സംവിധായകന് ബി. ഉണ്ണികൃഷ്ണനെയും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'പ്രതിഛായ'യെയും വാനോളം പുകഴ്ത്തി ആക്ഷന്‍ കിങ് ഷാജി കൈലാസ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തില്‍ ബി ഉണ്ണികൃഷ്ണന്‍ ആയിരുന്നു തിരക്കഥാകൃത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ പടികള്‍ കയറിവന്ന ആ പഴയ യുവാവിനെയാണ് സിനിമ കണ്ടിറങ്ങിയപ്പോള്‍ താന്‍ ഓര്‍ത്തുപോയതെന്ന് ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഷാജി കൈലാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
പ്രതിഛായ കണ്ടിറങ്ങിയപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈയിലൊരു ബാ?ഗുമായി ട്രിവാന്‍ഡ്രം ക്ലബ്ബിലെ പടികള്‍ കയറി വരുന്ന ഒരാളെയാണ്. അവിടത്തെ നാലാം നമ്പര്‍ മുറിയിലിരുന്ന് ഞങ്ങള്‍ സംസാരിച്ചു. എന്റെ അടുത്ത സിനിമയ്ക്ക് അദ്ദേഹം തിരക്കഥയെഴുതി. ശിവം എന്നുപേരിട്ട ആ സിനിമയിലൂടെ ബി.ഉണ്ണികൃഷ്ണന്‍ എന്ന പേര് മലയാള സിനിമയുടെ വാണിജ്യ ഭൂപടത്തില്‍ തെളിഞ്ഞു. ഉണ്ണിയെ ആദ്യം ശ്രദ്ധിച്ചത് ജലമര്‍മരം കണ്ടപ്പോഴാണ്. അതിന്റെ എഴുത്തുകാരന്‍ എന്റെ ഉള്ളില്‍ ജലതരം?ഗങ്ങള്‍ തീര്‍ത്തതിന്റെ ആവേശത്തില്‍ ടി.കെ.രാജീവ് കുമാറിനെ വിളിച്ച് നമ്പര്‍ സംഘടിപ്പിച്ചു.
എന്റെ വിളി ചെന്നപ്പോള്‍ ഉണ്ണി പറഞ്ഞു: 'ജലമര്‍മരം കണ്ടിട്ട് എന്നെ വിളിക്കുന്ന ആദ്യ സിനിമാക്കാരനാണ് താങ്കള്‍.' അവിടെ ഒരു സൗഹൃദം ഓളം വെട്ടിത്തുടങ്ങി. അങ്ങനെയാണ് ശിവത്തിന്റെ തിരക്കഥാകൃത്തായി ഉണ്ണിയെ ഞാന്‍ നിര്‍ദേശിച്ചത്. ആദ്യ കൂടിക്കാഴ്ചയില്‍ ഒരു മെഡിക്കല്‍ റപ്രസന്റേറ്റീവിന്റെ ഛായയാണ് തോന്നിച്ചത്. പക്ഷേ അയാളുടെ പേനയിലുണ്ടായിരുന്നത് വെടിമരുന്നായിരുന്നു. എന്നും ഒരു മരുന്നിനുള്ള ബാക്കി അതിലുണ്ടാകുകയും ചെയ്തു. ശിവത്തിനു ശേഷം ടൈ?ഗറിലൂടെ ഉണ്ണി എനിക്ക് എന്റെ വലിയ ഹിറ്റുകളിലൊന്നിന്റെ കൂടെ നിന്നു.
ഉണ്ണിയില്‍ ഒരു സംഘാടകനും നേതാവുമുണ്ടെന്ന് അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായി. അങ്ങനെ അദ്ദേഹത്തെ മാക്ടയിലേക്ക് കൈപിടിച്ചു നടത്തിച്ചുവെന്നത് വ്യക്തിപരമായ സന്തോഷങ്ങളിലൊന്നാണ്. അതിനുശേഷം ഉണ്ണി ഫെഫ്കയുടെ നേതൃനിരയിലേക്ക് വളര്‍ന്നപ്പോള്‍ നമ്മുടെ ഉണ്ണിയാണല്ലോ നമ്മുടെയെല്ലാം നേതാവ് എന്ന തോന്നലായിരുന്നു. മുന്നിലുള്ളത് ഏതുതരത്തിലുള്ള സദസ്സാണെങ്കിലും വാക്കുകൊണ്ടും വിചാരം കൊണ്ടും ഉണ്ണിക്ക് അതിനെ കീഴടക്കാനറിയാം. പ്രേക്ഷകന്റെ മനസ്സറിയാനുള്ള സിദ്ധിയാണ് ഒരു സംവിധായകന് വേണ്ടത്. ഉണ്ണിക്ക് അത് ധാരാളമായുണ്ട്. അവരെ മനസ്സിലാക്കുക മാത്രമല്ല, എങ്ങനെയാണോ പ്രസംഗ വേദികളിലൂടെ അവരെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത് അതുപോലെ തന്റെ സിനിമയിലേക്ക് ആകര്‍ഷിച്ചുകൊണ്ടുവരികയും ചെയ്യുന്നു ഉണ്ണി.
അതിന്റെ ഉത്തമ ഉദാഹരണമാണ് പ്രതിഛായ. അതിലെ ആള്‍ക്കൂട്ടമുള്ള രംഗങ്ങള്‍ കണ്ടപ്പോള്‍ എന്റേതുപോലൊരു സിനിമ കാണുന്ന സന്തോഷത്തിന്റെ നിറവായിരുന്നു ഉള്ളില്‍. ഈ സിനിമ മലയാളത്തിലെ പൊളിറ്റിക്കല്‍ ത്രില്ലറുകളുടെ പട്ടികയില്‍ എന്നും മുന്നില്‍ തന്നെയുണ്ടാകും. ഇത് സിനിമ മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ പ്രതിച്ഛായ കൂടിയാണ്. അത് കണ്ടറിയുക തന്നെ വേണം.