Latest News

ഇന്ന് ഞാന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നത് എന്റെ ഉമ്മ ഉള്ളത് കൊണ്ടാണ്; ഉമ്മയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി ഷിയാസ് കരീം

Malayalilife
  ഇന്ന് ഞാന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നത് എന്റെ ഉമ്മ ഉള്ളത് കൊണ്ടാണ്; ഉമ്മയുടെ പിറന്നാള്‍  ആഘോഷം ഗംഭീരമാക്കി ഷിയാസ് കരീം

ബിഗ്ബോസ് മത്സരാര്‍ഥികളില്‍ ആരാധകര്‍ ഏറെയുള്ള മത്സരാര്‍ഥിയായിരുന്നു ഷിയാസ് കരീം. ഇടയ്ക്ക് വച്ചാണ് ബിഗ്ബോസില്‍ ഷിയാസ് എത്തിയതെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഷിയാസ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.  പല അവസരങ്ങളിലും താന്‍ കടന്നു വന്ന വഴികളെക്കുറിച്ചും അനുഭവിച്ച അപമാനത്തെക്കുറിച്ചും ബുദ്ധിമുട്ടിനെക്കുറിച്ചുമൊക്കെ ഷിയാസ് പറഞ്ഞിരുന്നു. ഉപ്പയുടെ സ്നേഹം അറിയാതെ വളര്‍ന്ന ആളാണ് താനെന്നും ഉമ്മയാണ് തന്നെ വളര്‍ത്തിയതും ഈ നിലയില്‍ എത്തിച്ചതെന്നും താരം പറഞ്ഞിരുന്നു. ബിഗ്ബോസില്‍ നിന്നും പുറത്തുവന്ന ശേഷം തന്റെ സ്വപ്നമായ വീട് ഷിയാസ് യാഥാര്‍ഥ്യമാക്കിയിരുന്നു. ഇപ്പോള്‍ മോഡലിങ്ങിന് പുറമേ സിനിമയിലും ഷിയാസ് സജീവമാകുകയാണ്.

തനിക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നത് തന്റെ ഉമ്മയാണെന്ന് പറയുന്ന ഷായിസ തന്റെ കുടുംബത്തെക്കുറിച്ച് വാതോരാതെ പറയാറുണ്ട്. ഇപ്പോള്‍ ലോക്ഡൗണിലും തന്റെ ഉമ്മയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കയാണ് താരം.
എപ്പോഴും ഉമ്മനെ പറ്റിയൊക്കെ എഴുതാര്‍ ഉണ്ട് അതിപ്പോ ഏത് ദിവസം എന്നൊന്നും ഇല്ല പറ്റുന്ന ദിവസം ഒക്കെ എഴുത്തും . ഉമ്മടെ 16ആം വയസില്‍ ഉള്ള മകന്‍ ആണ് അതേ മൂത്ത മകന്‍ . കഴിഞ്ഞ 2 വര്‍ഷം മുന്നേ വരെ എന്നെ നോകാന്‍ ഒരുപാട് കഷ്ടപെട്ട വ്യക്തിയാണ് . ഇന്ന് ഞാന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നത് എന്റെ ഉമ്മ ഉള്ളത് കൊണ്ടാണ് . 46 വയസ്സ് ആയി എന്റെ ഉമ്മ ഇന്നും സുന്ദരിയാണ് . മാറ്റത്തിന്റെ കാറ്റ് എന്റെ ജീവിതത്തില്‍ അടിച്ചു തുടങ്ങിയത് വലിയ രീതിയില്‍ ഒരു മാറ്റം ഉണ്ടാക്കി . പറഞ്ഞു വന്നത് ഇന്ന് എന്റെ ഉമ്മാന്റെ 46 ആം പിറന്നാള്‍ ആണ് .പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം പങ്കുവച്ചിട്ടുണ്ട്. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് താരം പങ്കുവച്ചിരിക്കുന്നത്. ബഷീര്‍ ബഷി, ശ്രീനിഷ് അരവിന്ദ് തുടങ്ങിയവര്‍ പിറന്നാള്‍ ആശംസിച്ച് എത്തിയിട്ടുണ്ട്.



 

shiyas kareem celebrates his mothers birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES