Latest News

പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുള്ള ക്ലൈമാക്സ്;  ശ്യാമാംബരത്തിന് രണ്ടാം ഭാഗം അംഗീകരിക്കാന്‍ ആകുന്നതല്ല; സീ കേരളത്തിലെ ഹിറ്റ് പരമ്പര അവസാനിക്കുന്നതിന് പിന്നാലെ പ്രേക്ഷകരും കലിപ്പില്‍

Malayalilife
 പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുള്ള ക്ലൈമാക്സ്;  ശ്യാമാംബരത്തിന് രണ്ടാം ഭാഗം അംഗീകരിക്കാന്‍ ആകുന്നതല്ല; സീ കേരളത്തിലെ ഹിറ്റ് പരമ്പര അവസാനിക്കുന്നതിന് പിന്നാലെ പ്രേക്ഷകരും കലിപ്പില്‍

സീ കേരളം ചാനലില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറിയ പരമ്പരയായിരുന്നു ശ്യാമാംബരം. പലപ്പോഴും റേറ്റിംഗില്‍ മുന്നിലെത്തിയിരുന്ന പരമ്പര അതിന്റെ ഒന്നര വര്‍ഷത്തോളം നീണ്ട യാത്ര അവസാനിപ്പിച്ച് ക്ലൈമാക്‌സ് എപ്പിസോഡുകളിലേക്ക് കടന്നിരിക്കുകയാണ്. പരമ്പരയുടെ രണ്ടാം ഭാഗവും ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തും. എന്നാല്‍ ആരാധകര്‍ മുഴുവന്‍ നിരാശയിലാണ്. ഇത്രയും കാലം മുടങ്ങാതെ പരമ്പര കണ്ട ആരാധകരെ മുഴുവന്‍ വേദനിപ്പിച്ചാണ് പരമ്പര അവസാനിക്കുന്നത് എന്നതാണ് നിരാശയുടെ കാരണം. എല്ലാ പ്രതിസന്ധികളേയും മറികടന്നുള്ള ശ്യാമയുടേയും അഖിലിന്റേയും ജീവിതം കാണാന്‍ കൊതിച്ചിരുന്ന പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുള്ള ക്ലൈമാക്സാണ് എത്തിയിരിക്കുന്നത്.

ഇത്രയും കാലം പ്രേക്ഷകപ്രീതി നേടി മുന്നേറിയിരുന്ന പരമ്പരയില്‍ ഹരിത ഗിരിഗീതും തനൂജ് മേനോനും ആണ് നായിക - നായകന്‍ ആയെത്തിയത്. കറുപ്പിന്റെ പേരില്‍ ഒരു പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് സീരിയല്‍ കഥ പറയുഞ്ഞത്. ശ്യാമ എന്ന സാധാരണ പെണ്‍കുട്ടി കുഷ്ണഭക്തയാണ്, ഒപ്പം ഗായികയും. ഏറെ കാലം പ്രത്യസന്ധകള്‍ നിറഞ്ഞ ജീവിതത്തിലൂടെയാണ് ശ്യാമ കടന്നുപോയത്. പിന്നീട് ആനന്ദനിലയത്തിലെ മരുമകള്‍ ആയെത്തിയതോടെയാണ് ശ്യാമയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. അറിയപ്പെടുന്ന ഗായിക ആയി ശ്യാമ മാറുന്നതോടെ കുടുംബത്തിലും പ്രശ്നങ്ങള്‍ കൂടുന്നു.

രശ്മി ബോബന്‍ ആയിരുന്നു ശ്യാമയുടെ അമ്മായി അമ്മ ആയി എത്തിയത്.ആദ്യ സമയങ്ങളില്‍ ശ്യാമയുടെ നിറം കാരണം അമ്മായി 'അമ്മ മരുമകള്‍ പോരാണ് പരമ്പരയില്‍ കാണാന്‍ കഴഞ്ഞത് എങ്കില്‍ പോകെ പോകെ അവസ്ഥ മാറുകയും ഇതേ മരുമകളുടെ പേരില്‍ സ്വത്തുക്കള്‍ എല്ലാം എഴുതിവയ്ക്കുന്ന അമ്മായി അമ്മയായി രശ്മിയുടെ കഥാപാത്രം മാറുകയും ചെയ്യുന്നു. കുടുംബത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷത തിരിച്ചടികള്‍ എല്ലാം കൃഷ്ണ ഭക്ത കൂടിയായ ശ്യാമ മറികടക്കുന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷതമായ ഒരു കഥാ അവസാനം ആണ് ഇപ്പോള്‍ പരമ്പരക്ക് നല്‍കിയത്. പരമ്പരയിലെ ഹീറോ ആയിരുന്ന അഖില്‍ കൊല്ലപ്പെടുന്നതോടെയാണ് കഥാഗതി മാറിയത്. പൂര്‍ണ്ണ ഗര്‍ഭിണി ആയിരുന്ന ശ്യാമ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുകയും അതിനെ നഷ്ടപ്പെടുകയും ചെയ്യുന്നു.

ഭര്‍ത്താവിനെയും മകളെയും നഷ്ടമാകുന്ന ശ്യാമയെ കാണിച്ചുകൊണ്ടാണ് ഒടുവിലത്തെ എപ്പിസോഡുകള്‍ ചിത്രീകരിച്ചിരിക്കുന്നത് . എന്നാല്‍ ശ്യാമാംബരത്തിന് രണ്ടാം ഭാഗം വരുന്നു എന്നാണ് ചാനല്‍ പുറത്തുവിട്ട പുതിയ പ്രമോ സൂചപ്പിക്കുന്നത്. രണ്ടാം സീസണ്‍ തുടങ്ങുമ്പോള്‍ നിഥിന്‍ ജെയ്ക്ക് ആണ് നായകന്‍. നായിക ഹരിത തന്നെയാണ്. രാധിക എന്നാണ് ആണ് ശ്യാമയുടെ മകളുടെ പേര് . ഡബിള്‍ റോള്‍ ആണ് ഹരിതക്ക് എന്നാണ് സൂചന.

എന്നാല്‍ ക്ലൈമാക്സ് ഭയങ്കര ബോറായിപ്പോയി എന്നാണ് സീരിയല്‍ പ്രേമികളുടെ അഭിപ്രായം. വില്ലത്തി ജയിച്ചു നായിക തോറ്റു. അഖിലിന്റെ മരണം കാരണം ഞങ്ങള്‍ ഈ സീരിയല്‍ കാണുന്നില്ല! ഐശ്വര്യയെ കൊണ്ട് വരേണ്ട കാര്യം ഇല്ലായിരുന്നു; ശ്യാമാംബരത്തിന് രണ്ടാം ഭാഗം അംഗീകരിക്കാന്‍ ആകുന്നതല്ല എന്നുള്ള അഭിപ്രായങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്. എല്ലാവര്‍ക്കും നന്ദി .നിങ്ങളുടെ സ്നേഹം ആയിരുന്നു ഞങ്ങളുടെ പ്രചോദനവും ഉറപ്പായും അഖില്‍ സാറിനെ മിസ് ചെയ്യും എന്നാണ് ശ്യാമ കുറച്ചത്. നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി നിങ്ങളില്ലാതെ ഇത് സാധ്യമല്ല ഈ മനോഹരമായ യാത്രയ്ക്ക് zeekeralam ചാനലിന് നന്ദി ഒപ്പം എന്റെ ശ്യാമക്കും. സ്നേഹപൂര്‍വ്വം ശ്യാമക്ക് അഭിനന്ദനങ്ങള്‍ എന്നും തനൂജ് പറഞ്ഞു.

Read more topics: # ശ്യാമാംബരം.
shyamambaram second part

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES