Latest News

ഞാന്‍ എന്റെ അച്ഛന്റെ ചെങ്ങന്നൂരുള്ള വീട്ടിലാണ്': ഒളിച്ചോട്ട വിവാദങ്ങള്‍ക്കിടെ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മേഘ നായരുടെ പോസ്റ്റ്; അഖില്‍ എന്‍ആര്‍ഡിയുടെ പുതിയ ചിത്രങ്ങള്‍ തമാശയോ അതോ ഡ്രാമയോ എന്ന് ചോദ്യവുമായി സോഷ്യലിടവും

Malayalilife
ഞാന്‍ എന്റെ അച്ഛന്റെ ചെങ്ങന്നൂരുള്ള വീട്ടിലാണ്': ഒളിച്ചോട്ട വിവാദങ്ങള്‍ക്കിടെ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മേഘ നായരുടെ പോസ്റ്റ്; അഖില്‍ എന്‍ആര്‍ഡിയുടെ പുതിയ ചിത്രങ്ങള്‍ തമാശയോ അതോ ഡ്രാമയോ എന്ന് ചോദ്യവുമായി സോഷ്യലിടവും

യൂട്യൂബറും നടനുമായ അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ മേഘ നായര്‍ ബസ് കണ്ടക്ടര്‍ക്കൊപ്പം ഇറങ്ങിപ്പോയി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു. എന്നാല്‍ ദിവസങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം, 'ഇന്‍ മൈ ഫാദേഴ്‌സ് ഹോം, ചെങ്ങന്നൂര്‍' എന്ന അടിക്കുറിപ്പോടെ മേഘ പങ്കുവെച്ച പുതിയ പോസ്റ്റ് കണ്ട പ്രേക്ഷകര്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയെന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കിടെയാണ് പുതിയ പോസ്റ്റ് എത്തിയിരിക്കുന്നത്.          
കമന്റ് ബോക്‌സില്‍ മേഘയെ പിന്തുണച്ചും വിമര്‍ശിച്ചും ആളുകള്‍ എത്തുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പരിഹസിക്കുന്നതുപോലെ മറ്റാരുടെയും കൂടെ അല്ല താനുള്ളതെന്ന് മേഘ പറയാതെ പറയുന്നത് പോലെയായിരുന്നു ഈ പോസ്റ്റ്. അഖിലുമായുള്ള ബന്ധം മേഘ വേര്‍പ്പെടുത്തിയോ എന്നതൊന്നും വ്യക്തമല്ല. പുതിയ പങ്കാളിയെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊന്നും മേഘ പ്രതികരിച്ചിട്ടുമില്ല.

സമൂഹ മാധ്യമങ്ങളില്‍ പരിഹസിക്കുന്നതുപോലെയല്ല കാര്യങ്ങള്‍ എന്നു മേഘ പറയാതെ പറയുകയാണ് ഈ പോസ്റ്റിലൂടെയെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വിവാദങ്ങള്‍ക്കിടെ പുതിയ റീലുമായി അഖില്‍ എന്‍ആര്‍ഡിയും എത്തിയിരുന്നു. വളരെ വേഗം അഖിലിന്റെ റീല്‍ വൈറലായിരുന്നു.

ഫൊട്ടോഗ്രാഫറായാണ് അഖില്‍ വിഡിയോയില്‍ അഭിനയിക്കുന്നത്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് ക്ഷണിക്കാനെത്തുന്ന സുഹൃത്ത് ചടങ്ങിനെത്തുമ്പോള്‍ ക്യാമറ കൂടി കൊണ്ടുവരണം എന്നാവശ്യപ്പെടുന്നതാണ് റീല്‍. സുഹൃത്തിന്റെ സാന്നിധ്യമല്ല ക്യാമറയാണ് ആവശ്യം എന്നതാണ് റീലിലൂടെ പറയുന്നത്. റീലിന്റെ അവസാന ഭാഗത്ത് ചിരിച്ചേ ചിരിച്ചേ എന്ന് പറഞ്ഞാണ് അഖില്‍ വിഡിയോ അവസാനിപ്പിക്കുന്നത്.

 സ്വാഭാവിക ജീവിത മുഹൂര്‍ത്തങ്ങളെ നര്‍മത്തില്‍പ്പൊതിഞ്ഞ് റീല്‍സ് വിഡിയോ രൂപത്തിലാക്കി കാണികളെ രസിപ്പിക്കാനുള്ള കഴിവാണ് അഖിലിന്റെ വിഡിയോകളെ വേറിട്ട് നിര്‍ത്തുന്നത്. കൂടാതെ സാധാരണക്കാരുടെ ഇടയില്‍ ജനകീയന്‍ എന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുമാറുള്ള അവതരണ ശൈലിയും അഖിലിന്റെ പ്രത്യേകതകളായിരുന്നു.
          
          

          
          
        
        
        

akhil wife megha breaks silence

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES