Latest News

കറുപ്പ് എന്ന നിറത്തിന്റെ പേരില്‍ ഒരുപാട് അവഗണനകളും നേരിട്ടിട്ടുണ്ട്; മനസ്സ് തുറന്ന് സുമി

Malayalilife
കറുപ്പ് എന്ന നിറത്തിന്റെ പേരില്‍ ഒരുപാട് അവഗണനകളും നേരിട്ടിട്ടുണ്ട്; മനസ്സ് തുറന്ന് സുമി

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുമി. നിരവധി പരമ്പരകളിലൂടെ  ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.  എന്നാൽ ഇപ്പോൾ നിറത്തിന്റെ പേരില്‍ തനിക്ക് ധാരാളം വിവേചനം നേരിടേണ്ടി വന്നുവെന്ന് തുറന്ന് പറയുകയാണ് താരം. 

നടിയുടെ വാക്കുകള്‍

കറുപ്പ് എന്ന നിറത്തിന്റെ പേരില്‍ ഒരുപാട് അവഗണനകളും നേരിട്ടിട്ടുണ്ട്. എന്നെ പിക്ക് ചെയ്യണം എന്ന് ഡ്രൈവറോട് പറയുമ്പോള്‍ അയാള്‍ ചോദിയ്ക്കുന്നത്, കറുത്ത സുമിയാണോ വെളുത്ത സുമിയാണോ എന്നാണത്രെ. ഏതെങ്കിലും റോളിലേക്ക് എന്നെ സജസ്റ്റ് ചെയ്യുമ്പോഴും, ഈ കുട്ടി കറുത്തിട്ടല്ലേ എന്ന് ചോദിച്ചവരും ഉണ്ട് എന്ന് സുഹൃത്തുക്കള്‍ വഴി ഞാന്‍ അറിഞ്ഞിട്ടുണ്ട്. അങ്ങനെ കുറേ ചാന്‍സ് പോയിട്ടുണ്ട്.


 പിന്നീട് ഞാന്‍ എന്റെ നിറത്തെ കൂടുതല്‍ ശ്രദ്ധിയ്ക്കാന്‍ തുടങ്ങി. നിറം വയ്ക്കാന്‍ ഞാന്‍ ചെയ്ത സീക്രട്ട് പുറത്ത് പറയില്ല. എന്റെ മാറ്റം കണ്ട് പലരും വിളിച്ച് ചോദിച്ചിട്ടുണ്ട്, സുമി എന്തെങ്കിലും ഇന്‍ജക്ഷന്‍ ചെയ്തോ എന്ന് വിളിച്ച് ചോദിച്ചവരും, ഞാന്‍ ഇന്‍ഞ്ചക്ഷന്‍ ചെയ്തു എന്ന് പറഞ്ഞ് പ്രചരിപ്പിച്ചവരും ഉണ്ട്. ഞാന്‍ ഒരു ഇന്‍ഞ്ചക്ഷനും ചെയ്തിട്ടില്ല.

 

Read more topics: # Actress sumi words goes viral
Actress sumi words goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES