ബിഗ്ബോസ് സീസണ് 2 പാതിയും പിന്നിട്ടിരിക്കയാണ്. പത്താം ആഴ്ചയിലാണ് ഇപ്പോള്‍ ബിഗ്ബോസ് മത്സരാര്‍ഥികള്‍ കടന്നിരിക്കുന്നത്. ഒറ്റയാനായി തന്നെ രജിത്തും ഗ്രൂപ്പ് കളിയിലേക്ക് കൂടുമാറിയിരിക്കയാണ്. പല ഗ്രൂപ്പ് സമവാക്യങ്ങളും മാറിമറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ബിഗ്ബോസ് മത്സരാര്‍ഥികളെല്ലാം കളിയുടെ വാശിയിലേക്ക് എത്തിയിട്ടുണ്ട്. അതിനാല്‍ ഇക്കുറി നോമിനേഷനുകളും വളരെ വ്യത്യസ്ഥമായിരുന്നു.
പന്ത്രണ്ട് മത്സരാര്‍ഥികളുള്ള ബിഗ് ബോസ് വീട്ടില്‍ പത്താം ആഴ്ചയിലേയ്ക്കുള്ള നോമിനേഷന് പ്രക്രിയയാണ് ഇന്നലെ. ഇപ്പോള്‍ വീട്ടിലുള്ള പന്ത്രണ്ട് പേരില്‍ 9 പേര്‍ക്കാണ് നോമിനേഷന് പ്രക്രിയയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്. ഈ ആഴ്ചയില്‍ തിരിച്ചെത്തിയ എലീന, രേഷ്മ, ദയ എന്നിവര്‍ക്ക് നോമിനേറ്റ് ചെയ്യാനോ മറ്റുള്ളവര്‍ക്ക് ഇവരെ നോമിനേറ്റ് ചെയ്യാനോ സാധിക്കുകയില്ല. അഭിരാമി-അമൃത എന്നിവരെ ഒരു മത്സരാര്‍ത്ഥി ആയാണ് പരിഗണിക്കുക. ഫുക്രു ക്യാപ്റ്റനായതിനാല്‍ തന്നെ നോമിനേഷനില്‍ നിന്ന് മുക്തനായിരുന്നു. എന്നാല്‍ ഇതൊടൊപ്പം എലിമിനേഷന് ഫ്രീ കാര്‍ഡ് ഉണ്ടായിരുന്ന ആര്യയും രഘുവും അത് ഉപയോഗിച്ചും നോമിനേഷനുകളില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ ബിഗ്ബോസിലുളളവരെയും പ്രേക്ഷകരെയും ഞെട്ടിച്ചത് രജിത്ത് കുമാര്‍ എലിമിനേഷനില്‍ എത്തിയില്ലെന്ന കാര്യമാണ്.
രജിത്ത് പോലും ഇതറിഞ്ഞ് ഞെട്ടിപ്പോയി എന്നതാണ് സത്യം. അതേസമയം ഇതുവരെ നോമിഷേന്റെ രുചി അറിയാത്ത ഷാജിയും ആദ്യമായി നോമിനേഷനില്‍ ഇടം പിടിച്ചു. ഇന്നലെത്തെ എപിസോഡിലെ അത്ഭുതങ്ങളായിരുന്നു നോമിനേഷനില്‍ നിന്നും രജിത്ത് ഒഴിവായതും ഷാജി ഇടം പിടിച്ചതും
പഴയവര്‍ തിരികേ എത്തിയതും അഭിരാമി അമൃത തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നും അറിഞ്ഞാണ് മത്സരാര്‍ഥികള്‍ പുതിയ നോമിനേഷനുകള്‍ നടത്താന്‍ കാരണം. എത്ര നോമിനേറ്റ് ചെയ്താലും രജിത്ത് രക്ഷപെടുമെന്ന് അറിയാവുന്നതിനാലാകും രജിത്തിനെ ചിലരെങ്കിലും ഒഴിവാക്കിയത്. ബിഗ് ബോസ് വീട്ടിലെ തങ്ങളുടെ ആദ്യ നോമിനേഷന് അറിയിക്കാന്‍ എത്തിയ അമൃത-അഭിരാമി ആര്യയ്ക്കും ഷാജിക്കും എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. ബിഗ് ബോസ് വീടിന് പുറത്ത് വ്യക്തിപരമായി പരിചയമുള്ളവരാണെങ്കിലും വീട്ടിലെ പെരുമാറ്റത്തിലൂടെ ഇരുവരെയും നോമിനേറ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായി എന്നാണ് അമൃത ചൂണ്ടിക്കാട്ടിയത്. അവരെ കൂടാതെ രജിത്തിന്റെ വോട്ടും ആര്യയ്ക്കും ഷാജിക്കും എതിരെ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇവരെ കൂടാതെ സുജോ, രഘു, സാന്‍ഡ്ര എന്നിവരും ഷാജിയേ നോമിനേറ്റ് ചെയ്തു. ആര്യ നോമിനേറ്റ് ചെയ്തത് സുജോ, അഭിരാമി-അമൃത എന്നിവരെയാണ്. ആര്യയെ കൂടാതെ ഫുക്രുവും സുജോയെ നോമിനേഷനില്‍ എത്തിച്ചു. ആദ്യമായി നോമിനേഷന് പ്രക്രിയയില്‍ ഉള്‍പ്പെടെ അഭിരാമിക്കും അമൃതയ്ക്കും എതിരെ ആര്യയെ കൂടാതെ ഫുക്രുവും സാന്‍ഡ്രയും വോട്ട് ചെയ്തു. സാന്‍ഡ്രയുടെ ലക്ഷ്യം അമൃത മാത്രമായിരുന്നെങ്കിലും ഫലത്തില്‍ രണ്ടുപേരെയും ചേര്‍ത്ത് മാത്രമാണ് നോമിനേഷനില്‍ പരിഗണിക്കുക.