Latest News

ഞങ്ങള്‍ അഞ്ച് പേരും സീരിയലില്‍ കാണുന്നതുപോലെ തന്നെ നല്ല സുഹൃത്തുക്കളായിരുന്നു;ആ അഞ്ച് പേരില്‍ ഒരാള്‍ ഇല്ലാതാവുക എന്ന് പറയുന്നത് സഹിക്കാവുന്നതിലും അപ്പുറം;ആ വീട്ടിലെ ഓരോ മുറിയിലും അവന്റെ സാമീപ്യം; കൊച്ചനുജനായി ശരത്ത് എന്നും എന്റെ മനസിലുണ്ടാകും' ; സോണിയാ മോഹന്‍ദാസ് ശരതിന്റെ വീട്ടിലെത്തിയപ്പോള്‍

Malayalilife
 ഞങ്ങള്‍ അഞ്ച് പേരും സീരിയലില്‍ കാണുന്നതുപോലെ തന്നെ നല്ല സുഹൃത്തുക്കളായിരുന്നു;ആ അഞ്ച് പേരില്‍ ഒരാള്‍ ഇല്ലാതാവുക എന്ന് പറയുന്നത് സഹിക്കാവുന്നതിലും അപ്പുറം;ആ വീട്ടിലെ ഓരോ മുറിയിലും അവന്റെ സാമീപ്യം; കൊച്ചനുജനായി ശരത്ത് എന്നും എന്റെ മനസിലുണ്ടാകും' ; സോണിയാ മോഹന്‍ദാസ് ശരതിന്റെ വീട്ടിലെത്തിയപ്പോള്‍

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സോണിയ മോഹന്‍ദാസ്. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് ഇന്നും സോണിയ നാന്‍സിയാണ്. വിവാഹത്തോടെ വിദേശത്ത് സെറ്റിലായ സോണിയ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. അടുത്തിടെ നാട്ടിലെത്തിയ താരം ഓട്ടോഗ്രാഫ് സീരിയലില്‍ രാഹുലായി അഭിനയിച്ച അന്തരിച്ച നടന്‍ ശരത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

''ഓട്ടോഗ്രാഫ് ഞങ്ങള്‍ക്കൊരു സീരിയല്‍ ആയിരുന്നില്ല വികാരമായിരുന്നുവെന്ന് പലരും പറയാറുണ്ട്. അതുപോലെ തന്നെയാണ് ഞങ്ങള്‍ അഞ്ച് പേര്‍ക്കും. ഞങ്ങള്‍ക്ക് അതൊരു സീരിയല്‍ ആയിരുന്നില്ല. അഭിനയിക്കുകയായിരുന്നില്ല, ആ സെറ്റില്‍ ഞങ്ങള്‍ ഓരോ നിമിഷവും ജീവിക്കുകയായിരുന്നു. ഞങ്ങള്‍ അഞ്ച് പേരും ആ സീരിയലില്‍ കാണുന്നതുപോലെ തന്നെ അത്രയും നല്ല സുഹൃത്തുക്കളായിരുന്നു. ആ അഞ്ച് പേരില്‍ ഒരാള്‍ ഇല്ലാതാവുക എന്ന് പറയുന്നത് ഞങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.

ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ എറണാകുളത്തുള്ള ശരത്തിന്റെ വീട്ടിലേക്ക് പോയി. കഴിഞ്ഞ പ്രാവശ്യം ഞാന്‍ പോയപ്പോള്‍ അങ്കിളും ആന്റിയും ശരത്തിന്റെ സഹോദരന്‍ ശ്രീകുമാറുമെല്ലാം ഉണ്ടായിരുന്നു. ശരത്തിന്റെ അമ്മ നന്നായി ഭക്ഷണം ഉണ്ടാക്കുന്നയാളാണ്. ശരത്ത് ഉണ്ടായിരുന്നപ്പോഴും അമ്മയുടെ ഭക്ഷണത്തെ കുറിച്ച് പറയാറുണ്ടായിരുന്നു. ഞങ്ങള്‍ക്കും അത് രുചിച്ച് നോക്കാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇത്തവണ ചെന്നപ്പോള്‍ ആന്റിയുടെ ഭക്ഷണം വല്ലാതെ മിസ് ചെയ്തു. ആന്റിയേയും ശരത്തിനേയും മിസ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒരു അസുഖം ബാധിച്ചാണ് ആന്റി മരിച്ചത്. ആ വീട്ടിലെ ഓരോ മുറിയില്‍ പോകുമ്പോഴും ശരത്തിന്റേയും ആന്റിയുടേയും സമീപ്യം അനുഭവപ്പെടും. കൊച്ചനുജനായി ശരത്ത് എന്നും എന്റെ മനസിലുണ്ടാകും. അവന്‍ എവിടെയെങ്കിലും ഇരുന്ന് ഇതൊക്കെ കാണുന്നുണ്ടാകും. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം'', സോണിയ വീഡിയോയില്‍ പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തിലാണ് ശരത് മരിച്ചത്.
കഴിഞ്ഞ വര്‍ഷം ശരത്തിന്റെ അമ്മയും മരിച്ചു

soniya mohandas visit actor saraths home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES