മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് സീമ ജി നായർ. വാനമ്പാടി എന്ന പരമ്പരയിലെ അനുമോളുടെ ഭദ്രാ മാമി എന്ന കഥാപാത്രമായെത്തിയ താരത്തിന് ആരാധകരും ഏറെയാണ്. സീരിയൽ അവസാനിച്ചെങ്കിലും ഇന്നും താരത്തിന് ആരാധകർ ഉണ്ട്. എന്നാൽ ഇപ്പോൾ വാനമ്പാടി പരമ്പരക്കുശേഷമുള്ള അഭിനയജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
സീരിയൽ വിട്ടതല്ല, വേണ്ടവിധം അവസരം ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കഥാപാത്രങ്ങളുടെ കാര്യത്തിൽ താൻ ഒരിക്കൽ പോലും സെലക്ടീവായിട്ടില്ല. സീരിയലിലെ ഗ്യാപ്പിനെ കുറിച്ച് ഞാനും ചിന്തിച്ചതാണ്. ഒരുപാട് പുതിയ സീരിയലുകൾ വരുന്നുണ്ട്. എന്നാൽ നമുക്ക് വേഷങ്ങൾ കിട്ടുന്നില്ല. അതിന്റെ കാരണം എന്താണെന്ന് സത്യത്തിൽ എനിക്ക് അറിയില്ല. ചിലപ്പോൾ വിധിയായിരിക്കും. അല്ലെങ്കിൽ അവർക്ക് ഇഷ്ടമുള്ള താരങ്ങളെയാകും വിളിക്കുക. ഇതുവരെ സീരിയലുകളുടെ കാര്യത്തിൽ സെലക്ടീവ് ആയിട്ടില്ല. എന്ത് റോൾ കിട്ടിയാലും ചെയ്യുന്നതാണ് പതിവ്.
ഇവിടെ പ്രതിഫലത്തിന്റെ കാര്യത്തിൽ ചെറിയ പ്രതിസന്ധിയുണ്ട്. ഇന്നലെ വന്നവർക്ക് പോലും പൈസ കൊടുക്കുന്നതിൽ ബുദ്ധിമുട്ടില്ല. എന്നാൽ നമ്മളെ പോലുള്ളവർ ചോദിച്ചാൽ അത് കൂടുതൽ ആണെന്നാണ് പറയുന്നത്. നമുക്ക് കിട്ടാൻ അർഹതയുള്ള രൂപയാണ് ചോദിക്കുന്നത്. ആർക്കും താങ്ങാൻ പറ്റാത്ത തുക ഇന്നു വരെ സിനിമയിലും സീരിയലിലും ചോദിച്ചിട്ടുമില്ല. അത് പോലും നമുക്ക് കിട്ടാറില്ല. ഇതിനിടെ രണ്ട് പ്രോജക്ട് വന്നു എന്നാൽ പ്രതിഫലത്തിന്റെ പ്രശ്നം കൊണ്ടാണ് അവ രണ്ടും പോയത്.
കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിലൊരു കടങ്കഥയെന്ന നാടകത്തിലൂടെയാണ് സീമ അഭിനരംഗത്തെത്തുന്നത്.പിന്നീട് നിരവധി നാടകങ്ങളിൽ താരം വേഷമിട്ടു. ആശ്ചര്യ ചൂഢാമണിയിൽ വൃന്ദയെന്ന കഥാപാത്രമായി അഭിനയിച്ചതിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരത്തിന് ലഭിച്ചു.പത്മരാജന്റെ പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്.പിന്നീട് സത്യൻ അന്തിക്കാടിന്റെ അടുത്തടുത്ത് എന്ന ചിത്രത്തിലും അഭിനയിച്ചു.പിന്നീട് ചില ചിത്രങ്ങളിൽ കൂടി അഭിനയിച്ചെങ്കിലും വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നൽകി.പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്.പിന്നീട് ഇതുവരെ 140തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു.