നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ വീണ്ടും ആശുപത്രിയിലേക്ക്. ബാഗ് പാക്ക് ചെയ്ത് ആശുപത്രിയിലേക്ക് പോകുന്ന തയാറെടുപ്പ് വീഡിയോ താര കല്യാണ്‍ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തതോടെ താരത്തിന്റെ ആരാധകര്‍ ആശങ്കയോടെ കമന്റുകളുമായി എത്തിയിരിക്കുകയാണ്.
കുറേ നാളുകള്‍ക്ക് മുന്‍പ് താര കല്യാണിന് തൊണ്ടയില്‍ ശസ്ത്രക്രിയ നടന്നിരുന്നു. അന്ന് മകള്‍ സൗഭാഗ്യ വെങ്കിടേഷ് ആയിരുന്നു അമ്മയുടെ ആരോഗ്യവിവരം പോസ്റ്റ് ചെയ്തത്.
വീട്ടിലെ ആരാധനാ മൂര്‍ത്തിയായ ശ്രീകൃഷ്ണന്റെ ശില്‍പ്പം തൊട്ട് കണ്ണില്‍വച്ച്, ബാഗ് പാക്ക് ചെയ്ത് ഇറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. രാവിലെ പാക്കിങ് തിരക്കുകള്‍ക്കിടയില്‍ ക്ഷേത്ര ദര്‍ശനം കൂടി നടത്തിയ ശേഷമേ താര കല്യാണ്‍ ഇറങ്ങിയുള്ളൂ. ഒരു ഡീറ്റൈല്‍ഡ് വീഡിയോ പിന്നാലെ വരും എന്ന് ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് ക്യാപ്ഷനായി താരാ കല്യാണ്‍ പറഞ്ഞിട്ടുണ്ട.
പോയവര്‍ഷം നവംബര്‍ അവസാനമായിരുന്നു താര കല്യാണിന്റെ മാതാവ് സുബ്ബലക്ഷ്മിയുടെ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലിരിക്കെയായിരുന്നു മരണം. മകളും കൊച്ചുമകളും കൊച്ചുമകളുടെ മകളും എല്ലാം അവസാന നിമിഷംവരെ സുബ്ബലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു.
സുബ്ബലക്ഷ്മിയുടെ ഏക മകളാണ് താരാ കല്യാണ്‍. താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് അറിയപ്പെടുന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവെന്‍സറും നര്‍ത്തകിയുമാണ്. നടന്‍ അര്‍ജുന്‍ സോമശേഖരനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്.