Latest News

തിങ്കൾകലമാൻ സീരിയൽ താരം റെയ്ജൻ വിവാഹിതനായി; വധു ശിൽ ജയരാജ്

Malayalilife
തിങ്കൾകലമാൻ സീരിയൽ താരം റെയ്ജൻ വിവാഹിതനായി; വധു  ശിൽ ജയരാജ്

ഴവില്‍ മനോരമയിലെ ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പെണ്‍മനസുകളുടെ പ്രിയങ്കരനായി മാറിയ നടനാണ് റെയ്ജന്‍ രാജന്‍. ആത്മസഖി അവസാനിച്ചെങ്കിലും ഇപ്പോഴും പ്രേക്ഷകര്‍ സത്യനെയും നന്ദിതയെയും മറന്നിട്ടില്ല. എന്നാൽ ഇപ്പോൾ താരം വിവാഹിതനായിരിക്കുകയാണ്. കോഴിക്കോട് സ്വദേശി ശിൽപയാണ്  റേയ്ജന്റെ ജീവിത സഖി. ളരെ ലളിതമായി നടന്ന ചടങ്ങിൽ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

അതേസമയം നിമിഷ നേരം കൊണ്ടാണ് ഇരുവരുടെയും വിവാഹ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തുന്നത് . സീരിയൽ രംഗത്തെ പൃഥ്വിരാജ് എന്നാണ് താരത്തെ അറിയപ്പെടുന്നതും. തന്റെ ജീവിതത്തിലെ സന്തോഷനിമിഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട് . മികച്ച അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും വളരെ വേഗമാണ് താരം ആരാധകരെ സമ്പാദിച്ചത് . 

 താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ വിവാഹത്തെക്കുറിച്ചും വധുവിനെക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു . എന്നാൽ വധുവിന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നില്ല , ഉടൻ തന്നെ നിങ്ങളുടെ മുന്നിലേക്ക് ആ അതിഥി എത്തും എന്നായിരുന്നു താരം സൂചന നൽകിയത് . വധുവിനൊപ്പമുള്ള ഡ്രസ്സ് ഷോപ്പിംഗ് അടക്കം വീഡിയോ സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെച്ചിരുന്നു . 

Read more topics: # Actor rayjan rajan,# married
Actor rayjan rajan married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES