കറുത്തമുത്ത് സീരിയലിലൂടെ പ്രശസ്തനായ നടനാണ് റിച്ചാര്‍ഡ് ജോസ്. കറുത്തമുത്തിലെ നായകന്‍ ബാലചന്ദ്രന്‍ ഡോക്ടറുടെ അനിയനായി വേഷമിട്ട ജയന്‍ ഒരു പക്ഷേ ബാലചന്ദ്രന്‍ ഡോക്ടറെക്കാള്‍ പെണ്‍കുട്ടികള്‍ ഏറ്റെടുത്ത കഥാപാത്രമായിരുന്നു. കറുത്തമുത്തിന് ശേഷം സീ കേരളയില്‍ സുമംഗലി ഭവ എന്ന കഥാപാത്രമായിട്ടാണ് താരം എത്തിയത്. സീരിയലില്‍ സൈക്കോ എന്നു തോന്നുന്ന ഒരു കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോള്‍ സീരിയലിനിടെ താന്‍ കണ്ണീര് പിടിച്ച് നിര്‍ത്താന്‍ പാടുപെട്ട ഒരു സംഭവത്തെക്കുറിച്ചും താരം പറയുന്നു.
മലയാള മെഗാസീരിയല്‍ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ഒന്നാം നിര നായകപദവിയിലേക്ക് ഉയര്‍ന്ന നടനാണ് റിച്ചാര്‍ഡ്. മഴവില്‍ മനോരമയിലെ 'പട്ടുസാരി' എന്ന സീരിയലിലൂടെയാണ് റിച്ചാര്‍ഡ് അഭിനയരംഗത്ത് എത്തുന്നത്. ഇതിനുശേഷം കറുത്തമുത്ത്, എന്ന് സ്വന്തം ജാനി, മിഴി രണ്ടിലും എന്നീ ഹിറ്റ് പരമ്പരകളുടെ ഭാഗമായി. ഇതില്‍ കറുത്ത മുത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തന്നിഷ്ടക്കാരിയും ദുഷ്ടയുമായ പെണ്ണിലെ കല്യാണം കഴിക്കേണ്ടിവരുന്ന നന്‍മ നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു ഇതില്‍ റിച്ചാര്‍ഡിന്റേത്. പിന്നീട് സീരിയലുകളില്‍ സജീവമായില്ലെങ്കിലും സിനിമയില്‍ അഭിനയിക്കുകയും അതൊടൊപ്പം തന്നെ സംവിധായക കുപ്പായവും റിച്ചാര്‍ഡ് അണിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം സുമംഗലീ ഭവ എന്ന സീ കേരളയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയയില്‍ താരം നായകനായി എത്തികയായിരുന്നു. സീരിയലില്‍ സൈക്കോ ആണെന്ന് തോന്നുന്ന തരം കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
സൂര്യ നാരായണനെന്ന കഥാപാത്രത്തെയാണ് സീരിയലില്‍ താരം അവതരിപ്പിക്കുന്നത്. സൈക്കോയാണോ സൂര്യനെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. പലരും തന്നെക്കാണുമ്പോള്‍ അങ്ങനെ വിളിക്കാറുണ്ടെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അഭിനയത്തിനിടെ തനിക്ക് കണ്ണീര് പിടിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ഒരു സന്ദര്‍ഭത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. തന്റെ മുത്തശ്ശനായി അഭിനയിക്കുന്ന സ്ഫടികം ജോര്‍ജിന്റെ മരണം ചിത്രീകരിക്കുന്നതിനിടയിലെ സംഭവത്തെക്കുറിച്ചാണ് താരം പറഞ്ഞത്. അദ്ദേഹം ഇനി പരമ്പരയ്‌ക്കൊപ്പമില്ലല്ലോ എന്നോര്‍ത്തായിരുന്നു സങ്കടമെന്നും താരം പറയുന്നു. പൊതുവെ സ്ത്രീ കേന്ദ്രീകൃതമായിരിക്കും സീരിയലുകള്‍, എന്നാല്‍ സുമംഗലി ഭവ അങ്ങനെയല്ലെന്നും തനിക്ക് ലഭിച്ച കഥാപാത്രങ്ങളില്‍ മികച്ചതാണ് സൂര്യനാരായണനെന്നും റിച്ചാര്‍ഡ് പറയുന്നു. സീരിയലുകളിലൂടെ പ്രിയങ്കരിയായ ദര്‍ശനയാണ് സീരിയലില്‍ താരത്തിന്റെ നായികയായി എത്തുന്നത്.