Latest News

'പ്രധാനമന്ത്രിയെ കൊണ്ടുവരാനാണോ മത്സരിക്കുന്നത്?'; ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാണ് സ്ഥാനാര്‍ത്ഥികള്‍; പ്രധാനമന്ത്രി വന്നെന്നു കരുതി അതൊരു വലിയ സംഭവമാണോ?''ആരെയെങ്കിലുമൊക്കെ കൊണ്ടുവന്നിട്ട് എന്തു കാര്യം?''ബിഗ് ബോസ് താരമല്ല ജനപ്രതിനിധി; നടി സുചിത്ര നായര്‍ പറഞ്ഞത്

Malayalilife
 'പ്രധാനമന്ത്രിയെ കൊണ്ടുവരാനാണോ മത്സരിക്കുന്നത്?'; ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാണ് സ്ഥാനാര്‍ത്ഥികള്‍; പ്രധാനമന്ത്രി വന്നെന്നു കരുതി അതൊരു വലിയ സംഭവമാണോ?''ആരെയെങ്കിലുമൊക്കെ കൊണ്ടുവന്നിട്ട് എന്തു കാര്യം?''ബിഗ് ബോസ് താരമല്ല ജനപ്രതിനിധി; നടി സുചിത്ര നായര്‍ പറഞ്ഞത്

നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നാട് നീങ്ങവെ, സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളുടെ വാഗ്ദാനങ്ങളില്‍ പ്രതികരിച്ച് നടി സുചിത്ര നായര്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനായിരിക്കണമെന്നും അല്ലാതെ പ്രമുഖരെ നാട്ടിലെത്തിക്കാനല്ലെന്നും താരം വ്യക്തമാക്കി. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞത്. 

റോബിന്‍ രാധാകൃഷ്ണന്‍ വിജയിച്ചാല്‍ പ്രധാനമന്ത്രിയെ മണ്ഡലത്തിലെത്തിക്കും എന്ന പ്രസ്താവനയെ സുചിത്ര ചോദ്യം ചെയ്തു. 'പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ വേണ്ടിയാണോ ഒരാള്‍ മത്സരിക്കുന്നത്? അദ്ദേഹത്തിന് ഇഷ്ടമുണ്ടെങ്കില്‍ വരട്ടെ, പക്ഷേ അതല്ലല്ലോ കാര്യം. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. അങ്ങനെയുള്ളവര്‍ക്കാണ് ജനങ്ങള്‍ വിശ്വസിച്ച് വോട്ട് ചെയ്യേണ്ടത്. പ്രധാനമന്ത്രി വന്നെന്നു കരുതി അതൊരു വലിയ സംഭവമാണോ?'- താരം ചോദിച്ചു. 

ജയിച്ചാല്‍ മമ്മൂട്ടിയെ കൊണ്ടുവരുമെന്ന രമേഷ് പിഷാരടിയുടെ പരാമര്‍ശത്തോടും താരം സമാനമായ രീതിയിലാണ് പ്രതികരിച്ചത്. 'ഇതിനു വേണ്ടിയാണോ ഇവരൊക്കെ ജയിക്കുന്നത്? മമ്മൂക്ക വരുന്നതും പ്രധാനമന്ത്രി വരുന്നതുമൊക്കെ നല്ല കാര്യം തന്നെ. രണ്ടുപേരും നമ്മുടെ നാടിന് വേണ്ടപ്പെട്ടവരാണ്. പക്ഷേ താന്‍ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ആരെയും കൊണ്ടുവരില്ല. എന്തെങ്കിലും ജനങ്ങള്‍ക്കു വേണ്ടി ചെയ്യണ്ടേ? അല്ലാതെ ആരെയെങ്കിലുമൊക്കെ കൊണ്ടുവന്നിട്ട് എന്തു കാര്യം?'- സുചിത്ര നിലപാട് വ്യക്തമാക്കി. 

ബിഗ് ബോസ് വിജയി അഖില്‍ മാരാരെക്കുറിച്ചുള്ള ചോദ്യത്തിനും സുചിത്രയ്ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. 'ബിഗ് ബോസ് നൂറു ദിവസം കണ്ടവര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് അഖിലേട്ടന്‍ പറയുന്നത് കേട്ടു. എന്നാല്‍ ഒരു ജനപ്രതിനിധിയും ബിഗ് ബോസ് താരവും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ്. ജനപ്രതിനിധിയായി അഖിലേട്ടന് എത്രത്തോളം മുന്നോട്ട് വരാന്‍ സാധിക്കുമെന്ന് നോക്കാം'- സുചിത്ര പറഞ്ഞു.

actress suchithra nair reacts election

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES