Latest News

മീനാക്ഷിയുടെ ആദിയേട്ടന്‍.. ജോലിക്ക് പോകാന്‍ ഇഷ്ടമില്ലാത്ത ആദിശങ്കരന്‍ ശരിക്കും ആരാണെന്ന് അറിയാമോ

Malayalilife
മീനാക്ഷിയുടെ ആദിയേട്ടന്‍.. ജോലിക്ക് പോകാന്‍ ഇഷ്ടമില്ലാത്ത ആദിശങ്കരന്‍ ശരിക്കും ആരാണെന്ന് അറിയാമോ

മിനിസ്‌ക്രിന്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ  തട്ടീം മുട്ടീം. സാധാരണ സീരിയലുകളുടെ അവതരണ രീതിയില്‍ നിന്നും വ്യത്യസ്തമായ സീരിയല്‍ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കണ്ണീരും ശത്രുതയും ഒന്നുമില്ലാതെ രണ്ടു മക്കള്‍ അടങ്ങിയ ഒരു സാധാരണ കുടുംബത്തെയാണ് സീരിയലില്‍ കാണുന്നത്. 2011-ല്‍ ആരംഭിച്ച സീരിയല്‍ ഇപ്പോള്‍ സീസണ്‍ 2 ലാണ്. സീരിയിലിലെ കഥാപാത്രങ്ങള്‍ തമ്മിലുളള കെമിസ്ട്രിയും ഒറിജിനാലിറ്റിയുമാണ് സീരിയിലിനെ എന്നും പ്രോക്ഷകര്‍ക്ക് പ്രിയങ്കരമാക്കി മുന്നോട്ടു കൊണ്ടു പോകുന്നത്.  കെപിഎസിഇ ലളിത. മഞ്ജു പിളള, ജയകുമാര്‍ പരമേശ്വരന്‍ പിളള,  സിദ്ധാര്‍ത്ഥ് ഭാഗ്യ ലക്ഷ്മി തുടങ്ങിയവരാണ് സീരിയലിലെ മുഖ്യ കഥാപാത്രങ്ങളായ അച്ഛമ്മയും മക്കളും ചെറുമക്കളുമായി എത്തുന്നത്. ചേച്ചിയും അനിയനുമായി അഭിനയിക്കുന്ന ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥും യഥാര്‍ത്ഥ ജീവിതത്തിലും ചേച്ചിയും അനിയനും ആണെന്നതും സീരിയലിന്റെ പ്രത്യേകതയാണ്. സീരിയലില്‍ മീനാക്ഷിയുടെ വിവാഹം കഴിഞ്ഞ് ഇപ്പോള്‍ രണ്ടു മാസം ഗര്‍ഭിണി എന്ന രീതിയിലാണ് പുരോഗമിക്കുന്നത്.
മീനാക്ഷിയുടെ വിവാഹം പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു. ആദിയാണ് സീരിയലില്‍ മീനാക്ഷിയുടെ ഭര്‍ത്താവ്. രസകരമായ  സംഭാഷണങ്ങളിലൂടെയും തമാശകളിലൂടെയും വളരെ വേഗത്തിലാണ് ആദി പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്.

കുസൃതിനിറഞ്ഞതും മടിയനും ജോലിക്ക് പോകാന്‍ ഇഷ്ടമില്ലാത്ത ആദിശങ്കരന്‍ എന്ന കഥാപാത്രം വളരെ ചുരുങ്ങിയ സമയംകൊണ്ട പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ആ കഥാപാത്രം അഭിനയിക്കുന്ന നടനെപറ്റി പ്രേക്ഷകര്‍ക്ക് അറിയില്ല. ആദിയായി എത്തി പ്രേക്ഷക മനസ്സ് കീഴടക്കിയത് സാഗര്‍ സൂര്യന്‍ എന്ന തൃശൂരുകാരന്‍ ആണ്. ഇപ്പോള്‍ ഒരു മനോരമയ്ക്ക് നല്‍കിയ ് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കയാണ്. ജീവിതത്തിലെ വഴിത്തിരിവാണ് ആദിയെന്ന് താരം  പറയുന്നു.മെഷീന്‍ ഡിസൈനിങ്ങില്‍ പിജി ചെയ്തശേഷം മനസ്സിനൊരു റീഫ്രഷ്‌മെന്റ് എന്ന നിലയിലാണ് അഭിനയം പഠിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും അതിനായി കാക്കനാടുള്ള ഒരു സ്ഥാപത്തില്‍ ആദ്യം മൂന്നു ദിവസത്തെ ക്യാംപിനു ചേരുകയും ചെയ്തു.ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ സംഭവം കൊള്ളാമെന്നു തോന്നി. അങ്ങനെ രണ്ടര മാസത്തെ കോഴ്‌സ് ചെയ്തു. അതോടെ ആത്മവിശ്വാസം തനിക്ക് ലഭിച്ചതായും താരം വ്യക്തമാക്കി. ആ സമയത്താണ് 'തട്ടീം മുട്ടീം' എന്ന ജനപ്രിയ പരമ്പരയില്‍ അഭിനയിക്കാന്‍ ആളെ ആവശ്യമുണ്ട് എന്നറിയുന്നതും അപേക്ഷിക്കുന്നതും.

ഭാഗ്യ പരമ്പരയായ തട്ടിംമുട്ടിയില്‍ അവസരം ലഭിച്ചപ്പോള്‍ ആദി എന്ന കഥാപാത്രം മെച്ചപ്പെടുത്താന്‍ ഓരോ ദിവസവും കഷ്ടപ്പെട്ടുവെന്നും ആദി സാഗര്‍ തുറന്നുപറയുന്നു. മീനാക്ഷി പരമ്പരയില്‍ നിന്നും പിന്‍മാറുന്നു എന്ന വാര്‍ത്ത പങ്കുവെച്ചത് നടി മഞ്ജു പിള്ളയാണ്. മീനാക്ഷി ഇല്ലാതെ ആദി ഇനി സീരിയല്‍ തുടരുന്നുണ്ടോ എന്ന് സംശയത്തിലാണ് ആരാധകര്‍. തട്ടിംമുട്ടിയിലെ മികച്ച പ്രകടനം കണ്ട് തനിക്ക് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന ചിത്രത്തില്‍ ഒരു അവസരം ലഭിച്ചു എന്നും ചിത്രത്തില്‍ സൈജു കുറുപ്പാണ് നായകനായെത്തുന്നത് ചിത്രം റിലീസിന് വൈകാതേ ഒരുങ്ങുമെന്നും താരം കൂട്ടിച്ചേര്‍ത്തുതട്ടീം മുട്ടീം സീരിയലില്‍ അഭിനയിക്കുന്നതിനിടെ തന്നെ പഠനത്തിനും സമയം കണ്ടെത്തിയ മീനാക്ഷി ഇപ്പോള്‍ നഴ്‌സാണ്. കോട്ടയത്ത് ഒരു പ്രൈവറ്റ് ആശുപത്രിയിലാണ് മീനാക്ഷി ജോലി ചെയ്യുന്നത്.സീരിയലില്‍ മീനാക്ഷിയുടെ വിവാഹം കഴിഞ്ഞ് ഇപ്പോള്‍ രണ്ടു മാസം ഗര്‍ഭിണി എന്ന രീതിയിലാണ് പുരോഗമിക്കുന്നത്. ്വിദേശത്തേക്ക് പോകാന്‍ ഒരുങ്ങുകയാണ് മീനാക്ഷി എന്നും മഞ്ജു വ്യക്തമാക്കി. എന്നാല്‍ വിവരം അറിയുന്ന ആരാധകര്‍ അല്‍പ്പം നിരാശയിലാണ്. എന്നാല്‍ മീനാക്ഷി പ്രസവശേഷം ആദിക്കും കുഞ്ഞിനുമൊപ്പം ലണ്ടനിലേക്ക് പോകുകയാണെന്ന രീതിയില്‍ കഥ പുരോഗമിക്കുകയാണ്. അത്തരത്തില്‍ വിദേശത്തേക്ക് താമസം മാറുന്ന രീതിയിലാകും മീനാക്ഷിയുടെ കഥാപാത്രത്തെ സീരിയലില്‍ നിന്നും അവസാനിപ്പിക്കുക എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.

 

thatteem mutteem character aadhisankaran real life surya sagar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES