Latest News

500 എപിസോഡ് നിറവില്‍ മഴവില്ലിലെ തട്ടീം മുട്ടീം സീരിയല്‍; കേക്ക് മുറിച്ച് കെപിഎസി ലളിത; അതിഥികളായി എത്തിയത് വിഷ്ണുവും ബിബിനും; ആഘോഷചിത്രങ്ങളുടെ വീഡിയോ

Malayalilife
500 എപിസോഡ് നിറവില്‍ മഴവില്ലിലെ തട്ടീം മുട്ടീം സീരിയല്‍; കേക്ക് മുറിച്ച് കെപിഎസി ലളിത; അതിഥികളായി എത്തിയത് വിഷ്ണുവും ബിബിനും; ആഘോഷചിത്രങ്ങളുടെ വീഡിയോ

ഴവില്‍ മനോരമയിലെ ജനപ്രിയമായ ഹാസ്യ പരിപാടിയാണ് തട്ടീംമുട്ടീം. 2011 മുതല്‍ ആരംഭിച്ച പരമ്പര ഒരോ ദിവസവും മികവുറ്റ പ്രകടനവുമായിട്ടാണ് മുന്നേറുന്നത്. ഒരു കുടുംബത്തിലെ കാര്യങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പോടിയിലാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ഞായറാഴ്ച മാത്രം സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ 2018 മുതലാണ് തിങ്കള്‍മുതല്‍ വെള്ളിവരെ രാത്രി 9 മണിക്ക് പുതുമകളുമായി സംപ്രേക്ഷണം ആരംഭിച്ചത്. ഇപ്പോള്‍ 500 എപിസോഡിന്റെ നിറവിലെത്തിയ സീരിയലിന്റെ ആഘോഷചിത്രങ്ങളാണ് വൈറലാകുന്നത്.

മിനിസ്‌ക്രിന്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന സീരിയലാണ് മഴവില്ലിലെ തട്ടീം മുട്ടീം. സാധാരണ സീരിയലുകളുടെ അവതരണ രീതിയില്‍ നിന്നും വ്യത്യസ്തമായ സീരിയല്‍ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കണ്ണീരും ശത്രുതയും ഒന്നുമില്ലാതെ രണ്ടു മക്കളും അച്ഛനും അമ്മയും മുത്തശ്ശിയും അടങ്ങിയ ഒരു സാധാരണ കുടുംബത്തെയാണ് സീരിയലില്‍ കാണുന്നത്. കെപിഎസി ലളിത, മഞ്ജു പിള്ള, പയ്യന്‍സ് ജയകുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. മഞ്ജുപിള്ളയുടെയും ജയകുമാറിന്റെയും  മക്കളായി എത്തുന്നത് വെറുതെ അല്ല ഭാര്യ' എന്ന പ്രശസ്തമായ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളായിരുന്ന ഭാഗ്യലക്ഷ്മി, സിദ്ധാര്‍ത്ഥ് എന്നിവരാണ്്. ഇവര്‍ സഹോദരങ്ങളാണ്.

ഇപ്പോള്‍ 500 എപിസോഡ് ആഘോഷിക്കുകയാണ് തട്ടീം മുട്ടീം താരങ്ങള്‍. നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും സുഹൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജുമാണ് ആഘോഷവേളയില്‍ അതിഥികളായി എത്തിയത്. ഇവരുള്‍പെടുന്ന സ്‌പെഷ്യല്‍ എപിസോഡാകും 500 മത്തേത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. 500 എപിസോഡിന്റെ നിറവില്‍ കേക്കും ഒരുക്കിയിരുന്നു. കെപിഎസ്സി ലളിതയാണ് കേക്ക് മുറിച്ചത്.

thatteem mutteem serial celebrates 500 episode

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES