Latest News

മകള്‍ക്കൊപ്പം ഗുരുവായൂരില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനെത്തിയ നടി ദിവ്യാ ശ്രീധറിന് വിമര്‍ശനം; വീഡിയോക്ക് താഴെ വിമര്‍ശനവുമായി നടി സുചിത്രാ നായരും; മോഹിനിയാട്ടം കോസ്റ്റിയും ഇട്ട് എന്താണ് ചെയ്യുന്നതെന്നും  പരസ്യമായി പ്രതികരിച്ച് സുചിത്ര

Malayalilife
മകള്‍ക്കൊപ്പം ഗുരുവായൂരില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനെത്തിയ നടി ദിവ്യാ ശ്രീധറിന് വിമര്‍ശനം; വീഡിയോക്ക് താഴെ വിമര്‍ശനവുമായി നടി സുചിത്രാ നായരും; മോഹിനിയാട്ടം കോസ്റ്റിയും ഇട്ട് എന്താണ് ചെയ്യുന്നതെന്നും  പരസ്യമായി പ്രതികരിച്ച് സുചിത്ര

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ദിവ്യ ശ്രീധറും ഭര്‍ത്താവും നടനുമായ ക്രിസ് വേണുഗോപാലും എല്ലാം. ഇരുവരും സീരിയലുകളുമായും ടെലിവിഷന്‍ ഷോകളുമായും യുട്യൂബ് വ്ലോഗിങ്ങുമായുമെല്ലാം സജീവമാണ്. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ക്രിസ്സിന്റെ പങ്കാളിയായ ശേഷമാണ് ദിവ്യ ജീവിതം ആസ്വദിച്ച് തുടങ്ങിയത്. ദിവ്യയുടേയും മക്കളുടേയും എന്ത് ആഗ്രഹത്തിനും പിന്തുണയായി ക്രിസ്സുണ്ട്. അത്തരത്തില്‍ ഒരു ആഗ്രഹം കൂടിയാണ് കഴിഞ്ഞ ദിവസം ദിവ്യയ്ക്ക് സഫലമായത്. അത് മറ്റൊന്നുമല്ല ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കുക എന്നതായിരുന്നു. ദിവ്യ മാത്രമല്ല, മകളും ക്രിസിന്റെ ചേച്ചിയും എല്ലാം നൃത്തമാടി. എന്നാലിപ്പോഴിതാ, ആ നൃത്തത്തിന്റെ വീഡിയോ കണ്ട് നര്‍ത്തകിയും സീരിയല്‍ നടിയുമായ സുചിത്ര നായര്‍ അടക്കം ദിവ്യയെ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു.

ഇന്നത്തെ കാലത്ത് കുട്ടികള്‍ മാത്രമല്ല, നിരവധി പ്രായമായവരും നൃത്തം പഠിക്കുന്നുണ്ട്. നൃത്തത്തോടുള്ള ഇഷ്ടം കണ്ട് കഠിന പ്രയത്നം ചെയ്ത് വര്‍ഷങ്ങളോളം പ്രാക്ടീസ് ചെയ്താണ് അരങ്ങേറ്റത്തിനായി പലരും എത്തുന്നത്. എന്നാല്‍, വെറും മാസങ്ങളുടേയോ ആഴ്ചകളുടേയോ മാത്രം പരിശീലനം നേടി ഗുരുവായൂര്‍ ഓഡിറ്റോറിയം പോലൊരു വലിയ സ്റ്റേജില്‍ സോഷ്യല്‍ മീഡിയകളെ എല്ലാം വിളിച്ചു വരുത്തി പബ്ലിസിറ്റിയ്ക്ക് വേണ്ടി ദിവ്യയും കുടുംബവും നടത്തിയ പരിപാടി വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഏറ്റുവാങ്ങുന്നത്. നൃത്തത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ദിവ്യ പ്രതീക്ഷിച്ചത് പോലൊരു പ്രതികരണമല്ല വന്നത്. ദിവ്യ മോഹിനിയാട്ടത്തെ പരിഹസിക്കുന്ന തരത്തില്‍ നൃത്തം ചെയ്തുവെന്നാണ് കമന്റുകള്‍.

പിന്നാലെയാണ് നര്‍ത്തകിയും സീരിയല്‍ നടിയുമായ സുചിത്ര നായര്‍ അടക്കം ദിവ്യയെ വിമര്‍ശിച്ച് എത്തിയത്. ഇത് പറയാന്‍ ഞാന്‍ ആളാണോയെന്ന് അറിയില്ല. പക്ഷെ പറഞ്ഞ് പോവുകയാണ്. മോഹിനിയാട്ടം കോസ്റ്റ്യൂം ഇട്ട് ഇത് എന്താണ് ചെയ്യുന്നത്? എന്നാണ് സുചിത്ര കമന്റിലൂടെ ചോദിച്ചത്. ദിവ്യ ചെയ്യുന്നത് മോഹിനിയാട്ടം അല്ല വെറും മോഹ ആട്ടം മാത്രമാണെന്ന് ഡാന്‍സിന്റെ എബിസിഡി അറിയാത്തവര്‍ക്ക് പോലും മനസിലാകുന്നു. അവര്‍ സ്വയം സന്തോഷിക്കുന്നു. അത്രമാത്രം, നല്ല കോപ്രായം... ആഹാ മനോഹരം എല്ലാം ഉണ്ടല്ലോ നാടോടി നൃത്തം, കൈകൊട്ടിക്കളി, ഓട്ടംതുള്ളല്‍ എല്ലാം ഒറ്റ നൃത്തത്തിലുണ്ട്. സമ്മതിക്കണം..., മിയ ആണോ ടീച്ചര്‍?, മോഹിനിയാട്ടത്തെ കൊല്ലരുത്. നല്ലൊരു കലാരൂപം ഇങ്ങനെ കാണുമ്പോള്‍ സങ്കടമുണ്ട്, മോഹിനിയാട്ടത്തിന്റെ ലുക്ക് മാത്രമെയുള്ളു.

ഒറിജിനല്‍ മോഹിനിയാട്ടം ഇങ്ങനെയല്ല, ഇതെന്ത് കലാരൂപമാണ്. മോഹിനിയാട്ടം ഡ്രസ്സ് ഇട്ട് എന്ത് കളിച്ചാലും അത് മോഹിനിയാട്ടം ആകുമോ കലയെ ഇങ്ങനെ നശിപ്പിക്കരുത്. സെലിബ്രിറ്റി ആണെന്ന് കരുതി എന്തും കാണിക്കാമെന്നയോ?. കലയെ ഇങ്ങനെ അപമാനിക്കരുത്, സാമാന്യ ബോധവും വിവരവും ഉള്ള ആളല്ലേ ഇവര്‍... നമ്മുടെ കലയെ ഇങ്ങനെ നശിപ്പിക്കാന്‍ ഇവര്‍ക്ക് എങ്ങനെ തോന്നുന്നു... കഷ്ട്ടം, ഗുരുവായൂര്‍ ഓഡിറ്റോറിയത്തില്‍ സാധാരണക്കാര്‍ക്ക് ഒരു ഡേറ്റ് കിട്ടണെങ്കില്‍ നെട്ടോട്ടം ഓടണം. ഈ പ്രകടനത്തിനൊക്കെ ഈസി ആയിട്ട് കൊടുക്കും അല്ലേ? എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

നൃത്തമൊന്നും പഠിച്ചിട്ടില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത് പഠിച്ചത്. മകള്‍ എന്നെ സഹായിക്കാറുണ്ട്. മോള്‍ സ്റ്റെപ്പുകള്‍ പഠിപ്പിച്ച് തന്നത് കൊണ്ടാണ് ഞാന്‍ ഇത്രയും നന്നായി കളിച്ചത്. നെഗറ്റീവ് കമന്‍സ് ഇടുന്നവര്‍ ഇട്ടോട്ടെ. അവര്‍ക്കും സമയം പോകണം. വായിക്കുമ്പോള്‍ നമുക്കും സമയം പോകണം എന്നാണ് നൃത്തം ചെയ്തശേഷം ഓണ്‍ലൈന്‍ മീഡിയയോട് ദിവ്യ ശ്രീധര്‍ പറഞ്ഞത്. ഒരു വര്‍ഷം മുമ്പ് ഞങ്ങള്‍ ഒന്നിച്ചത് ഗുരുവായൂരില്‍ വെച്ചാണ്. അപ്പോള്‍ അതിന്റെ ഒന്നാം വാര്‍ഷിക ആഘോഷവും ഇവിടെ തന്നെയാകണമല്ലോ. ഭ?ഗവാന് ഒരു നന്ദി പറച്ചില്‍ കൂടിയാണിത്. അതൊരു പ്രോ?ഗ്രാമിന്റെ രൂപത്തിലാണെന്ന് മാത്രം എന്നാണ് ക്രിസ് വേണുഗോപാല്‍ ഭാര്യയുടെ നൃത്തത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

സം
 

suchithra nair criticised divya sreedhar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES