Latest News

സര്‍ജറി നടത്തിയത് തൊണ്ടയില്‍ നിന്നും തൈറോയ്ഡ് നീക്കം ചെയ്യാന്‍; സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ് തൈറോയ്ഡ് ആണെന്ന് തിരിച്ചറിഞ്ഞത്;  താരാ കല്യാണിന്റെ സര്‍ജറി കഴിഞ്ഞെന്നും പ്രാര്‍ത്ഥനകള്‍ നന്ദിയെന്നും സൗഭാഗ്യ

Malayalilife
സര്‍ജറി നടത്തിയത് തൊണ്ടയില്‍ നിന്നും തൈറോയ്ഡ് നീക്കം ചെയ്യാന്‍; സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ് തൈറോയ്ഡ് ആണെന്ന് തിരിച്ചറിഞ്ഞത്;  താരാ കല്യാണിന്റെ സര്‍ജറി കഴിഞ്ഞെന്നും പ്രാര്‍ത്ഥനകള്‍ നന്ദിയെന്നും സൗഭാഗ്യ

ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന നടി താര കല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും. അമ്മയെക്കാള്‍ സോഷ്യല്‍ മീഡിയയില്‍ താരം സൗഭാഗ്യ തന്നെയാണ്. കഴിഞ്ഞദിവസം സൗഭാഗ്യ ശസ്ത്രക്രിയയ്ക്കായി പോകുന്ന അമ്മയുടെ ചിത്രം പങ്ക് വച്ചതോടെയാണ് താരാകല്യാണിന്റെ രോഗത്തെക്കുറിച്ച് അന്വേഷണത്തിലാണ് ആരാധകരും സോഷ്യല്‍മീഡിയയും. ഇപ്പോളിതാ താരാകല്യാണ്‍ തന്നെ വീഡിയോയിലൂടെ ഇതെക്കുറിച്ച് പങ്ക് വക്കുകയാണ്.

ഇപ്പോള്‍ ശസ്ത്രക്രിയക്ക് പോകുന്നത് മുതലുള്ള വിശേഷങ്ങള്‍ ആണ് തന്റെ യൂട്യൂബ് ചാനലില്‍  താര കല്യാണ്‍ പങ്ക് വച്ചത്. 'ജീവിതം പുതിയ ദിശയിലേക്ക്' എന്ന തലക്കെട്ടോടെയാണ് വീഡിയോ.പുലര്‍ച്ചെ എഴുന്നേറ്റ് പതിവ് പോലെ അമ്പലത്തിലും ചൊവ്വാഴ്ച ദിവസമായതിനാല്‍ സെന്റ് ആന്റണീസ് പള്ളിയിലും പോയി പ്രാര്‍ത്ഥിച്ചു വന്ന ശേഷം ആശുപത്രിയിലേക്ക് പോകുന്നത് മുതല്‍ വീഡിയോയില്‍ ഉണ്ട്. മകള്‍ സൗഭാഗ്യ, അമ്മ സുബലക്ഷ്മി, മരുമകന്‍ അര്‍ജുന്‍ സോമശേഖര്‍ എന്നിവരുടെ ഒപ്പമാണ് താര കല്യാണ്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നത്.

ബുധനാഴ്ചയാണ് താര കല്യാണിന് തൊണ്ടയ്ക്കൊരു മേജര്‍ സര്‍ജറി നടന്നത് 
തൊണ്ടയില്‍ നിന്നും തൈറോയിഡ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് താര കല്യാണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ് തൈറോയിഡ് ആണെന്ന് തിരിച്ചറിഞ്ഞതെന്നും അമ്മ സുബലക്ഷ്മിയമ്മ വീഡിയോയില്‍ പറയുന്നുണ്ട്. 

സര്‍ജറിയ്ക്ക് ശേഷമുള്ള ചിത്രങ്ങളും വിഷ്വലുകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ്ണമായ വിശ്രമം എടുത്ത് എത്രയും പെട്ടെന്ന് എല്ലാം ഭേദമായി തിരിച്ചു വരൂ എന്ന ആശംസിക്കുകയാണ് ആരാധകരും.മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നടി താരകല്യാണിന്റേത്. താര മാത്രമല്ല, അമ്മ സുബലക്ഷ്മിയും മകള്‍ സൗഭാഗ്യയും പേരക്കുട്ടി സുദര്‍ശനയുമെല്ലാം ഇന്ന് മലയാളികള്‍ക്ക് പരിചിതരാണ്.

 

thara kalyan about her surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES