Latest News

സോഷ്യല്‍ മീഡിയയില്‍ പേളി വിരുദ്ധ ക്യാമ്പയിന്‍;  എലിമിനേറ്റ് ആയവരെ സാബു തന്ത്രപൂര്‍വ്വം പുറത്താക്കിയതെന്ന് ആരും അറിയുന്നില്ലെന്ന് പേളിഷ് ആരാധകര്‍; ഔട്ടായ മത്സരാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി സാബുവിന് വേണ്ടി നില്‍ക്കുന്നത് പേളിയോടുളള അസൂയ കൊണ്ടെന്നും ഫാന്‍സ്സുകാര്‍

Malayalilife
സോഷ്യല്‍ മീഡിയയില്‍ പേളി വിരുദ്ധ ക്യാമ്പയിന്‍;  എലിമിനേറ്റ് ആയവരെ സാബു തന്ത്രപൂര്‍വ്വം പുറത്താക്കിയതെന്ന് ആരും അറിയുന്നില്ലെന്ന് പേളിഷ് ആരാധകര്‍; ഔട്ടായ മത്സരാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി സാബുവിന് വേണ്ടി നില്‍ക്കുന്നത് പേളിയോടുളള അസൂയ കൊണ്ടെന്നും ഫാന്‍സ്സുകാര്‍

ബിഗ്‌ബോസില്‍ നിന്നും മികച്ച മത്സരാര്‍ത്ഥികള്‍ പലരും പുറത്തായിട്ടും പേളി പുറത്തു പോകാത്തത് ഫാന്‍സുകാരുടെ പിന്‍ബലത്തിലാണ്. 
ബിഗ്ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളാണ് പേളി. മികച്ച ഫാന്‍ ബേസുള്ള പേളി പലവട്ടം നോമിനേഷനിലെത്തിയിട്ടും പുറത്താകാത്തത് ആരാധകരുടെ സപ്പോര്‍ട്ടിലാണ്. ഫൈനലിലും മികച്ച വോട്ട് ലഭിക്കുമെന്ന കാരണത്താല്‍ തന്നെ പേളിയാകും ബിഗ്ബോസ് വിന്നറെന്ന് പലരും ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് പേളിയെ ഡീഗ്രേഡ് ചെയ്യാനും സാബുവിനെ തന്നെ വിജയി ആക്കാനും മുന്‍മത്സരാര്‍ഥികള്‍ അടക്കമുള്ളവര്‍ നിരന്നുകഴിഞ്ഞെന്നാണ് സൂചന. 

ബിഗ്ബോസിലെ ഏറ്റവും ശക്തയായ മത്സരാര്‍ഥി ആയിരുന്ന അര്‍ച്ചന കൂടെ പുറത്തിറങ്ങിയതോടെ പേളിക്ക് എളുപ്പത്തില്‍ ബിഗ്ബോസ് ജയിക്കാമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. എന്നാല്‍ ഇതില്‍ അസൂയ പൂണ്ടവരാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പേളിക്കെതിരെ ക്യാംപൈന്‍ ഏറ്റെടുത്തിരിക്കുന്നത്. മുന്‍ മത്സരാര്‍ഥികള്‍ അടക്കമുള്ളവര്‍ പേളിക്കെതിരെ നിരന്നുകഴിഞ്ഞു. പേളിക്ക് ലഭിച്ച വോട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണ് അര്‍ച്ചനയും ബഷീറുമുള്‍പെടെയുള്ളവരെല്ലാം പുറത്തായത്. ഇതിനാല്‍ തന്നെ പേളി ചീപ് ഗെയിം പ്ലാന്‍ നടത്തിയാണ് തന്നെ പുറത്താക്കിയതെന്ന് അര്‍ച്ചന ആരോപിച്ചിരുന്നു. എന്നാല്‍ അങ്ങനെയല്ല സാബുവാണ് തന്ത്രത്തില്‍ ഇവരെ പുറത്താക്കിയതെന്ന് ആരും ആറിയുന്നില്ലെന്നാണ് പേളി ഫാന്‍സ് പറയുന്നത്. അതേസമയം പുറത്തായവരില്‍ അര്‍ച്ചനയും രഞ്ജിനിയുടെ ഉള്‍പെടെയുള്ളവര്‍ സാബുവാണ് ജയിക്കാന്‍ യോഗ്യനെന്ന നിലയില്‍ അഭിപ്രായപ്രകടനങ്ങളും നടത്തിയിരുന്നു. പുറത്തായ എല്ലാ മത്സരാര്‍ഥികളും ഒറ്റക്കെട്ടായിട്ടാണ് സാബുവിന് വേണ്ടി രംഗത്തുള്ളത്. പേളിക്ക് ലഭിച്ച വോട്ടില്‍ അസൂയ പൂണ്ടാണ് ഇവര്‍ സാബുവിനെ സപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് പേളി ഫാന്‍സിന്റെ ആരോപണം.

അതേസമയം പേളിക്കായി പ്ലാന്‍ഡ് പി ആര്‍ വര്‍ക്ക് നടത്തുന്നുവെന്ന് അനൂപ് ചന്രും ദീപന്‍മുരളിയും പറയുകയും ബഷീര്‍ ബഷി ഇത്തരത്തില്‍ സൂചന നല്‍കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ പേളിക്കായി സപ്പോര്‍ട്ട് ചെയ്ത് കമന്റ് ചെയ്യുന്നവരെ ഫേക്ക് ഐഡികളാണെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ആക്കണമെന്നും പല ബിഗ്ബോസ് ഗ്രൂപ്പുകളിലും പേളി ഹേറ്റേഴ്സ് ആഹ്വാനവും ചെയ്യുന്നുണ്ട്. അതേസമയം ഇന്റസ്റ്റാഗ്രാമിലും മറ്റും സൂപ്പര്‍സ്റ്റാറുകളെക്കാള്‍ ഫോളോവേഴ്സുള്ള പേളിക്ക് പിആര്‍ വര്‍ക്കിന്റെ ആവശ്യമില്ലെന്നും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റെവും പരിചിതയും ജെനുവിനുമായ പേളിക്ക് വോട്ട് കൊടുക്കാന്‍ ആരും പറയേണ്ടതില്ലെന്നുമാണ് പേളി ഫാന്‍സ് പറയുന്നത്.

Read more topics: # campaign pearle
social media campaign against pearle

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES