Latest News

'നമ്മള്‍ എന്തെങ്കിലും കാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ അത് വിജയം കാണുന്നത് വരെ പരിശ്രമിക്കണം'; ഒടുവില്‍ ആ ശുഭ വാര്‍ത്തയും പുറത്ത്; സോഷ്യല്‍മീഡിയ താരം ഉണ്ണിക്കണ്ണന്‍ വിജയ് യെ കണ്ടു; ചന്ദു സലിം കുമാര്‍ ഇടപെട്ട് കല്യാണി വഴി നേടിയെടുത്ത സന്തോഷം പങ്ക് വച്ച് താരം

Malayalilife
 'നമ്മള്‍ എന്തെങ്കിലും കാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ അത് വിജയം കാണുന്നത് വരെ പരിശ്രമിക്കണം'; ഒടുവില്‍ ആ ശുഭ വാര്‍ത്തയും പുറത്ത്; സോഷ്യല്‍മീഡിയ താരം ഉണ്ണിക്കണ്ണന്‍ വിജയ് യെ കണ്ടു; ചന്ദു സലിം കുമാര്‍ ഇടപെട്ട് കല്യാണി വഴി നേടിയെടുത്ത സന്തോഷം പങ്ക് വച്ച് താരം

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യെ നേരില്‍ കാണണമെന്ന വര്‍ഷങ്ങളായുള്ള ആഗ്രഹം സാക്ഷാത്കരിച്ച് മംഗലം ഡാം സ്വദേശിയായ ഉണ്ണിക്കണ്ണന്‍. 'ജനനായകന്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് വിജയ്ക്കൊപ്പം എടുത്ത ചിത്രം ഉണ്ണിക്കണ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 

സിനിമയിലെ ഫൈറ്റ് സീക്വന്‍സ് ഷൂട്ടിങ്ങിന് ശേഷമാണ് ഉണ്ണിക്കണ്ണന്‍ തന്റെ പ്രിയതാരത്തിനൊപ്പം ഫോട്ടോ എടുത്തത്. പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. നടന്‍ ചന്തു സലീംകുമാര്‍ ഈ പോസ്റ്റ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായും പങ്കുവെച്ചിട്ടുണ്ട്. 


 'ജനനായകന്‍' ഷൂട്ടിനിടെ വിജയ്യെ നേരില്‍ കണ്ടെന്നും അദ്ദേഹത്തോടൊപ്പം ചിത്രമെടുത്തെന്നുമെന്നും ഉണ്ണിക്കണ്ണന്‍ തന്നെ നിരവധി തവണ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ പലരും ഇത് വിശ്വസിച്ചിരുന്നില്ലെന്ന് മാത്രമല്ല ഉണ്ണിക്കണ്ണനെ ട്രോളുകയും ചെയ്തിരുന്നു. ഫൊട്ടോ എടുത്തെങ്കില്‍ അത് പോസ്റ്റു ചെയ്യാത്തത് എന്തെന്നായിരുന്നു ആളുകള്‍ ചോദിച്ചിരുന്നത്. ഇപ്പോഴിതാ, എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് ഉണ്ണിക്കണ്ണന്‍.

വിജയ്‌ക്കൊപ്പം ജനനായകന്‍ സെറ്റില്‍ നിന്നു പകര്‍ത്തിയ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ഉണ്ണിക്കണ്ണന്‍. ഫൈറ്റ് ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികള്‍ അടക്കം നിരവധി ആളുകളാണ് സന്തോഷം അറിയിച്ച് പോസ്റ്റില്‍ കമന്റു ചെയ്തിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷം എടുത്ത ചിത്രം ഒടുവില്‍ തനിക്ക് ലഭിക്കാന്‍ കാരണമായതില്‍ നടന്‍ ചന്ദു സലിം കുമാര്‍, കല്യാണി പ്രിയദര്‍ശന്‍, മമിത ബൈജു തുടങ്ങിയ താരങ്ങള്‍ക്കും ഉണ്ണിക്കണ്ണന്‍ നന്ദി പറയുന്നുണ്ട്. ചന്ദു സലിം കുമാര്‍ ഇടപെട്ട് കല്യാണി വഴിയാണ് ഏറെ കാത്തിരുന്ന ശേഷം വിജയ്‌ക്കൊപ്പമുള്ള ചിത്രം തനിക്ക് ലഭിച്ചതെന്ന് ഉണ്ണിക്കണ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നൂ.

തന്റെ പ്രിയതാരത്തെ കാണാനായി 2025 ജനുവരിയില്‍ മംഗലം ഡാമിലെ വീട്ടില്‍ നിന്ന് ഉണ്ണിക്കണ്ണന്‍ കാല്‍നടയായി യാത്ര തിരിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. രാവിലെ 5:30-ന് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി ആരംഭിച്ച ഈ ദീര്‍ഘയാത്ര തമിഴ് മാധ്യമങ്ങളിലടക്കം വന്‍ ശ്രദ്ധ നേടി. 'ഏതൊരു കാര്യത്തിനിറങ്ങിയാലും അത് പെട്ടെന്ന് ജയിക്കണമെന്നില്ല. അതിനായി കഠിനമായി പ്രയത്‌നിച്ചാല്‍ തന്നെ നമ്മള്‍ വിജയിച്ചു എന്നാണ് അര്‍ത്ഥം,' എന്നായിരുന്നു അന്ന് യാത്രയെക്കുറിച്ച് ഉണ്ണിക്കണ്ണന്‍ പ്രതികരിച്ചിരുന്നത്. മൈലുകള്‍ താണ്ടി ഒടുവില്‍ ചെന്നൈയിലെ സെറ്റിലെത്തിയാണ് ഉണ്ണിക്കണ്ണന്‍ തന്റെ സ്വപ്നം പൂര്‍ത്തിയാക്കിയത്. 

അതേസമയം, എച്ച്. വിനോദ് സംവിധാനം ചെയ്ത് തീയേറ്ററുകളില്‍ 300 കോടിയിലധികം കളക്ഷന്‍ നേടിയ വിജയ് ചിത്രം 'ജനനായകന്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. സീ ഫൈവിലൂടെയാണ് ചിത്രം ഡിജിറ്റല്‍ സ്ട്രീമിംഗിന് എത്തുന്നത്. ഓഗസ്റ്റ് 21 മുതല്‍ പ്രേക്ഷകര്‍ക്ക് ചിത്രം ഒ.ടി.ടിയില്‍ ലഭ്യമാകും.

unnikkannan mangalam dam vijay photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES