ചെറിയ പ്രായത്തില്‍ തന്നെ നടനായി മലയാള സിനിമയിലേക്ക് എത്തിയ ആളാണ് മിഥുന്‍. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായില്‍ ആര്‍ജെ ആയി തിളങ്ങിയ മിഥുന്‍ ഇന്ന് മലയാള മിനി സ്‌ക്രീന്‍ രംഗത്തെ മിന്നും താരമാണ്. മിഥുന്റെ മകള്‍ തന്‍വിയുടെ പിറന്നാള്‍ ആഘോഷചിത്രങ്ങളാണ് വൈറലായിരുന്നത്. ശനിയാഴ്ചയായിരുന്നു നടന്‍ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍. ചാക്കോച്ചന്റെ അടുത്ത സുഹൃത്തുകൂടിയാണ് മിഥുന്‍. ചാക്കോച്ചന്റെയും തന്‍വിയുടെയും പിറന്നാള്‍ ഒരേ ദിവസമാണ് ആഘോഷിച്ചത്. ദുബായിലായിരുന്നു കുടുംബസമേതമുള്ള ആഘോഷങ്ങള്‍ നടന്നത്.
അവതാരകനായി വിവിധ ചാനലുകളില്‍ മിഥുന്‍ എത്താറുണ്ട്. ലോകമെമ്പാടും നിരവധി പേരാണ് മിഥുന് ആരാധകരുള്ളത്. മസിലു പിടിത്തമില്ലാത്ത അവതരണശൈലിയിലാണ് മിഥുനെ കുടുംബപ്രേക്ഷകരുടെ പ്രിയ അവതാരകനാക്കിയത്. മിഥുനും ഭാര്യ ലക്ഷ്മിയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വ്ളോഗറാണ് മിഥുന്റെ ഭാര്യ ലക്ഷ്മി മേനോന്‍. ദുബായിലാണ് ഏക മകള്‍ തന്‍വിക്കൊപ്പം ഇവരുടെ താമസം. അച്ഛന്‍രെയും അമ്മയുടെയും ടിക്ടോക് വീഡിയോകളിലൂടെ മകള്‍ തന്‍വിയെയും ആള്‍ക്കാര്‍ക്ക് പരിചയമുണ്ട്.
' ജിഞ്ചിലിമുത്തിന് ആശംസകള്‍ നീ എന്നെ പൂര്‍ണ്ണയാക്കി' എന്നാണ് ലക്ഷ്മി തന്‍വിയ്ക്ക് ആശംസ അറിയിച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്. അതേസമയം 'എന്റെ മകള്‍ക്ക് ജന്മദിനാശംസകള്‍' എന്നാണ് മിഥുന്‍ കുറിച്ചിരിക്കുന്നത്. ചാക്കോച്ചന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പ്രിയയും ഇവരുടെ പൊന്നാമന ഇസഹാക്കും ദുബായിലെത്തിയിരുന്നു. മിഥുന്റെ കുടുംബത്തോടൊപ്പമായിരുന്നു ചാക്കോച്ചന്റെയും പിറന്നാള്‍. ദുബായിലെ പ്രശസ്ത ഫ്‌ളോട്ടിങ്ങ് ഹോട്ടലായ ക്യുഇ2വില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍ നടന്നത്. തന്‍വിയും കൂട്ടുകാരും പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളും വൈറലാകുന്നുണ്ട്.