Latest News

'രാഹുല്‍ ജി' എന്ന വിളി കേട്ടു, കൈ കൊടുത്തു, പിന്നെ ചേര്‍ത്തുപിടിച്ചു; അതിരമ്പുഴയില്‍ എത്തിയ രാഹുലിനെ കാണാനെത്തിയ വീഡിയോ പങ്ക് വച്ച് വികാരാധീനയായി ആര്‍ജെ ബിന്‍സി

Malayalilife
 'രാഹുല്‍ ജി' എന്ന വിളി കേട്ടു, കൈ കൊടുത്തു, പിന്നെ ചേര്‍ത്തുപിടിച്ചു; അതിരമ്പുഴയില്‍ എത്തിയ രാഹുലിനെ കാണാനെത്തിയ വീഡിയോ പങ്ക് വച്ച് വികാരാധീനയായി ആര്‍ജെ ബിന്‍സി

മുന്‍ ബിഗ് ബോസ് താരവും ആര്‍ജെയുമായ ബിന്‍സി രാഹുല്‍ ഗാന്ധിയെ കാണാനെത്തിയ വീഡിയോ  വൈറലായിരിക്കുകയാണ്.അതിരമ്പുഴയില്‍ വച്ച് രാഹുല്‍ ?ഗാന്ധിയെ കണ്ട സന്തോഷമാണ് ബിന്‍സി പങ്കുവച്ചിരിക്കുന്നത്. രാഹുലിനെ കാണാനായി ട്രാഫിക് ബ്ലോക്കെല്ലാം തരണം ചെയ്ത് എത്തുന്ന ബിന്‍സിയെ വീഡിയോയില്‍ കാണാം. 

ഒടുവില്‍ സ്ഥലത്തെത്തിയ തനിക്ക് രാഹുലിനെ കാണാനാവുമോ എന്ന സങ്കടവും നിരാശയുമൊക്കെ ബിന്‍സി പങ്കുവയ്ക്കുന്നുണ്ട്. കാരണം നൂറ്കണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയിരുന്നത്. 'ഒരു പ്രതീക്ഷയിലും ഇല്ല. കാരണം ഇത്രയും ആള്‍ക്കാരുണ്ട്. ഒന്ന് കാണാന്‍ പറ്റിയാല്‍ മതിയായിരുന്നു', എന്നെല്ലാം ബിന്‍സി പറയുന്നുണ്ട്.

ഒടുവില്‍ പരിപാടി കഴിഞ്ഞ് പോകാന്‍ നിന്ന രാഹുല്‍ ഗാന്ധിയ്ക്ക് മുന്നില്‍ ബിന്‍സി എത്തി. അദ്ദേഹത്തെ 'രാഹുല്‍ ജി' എന്ന് വിളിക്കുന്നതും രാഹുല്‍ കാണുകയും കൈ കൊടുക്കുകയും ചെയ്യുന്നുണ്ട്. കയ്യില്‍ കരുതിയിരുന്ന മഞ്ഞപ്പൂവ് രാഹുലിന് ബിന്‍സി നല്‍കുന്നുമുണ്ട്. പിന്നാലെ രാഹുല്‍, ബിന്‍സിയെ കെട്ടിപ്പിടിക്കുന്നുമുണ്ട്. 

'ഇത്രയെ ഞാന്‍ ആഗ്രഹിച്ചുള്ളൂ. അത് നടന്നു. അയ്യോ എന്ത് നല്ലൊരു മനുഷ്യന്‍. കാണണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. ആര്‍ജെ ബിന്‍സി രാഹുല്‍ ഗാന്ധിയെ കാണണമെന്ന് വിചാരിച്ചാല്‍ കാണും. അദ്ദേഹം കയ്യും തരും. കെട്ടിപ്പിടിക്കുകയും ചെയ്യും', എന്നാണ് സന്തോഷം അടക്കാനാകാതെ ബിന്‍സി പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 7ലെ മത്സരാര്‍ത്ഥിയായിരുന്നു ബിന്‍സി. 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RJ Bincy (@rj.bincy)

 

r j bincy meet rahul gandhi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES