Latest News

ഞാന്‍ ജയിലില്‍ അല്ല; ദുബായിലാണ്; ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാന്‍ വന്നതാണ്; നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാന്‍ തരുന്നുണ്ട്; പീഡന കേസ് വിഷയത്തില്‍ പ്രതികരണവുമായി ഷിയാസ് കരീം 

Malayalilife
 ഞാന്‍ ജയിലില്‍ അല്ല; ദുബായിലാണ്; ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാന്‍ വന്നതാണ്; നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാന്‍ തരുന്നുണ്ട്; പീഡന കേസ് വിഷയത്തില്‍ പ്രതികരണവുമായി ഷിയാസ് കരീം 

ടന്‍ ഷിയാസ് കരീമിനെതിരെയുയര്‍ന്ന് വന്നിരിക്കുന്ന പീഡന ആരോപണവും വാര്‍ത്തകളില്‍ നിറയുകയാണ്.. കഴിഞ്ഞ ദിവസമാണ് ഷിയാസ് കരീം പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇതിനെതിരെ താരത്തിനെതിരെ കേസെടുത്തിരുന്നു.്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഷിയാസിന്റെ പ്രതികരണം.

താന്‍ ജയിലില്‍ അല്ലെന്നും ദുബായിലാണ് എന്നുമാണ് ഷിയാസ് വീഡിയോയില്‍ പറയുന്നത്.എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല, ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാന്‍ വന്നതാണ്. നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാന്‍ തരുന്നുണ്ട്. നാട്ടില്‍ ഞാന്‍ ഉടന്‍ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം'. - എന്ന് പറഞ്ഞാണ് ഷിയാസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ കൂടെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനെതിരെയും വീഡിയോയില്‍ പറയുന്നുണ്ട്.

കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയാണ് താരത്തിനെതിരെ പരാതി നല്‍കിയത്. ചന്തേര പോലീസ് ഷിയാസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പീഡന പരാതിയില്‍ എറണാകുളത്തും പൊലീസ് അന്വേഷണം നടത്തും. ചന്തേരയിലെ പൊലീസ് എറണാകുളത്ത് എത്തിയാണ് അന്വേഷണം നടത്തുക. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കാസര്‍ഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതി. 

കാസര്‍ഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ചന്തേര പൊലീസ് സംഘം എറണാകുളത്തും മൂന്നാറിലുമെത്തി തെളിവുകള്‍ ശേഖരിക്കും.

കൂടാതെ യുവതിയില്‍ നിന്ന് ഷിയാസ് കരീം 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ചും അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തും. പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ തന്റെ വിവാഹം നിശ്ചയിച്ച വിവരം ഷിയാസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഷിയാസ് പങ്കുവച്ചിട്ടുണ്ട്.

Read more topics: # ഷിയാസ് കരീം
shiyas kareem share video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക