെ ഓര്‍മ്മകളില്‍ താരകുടുംബം

Malayalilife
 'മാലാഖമാര്‍  ഇങ്ങനെയാകും സ്വര്‍ഗത്തിലേക്ക് സ്വീകരിച്ചിട്ടു ണ്ടാവുകയെന്ന് കുറിച്ച് അപ്പൂപ്പന് കൊച്ചുമക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയുമായി ദിയ കൃഷ്ണ; ഓമിയെ മടിയിലിരിത്തി നടക്കാന്‍ നിന്നെപ്പോലെ സഹായം ആവശ്യമാണെന്ന് പറയുന്ന ഡാഡിയുടെ വീഡിയോയുമായി സിന്ധുകൃഷ്ണയും; മുന്‍പ്രവാസി ബിസിനസുകാരനും സോഷ്യലിടത്തിലെ സാന്നിധ്യവുമായ രംഗനാഥന്റെ ഓര്‍മ്മകളില്‍ താരകുടുംബം

സിന്ധു കൃഷ്ണയുടെ വ്ലോഗിലൂടെ മലയാളികള്‍ക്ക് മുഴുവന്‍ പരിചിതമായവരാണ് സിന്ധുവിന്റെ അച്ഛനും അമ്മയും. രണ്ടു പെണ്മക്കള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കുവാനും അവരെ പഠിപ്പിക്കുവാനും പൂര്‍ണ സ്വാതന്ത്ര്യത്തോടെ അവരെ വളര്‍ത്തുകയും എല്ലാം ചെയ്ത രംഗനാഥനും ഭാര്യയും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഒപ്പം എല്ലാ കാര്യത്തിനും ഒപ്പത്തിനൊപ്പം നില്‍ക്കുകയും ചെയ്തിരുന്നു. കൃഷ്ണകുമാറിന്റെ മാതാപിതാക്കള്‍ നേരത്തെ തന്നെ മരണത്തിനു കീഴടങ്ങിയതിനാല്‍ സിന്ധുവിന്റെ അച്ഛനും അമ്മയും ആയിരുന്നു അഹാന മുതല്‍ ഹന്‍സിക വരെയുള്ള പേരക്കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നത്. 

എന്തു വിശേഷമുണ്ടെങ്കിലും അതാദ്യം പറയാന്‍ അപ്പൂപ്പനരികിലേക്ക് ഓടുന്ന അഹാനയെ പലപ്പോഴും വീഡിയോകളില്‍ കണ്ടിട്ടുണ്ട്. ഇടയ്ക്ക് ഇവരുടെ വീട്ടില്‍ വന്നു നില്‍ക്കാനും സമയം കണ്ടെത്തിയിരുന്ന അച്ഛനും അമ്മയും ഭൂരിഭാഗം സമയവും ചെലവഴിച്ചിരുന്നത് സ്വന്തം വീട്ടില്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ, വീട്ടില്‍ എന്തെങ്കിലും പ്രത്യേക വിഭവങ്ങള്‍ ഉണ്ടാക്കിയാലോ, അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിയാലോ ഒക്കെ അതു പൊതിഞ്ഞെടുത്ത് ഒരു പങ്ക് വീട്ടിലേക്കും സിന്ധു എത്തിച്ചിരുന്നു.

സിന്ധുവിന്റെ അനുജത്തി സിമി ചെന്നൈയില്‍ ആയതിനാല്‍ സിന്ധുവാണ് എല്ലാ കാര്യങ്ങള്‍ക്കും ഓടിയെത്തിയിരുന്നത്. കുറച്ചു കാലമായി പ്രായാധിക്യമായ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകളിലായിരുന്നു അച്ഛന്‍ രംഗനാഥന്‍ ഉണ്ടായിരുന്നത്. ഏറെ വര്‍ഷക്കാലം വിദേശത്ത് ജോലി ചെയ്തശേഷം അവിടെ നിന്നും വിരമിച്ച് നാട്ടിലെത്തിയ രംഗനാഥന്‍ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട കൃഷ്ണകുമാറിന് രംഗനാഥനും ഭാര്യയും സ്വന്തം അച്ഛനും അമ്മയും തന്നെയായിരുന്നു. അതുകൊണ്ടു തന്നെ, അച്ഛന്റെ വേര്‍പാട് കൃഷ്ണകുമാറിനേയും ഉലച്ചിട്ടുണ്ട്. 

രംഗനാഥന്റെ മരണം കഴിഞ്ഞ്  ഒരു ദിവസം പിന്നിടുമ്പോള്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് എത്തുകയാണ് സിന്ധുകൃഷ്ണയും ദിയയും.സ്വര്‍ഗ്ഗത്തില്‍ മാലാഖമാര്‍ നിങ്ങളെ ഇങ്ങനെ തന്നെയാകും സ്വീകരിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പാണ് അപ്പൂപ്പാ.  അടുത്ത ജന്മത്തില്‍ നമുക്ക് വീണ്ടും കാണാന്‍  ശ്രമിക്കാം അപ്പൂപ്പാ...' എന്നാണ് ദിയ കുറിച്ചത്. ദിയയുടെ വിവാഹ ചടങ്ങില്‍ ചുവടുവക്കുന്ന ചിത്രത്തിനൊപ്പമാണ് ദിയയുടെ കുറിപ്പ്.


അതേസമയം, സിന്ധുകൃഷ്ണയും അച്ഛന്റെ ഓര്‍മകള്‍ പങ്കിട്ടിട്ടുണ്ട്. ദിയ കൃഷ്ണയുടെ മകന്‍ ഓമിയെ കൊഞ്ചിക്കുന്ന അച്ഛന്റെ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് സിന്ധു പങ്കുവെച്ചത്. തന്നെ എടുത്തു നടക്കണമെന്ന് വാശിപിടിക്കുന്ന കുഞ്ഞ് ഓമിയോട്, 'അപ്പൂപ്പന് ഇപ്പോള്‍ പഴയതുപോലെ നടക്കാന്‍ വയ്യ, നിനക്ക് സഹായം വേണ്ടതുപോലെ അപ്പൂപ്പനും നടക്കാന്‍ മറ്റൊരാളുടെ സഹായം വേണം' എന്ന് അദ്ദേഹം സ്‌നേഹത്തോടെ പറയുന്നതാണ് വീഡിയോയിലുള്ളത്.

കൃഷ്ണകുമാര്‍ കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം സജീവസാന്നിധ്യമായിരുന്നു സിന്ധുവിന്റെ മാതാപിതാക്കള്‍. കെകെ ഫാമിലിയുടെ വ്‌ളോഗുകളിലൂടെ പ്രേക്ഷകര്‍ക്കും സുപരിചിതരായിരുന്നു ഇവര്‍.


അതേസമയം, നിരവധി പേരാണ് സിന്ധുവിനെയും കുടുംബത്തെയും സാന്ത്വനിപ്പിച്ചുകൊണ്ട് കമന്റുകളുമായി എത്തുന്നത്. കുടുംബത്തിലെ എല്ലാ ആഘോഷങ്ങളിലും സജീവ സാന്നിധ്യമായിരുന്ന 'അപ്പൂപ്പന്റെ' വിയോഗം തങ്ങള്‍ക്കും വലിയ സങ്കടമാണെന്ന് ആരാധകര്‍ കുറിക്കുന്നു. പിതാവിന്റെ ആരോഗ്യവിവരങ്ങള്‍ സിന്ധു തന്റെ വ്ലോഗുകളിലൂടെ മുന്‍പും പങ്കുവച്ചിരുന്നു. കുടുംബത്തിന്റെ എല്ലാ ആഘോഷവേളയിലും സിന്ധുവിന്റെ മാതാപിതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു.

 സ്‌ട്രോക്കിനെത്തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ടതും ശസ്ത്രക്രിയയ്ക്ക് വിധേയനായതും പിതാവിനെ തളര്‍ത്തിയിരുന്നു. ഇക്കഴിഞ്ഞ ഓണക്കാലത്ത് പോലും അച്ഛനൊപ്പം സിന്ധു ആശുപത്രിയിലായിരുന്നു. രണ്ട് പെണ്‍മക്കളായിരുന്ന രംഗനാഥന് തന്റെ മൂത്ത മകനെപ്പോലെയായിരുന്നു കൃഷ്ണകുമാര്‍. സിന്ധുവും കൃഷ്ണകുമാറുമാണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്. എല്ലാ കുടുംബ ആഘോഷങ്ങളിലും മാതാപിതാക്കളെ ചേര്‍ത്തുപിടിക്കാന്‍ സിന്ധു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൊച്ചുമക്കള്‍ക്കെല്ലാം വലിയ വഴികാട്ടിയായിരുന്ന ഒരു കാരണവരുടെ വേര്‍പാടിലാണ് കുടുംബമിപ്പോള്‍.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെയായിരുന്നു രംഗനാഥന്റെ അന്ത്യം. അപ്പൂപ്പന്റെ വിയോഗവാര്‍ത്ത അഹാന കൃഷ്ണയും സഹോദരിമാരും നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിതാവുമായുള്ള ഓര്‍മ്മകള്‍ സിന്ധു പങ്കുവച്ചത്.


 

Read more topics: # സിന്ധുകൃ
sindhu krishna father passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES