Latest News

പ്രണയ ദിനത്തില്‍ തന്റെ പ്രണയത്തെ വെളിപ്പെടുത്തി അവതാരക രഞ്ജിനി ഹരിദാസ്; ചിത്രം ഏറ്റെടുത്ത് ആരാധകർ

Malayalilife
പ്രണയ ദിനത്തില്‍ തന്റെ പ്രണയത്തെ വെളിപ്പെടുത്തി അവതാരക  രഞ്ജിനി ഹരിദാസ്; ചിത്രം ഏറ്റെടുത്ത് ആരാധകർ

വതരണ ശൈലി മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രഞ്ജി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലൂടെയായിരുന്നു രഞ്ജിനി  ജനമസ്സുകളിലേക്ക് ഇടം നേടിയത്. ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി കൂടിയായിരുന്ന  രഞ്ജിനി ഒരു അവതാരക എന്നതിലുപരി    മികച്ച ഒരു മോഡലും അഭിനേത്രിയും കൂടിയാണ്. എന്നാൽ ഇപ്പോള്‍ രഞ്ജിനിയുടെ പുതിയ സ്റ്റാറ്റസ് ആണ് സോഷ്യൽ മീഡിയയിൽ  ചര്‍ച്ചയായി മാറുന്നത്.

പ്രണയ ദിനവുമായി ബന്ധപ്പെട്ട് രഞ്ജിനി സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ  പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമായത്.  രഞ്ജിനി സോഷ്യല്‍ മീഡിയയിലൂടെ ആദ്യമായി തന്റെ പ്രണയത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട്  ഹര്‍ട്ട് ഇമോജിയോടെ ഇത് ആ ദിവസമായതിനാല്‍ എന്നാണ്  രഞ്ജിനി കുറിച്ചത്. ശരത് പുളിമൂടാണ് രഞ്ജിനിക്ക് ഒപ്പം ചിത്രത്തിലുള്ളത്.  പലരും അഭിപ്രായപ്പെടുന്നത് രഞ്ജിനിയുടെ കാമുകാനാണ് ഇതെന്നാണ്. നിരവധി പേര്‍ ഇതിന് പിന്നാലെ ആശംസകള്‍ അറിയിച്ച്  രംഗത്ത് എത്തി. ഗായികയും രഞ്ജിനിയുടെ അടുത്ത സുഹൃത്തുമായ രഞ്ജിനി ജോസും  പോസ്റ്റിന് ചുവടെ കമന്റ് ചെയ്തിട്ടുണ്ട്.

 രഞ്ജിനിയുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ  കുറിച്ചുമൊക്കെ സോഷ്യൽ മീഡിയയിൽ പലപ്പോഴും  പല ഗോസിപ്പുകളും ഉയര്‍ന്നിരുന്നു. എന്നാല്‍  രഞ്ജിനി ഈ ഗോസിപ്പ് വാര്‍ത്തകള്‍ എല്ലാം നിഷേധിക്കുകയായിരുന്നു ചെയ്തത്. ഇതിനിടെയാണ് പ്രണയ ദിനത്തില്‍ താരത്തിന്റെ പോസ്റ്റ് എത്തിയത്.  അതെ സമയം  രഞ്ജിനി ഇപ്പോൾ ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയുടെ അവതാരകയാണ്.  പരിപാടിയില്‍ രഞ്ജിനിക്കൊപ്പം രമേഷ് പിഷാരടിയും എത്താറുണ്ട്.

Anchor Renjini haridas valentine day pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക