Latest News

സുരഭി റാണയെ അധിക്ഷേപിച്ചതിന് സല്‍മാന്‍ഖാന്റെ ശാസന; പ്രകോപിതനായ ശ്രീശാന്ത് കുളിമുറിയില്‍ തലയിടിച്ച് സ്വയം പരിക്കേല്‍പ്പിച്ചു; ശ്രീ ആശുപത്രി വിട്ടെന്നും സുഖമായി ഇരിക്കുന്നുവെന്നും ഭാര്യ ഭുവനേശ്വരിയുടെ ട്വിറ്റ്

Malayalilife
സുരഭി റാണയെ അധിക്ഷേപിച്ചതിന് സല്‍മാന്‍ഖാന്റെ ശാസന; പ്രകോപിതനായ ശ്രീശാന്ത് കുളിമുറിയില്‍ തലയിടിച്ച് സ്വയം പരിക്കേല്‍പ്പിച്ചു; ശ്രീ ആശുപത്രി വിട്ടെന്നും സുഖമായി ഇരിക്കുന്നുവെന്നും ഭാര്യ ഭുവനേശ്വരിയുടെ ട്വിറ്റ്

ഹിന്ദി ബിഗ്‌ബോസിന്റെ പുതിയ സീസണ്‍ ആരംഭിച്ചതു മുതല്‍ ആരാധകര്‍ ആകാംഷയിലായിരുന്നു. മലയാളിയായ ശ്രീശാന്ത് പങ്കെടുക്കുന്നുവെന്നതാണ് ഹിന്ദി ബിഗ്‌ബോസ് മലയാളികള്‍ക്ക് പ്രിയപ്പെട്ടതാകാന്‍ കാരണം. ബിഗ്‌ബോസ് ആരംഭിച്ച സമയം മുതല്‍ ബിഗ്‌ബോസിലെ വിവാദ നായകനായിരുന്നു ശ്രീശാന്ത്. മിക്കവാറും ദിവസങ്ങളില്‍ ശ്രീശാന്ത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളായിരുന്നു ബിഗ്‌ബോസിലെ ചര്‍ച്ചാവിഷയം. ബിഗ്‌ബോസിനുളളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്നും മറ്റു മത്സരാര്‍ത്ഥികളെ അപമാനിച്ചെന്നും തരത്തിലുളള നിരവധി വാര്‍ത്തകള്‍ ശ്രീശാന്തിനെതിരെ എത്തിയിരുന്നു. ബിഗ്‌ബോസിലെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന മത്സരാര്‍ത്ഥിയും ശ്രീശാന്ത് ആണെന്ന തരത്തില്‍ വാര്‍ത്തയെത്തിയിരുന്നു. എന്നാലിപ്പോള്‍ തലയ്ക്ക് പരിക്കേറ്റ് ശ്രീശാന്ത് ആശുപത്രിയിലായെന്നാണ് വാര്‍ത്തയെത്തുന്നത്. റിയാലിറ്റി ഷോയ്ക്കിടെ കുളിമുറിയുടെ ചുമരില്‍ തലകൊണ്ട് ഇടിച്ചു ശ്രീ സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നു. ഷോയുടെ ഒഫിഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്. 

ഷോയില്‍ സല്‍മാന്‍ ഖാന്റെ വിമര്‍ശനമാണ് ശ്രീശാന്തിനെ പ്രകോപിപ്പിച്ചത്. ശ്രീയെ അവതാരകനായ സല്ലു വിമര്‍ശിച്ചത് ഷോക്കായിരുന്നു. ഇതിനിടെയാണ് കുളിമുറിയുടെ ചുമരില്‍ തലകൊണ്ട് ഇടിച്ചു ശ്രീ സ്വയം പരുക്കേല്‍പ്പിച്ചത്. ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ ശാസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുളിമുറിയില്‍ കയറിയിരുന്ന് ശ്രീ കരയാനും തുടങ്ങി. ദേഷ്യം നിയന്ത്രിക്കാനാവാതെ വന്ന ശ്രീശാന്ത് സ്വന്തം തല കുളിമുറിയുടെ ചുമരില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീശാന്തിന് എന്തു സംഭവിച്ചുവെന്നറിയാതെ ആരാധകര്‍ ആകാംക്ഷഭരിതരായിരുന്നു. ഇതിനുശേഷമാണു ശ്രീ സുഖമായിരിക്കുന്നു എന്നറിയിച്ചു ഭാര്യ ഭുവനേശ്വരിയുടെ ട്വീറ്റ് വന്നത്. മറ്റുമത്സരാര്‍ഥികളോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ശ്രീയെ അവതാരകനായ സല്‍മാന്‍ ഖാന്‍ മുന്‍പും വിമര്‍ശിച്ചിട്ടുണ്ട്. ഷോയിലെ യഥാര്‍ഥ വില്ലന്‍ എന്നാണ് ഒരിക്കല്‍ സല്‍മാന്‍ ശ്രീശാന്തിനെ വിശേഷിപ്പിച്ചത്.

സഹമത്സരാര്‍ഥികളുമായി സ്ഥിരമായി വഴക്കിടുന്ന ശ്രീയുടെ സ്വഭാവമാണ് സല്‍മാനെ ചൊടിപ്പിച്ചത്. ഈ ആഴ്ചയില്‍ ഹൗസിലെ വില്ലനായി സഹമത്സരാര്‍ഥികള്‍ തെരഞ്ഞെടുത്തത് ദീപകിനെയാണ്. എന്നാല്‍ യഥാര്‍ഥ വില്ലന്‍ ശ്രീശാന്താണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. എന്തുകൊണ്ട് മറ്റുള്ളവരോട് മോശമായി പെരുമാറുന്നെന്നു സല്‍മാന്‍ ചോദിച്ചപ്പോള്‍ വഴക്കിട്ടതല്ലെന്നും തന്റെ നിലപാട് വ്യക്തമാക്കുക മാത്രമായിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനമാണ് ശ്രീയ്ക്കെതിരെ സല്‍മാന്‍ ഉന്നയിച്ചത്. ഷോയുടെ തുടക്കത്തില്‍ തന്നെ ശ്രീശാന്ത് മറ്റുള്ളവരുമായി കൊമ്പുകോര്‍ത്തിരുന്നു. ഷോയിലെ ആദ്യ ടാസ്‌ക് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മത്സരാര്‍ഥികള്‍ കുറ്റപ്പെടുത്തിയിരുന്നു. പൊട്ടിത്തെറിച്ചു കൊണ്ടാണ് ഇതിനെ ശ്രീശാന്ത് നേരിട്ടത്. ഇഷ്ടമില്ലാത്ത ടാസ്‌ക് ചെയ്യേണ്ടി വന്നാല്‍ ഷോയില്‍ നിന്നു ഇറങ്ങിപ്പോകുമെന്നു ശ്രീശാന്ത് ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. മലയാളത്തിലെ ബിഗ്‌ബോസിനെക്കാള്‍ സംഭവബഹുലമാവുകയാണ് ഹിന്ദി ബിഗ്‌ബോസ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 

Sreeshanth Hindi Bigboss Hospitalized Bhuvaneshwari tweets

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES