Latest News

'നിങ്ങളാണ് എന്റെ ജീവിതം'; അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് അർച്ചന സുശീലൻ

Malayalilife
'നിങ്ങളാണ് എന്റെ ജീവിതം'; അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് അർച്ചന സുശീലൻ

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. സുന്ദരിയായ വില്ലത്തിയായെത്തിയത് അര്‍ച്ചന സുശീലനെന്ന പാതിമലയാളി പെണ്‍കുട്ടിയായിരുന്നു. വളരെയേറെ പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിനും അതിലൂടെ താരത്തിനും കിട്ടിയത്. പിന്നീടും നിരവധി നെഗറ്റീവ് വേഷങ്ങളിലൂടെ താരം മിനി സ്‌ക്രീനില്‍ തിളങ്ങി. സീരിയലില്‍ തിളങ്ങി നിന്ന താരത്തിന്റെ പ്രേക്ഷക സ്വീകാര്യത പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെത്തിയപ്പോള്‍ ഒന്നുകൂടെ കൂടി. ഇപ്പോള്‍ ലോക്ഡൗണില്‍ സ്വന്തം വീട്ടിലാണ് അര്‍ച്ചനയുള്ളത്. എന്നാൽ ഇപ്പോൾ അമ്മയ്ക്ക് ജന്മദിനാശംസകൾ  നേർന്ന് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അർച്ചന.  ഇൻസ്റ്റഗ്രാമിലൂടെയാണ് അമ്മ സീമയ്ക്കൊപ്പമുള്ള ഒരു ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.

‘‘സന്തോഷ ജന്മദിനം അമ്മേ. നിങ്ങളാണ് എന്റെ ജീവിതം...എന്റെ എല്ലാം...അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’. ചിത്രം പങ്കുവച്ച്  കൊണ്ട് അർച്ചന കുറിച്ചു. നേപ്പാൾ സ്വദേശിനി കൂടിയാണ്  അർച്ചനയുടെ അമ്മ. അച്ഛൻ സുശീലൻ മലയാളിയും. രോഹിത്, കൽപന എന്നിവരാണ് അർച്ചനയുടെ സഹോദരങ്ങൾ. 

സമൂഹമാധ്യമങ്ങളിൽ  ഏറെ സജീവമാകാറുള്ള വ്യക്തിയാണ് അർച്ചന. അതേ സമയം ഈ ലോക്ക് ഡൗൺ കാലത്ത് കുടുംബത്തോടൊപ്പം കഴിയുന്ന താരം  തന്റെ വീട്ടുവിശേഷങ്ങളും രസകരമായ വിഡിയോകളുമെല്ലാം തന്നെ അർച്ചന സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന  വില്ലത്തി കഥാപാത്രത്തിലൂടെയാണ് അർച്ചന പ്രേക്ഷക ശ്രദ്ധ നേടുന്നത്.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Archana Suseelan (@archana_suseelan) on

 

Archana susheelan wishes for her moms birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക