പ്രിയ മണിച്ചേട്ടൻ ഞങ്ങളെ വിട്ടു പോയി എന്ന വാർത്ത വിശ്വസിക്കാൻ പറ്റുന്നില്ല; കുറിപ്പ് പങ്കുവച്ച് നടി സീമ ജി നായർ

Malayalilife
പ്രിയ മണിച്ചേട്ടൻ  ഞങ്ങളെ വിട്ടു പോയി എന്ന വാർത്ത വിശ്വസിക്കാൻ പറ്റുന്നില്ല; കുറിപ്പ് പങ്കുവച്ച് നടി സീമ ജി നായർ

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ്  സീമ ജി നായർ. -നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവച്ചത്.  പ്രേക്ഷകരുടെ ഇടയിൽ  താരത്തിന്റെ കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ  പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

സീമ ജി നായരുടെ വാക്കുകളിലൂടെ....

പ്രിയ മണിച്ചേട്ടൻ (മണി മായമ്പിള്ളി) ഞങ്ങളെ വിട്ടു പോയി എന്ന വാർത്ത വിശ്വസിക്കാൻ പറ്റുന്നില്ല.. ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്മോർണിംഗ് മെസ്സേജ് അയച്ച ചേട്ടൻ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോൾ താങ്ങാൻ ആവുന്നില്ല.. മലയാള നാടക രംഗത്തെ പ്രശസ്ത കലാകാരൻ ആയിരുന്ന ചേട്ടനെ കഴിഞ്ഞ വെള്ളപൊക്കസമയത്താണ് അടുത്തറിഞ്ഞത്..

മനോജ്‌ നായർ മുഖേന.. അന്ന് തുടങ്ങിയ ബന്ധം.. ഒരു കൂടപ്പിറപ്പിനോടെന്ന പോലെ എന്നോട് കാണിച്ച സ്നേഹം.. ചേട്ടന്റ അമ്മക്ക് 75 വയസായി.. ഇന്നും ആ അമ്മയുടെ ഉണ്ണിക്കണ്ണൻ ആയിരുന്നു അദ്ദേഹം.. വളരെ അപൂർവമായാണ് ഇങ്ങനെ ഒരു അമ്മ മകൻ സ്നേഹം കണ്ടിട്ടുള്ളത്.. പെട്ടെന്നുള്ള ഈ വിയോഗം ആ അമ്മ എങ്ങനെ താങ്ങും എനിക്കറിയില്ല.. ഈ നിമിഷങ്ങൾ എങ്ങനെ തരണം ചെയ്യും എന്റെ ദൈവമേ. 

Actress seema g nair words about actor mani mayamballi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES