പ്രണയം നടിച്ച് പണം തട്ടുകയും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ പ്രതികരിച്ച് നടന്‍ ഷിയാസ് കരീം. ഇതൊരു വ്യാജ പരാതിയാണെന്നും തനിക്ക് എതിരെ കേസ് കൊടുത്ത സ്ത്രീ അറുപത് വയസ് പ്രായമുള്ളയാളാണെന്നും ഷിയാസ് പറയുന്നു. തന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണിതെന്നും ഈ വിഷയത്തില്‍ കുടുംബം തനിക്കൊപ്പമുണ്ടെന്നും നടന്‍ വ്യക്തമാക്കി.
''എന്റെ പേരില്‍ ഒരു പീഡന പരാതി വന്നിട്ടുണ്ട്. എന്റെ പേരില്‍ പരാതി കൊടുത്ത സ്ത്രീക്ക് അറുപത് വയസ്സുണ്ട്. അവരെ വിവാഹ വാ?ഗ്ദാനം നല്‍കി പീഡിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമാകാറായി. എനിക്ക് ഒരു കുഞ്ഞുണ്ട്.ഞാന്‍ മാന്യമായാണ് ജീവിക്കുന്നത്. എനിക്ക് ഇപ്പോള്‍ സ്ത്രീകളുമായി ഇടപഴകാന്‍ തന്നെ ചെറിയൊരു പേടിയാണ്. കാരണം മുമ്പേ എനിക്ക് എതിരെ ഒരു ആരോപണവും കള്ള കേസുമെല്ലാം ഉള്ളതുകൊണ്ട് വളരെ ശ്രദ്ധാലുവാണ്. പിന്നെ ഇപ്പോള്‍ പരാതിയുമായി വന്ന സ്ത്രീ അവര്‍ക്ക് പത്തറുപത് വയസുണ്ട്. എന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണ്. എന്റെ കല്യാണത്തിനും റിസപ്ഷനും അബുദാബിയിലെ പരിപാടിക്കുമെല്ലാം വന്നിട്ടുണ്ട്.
എന്നെ അറിയുന്നവര്‍ക്കെല്ലാം ആ സ്ത്രീയേയും അറിയാം. കേസുള്ളതുകൊണ്ട് പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. എഫ്‌ഐആര്‍ ഇട്ടോയെന്ന് അറിയില്ല. നിങ്ങള്‍ക്ക് വ്യക്തമാക്കാന്‍ വേണ്ടി പറഞ്ഞതാണ് ഞാന്‍. എന്റെ ഭാര്യയുടേയും എന്റെ ഉമ്മയുടേയും കയ്യില്‍ നിന്ന് ഇവര്‍ കുറച്ച് സ്വര്‍ണം വാങ്ങിയിട്ടുണ്ട്. പെങ്ങളുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടുണ്ട്.
പക്ഷേ ഞാന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. കുറച്ച് പ്രശ്‌നങ്ങള്‍ വന്നശേഷമാണ് ഞാന്‍ ഇതെല്ലാം അറിഞ്ഞത്. പിന്നെ ഈ സ്ത്രീ എന്റെ ഫാമിലിയില്‍ കയറി കുറച്ച് പഴ്‌സനല്‍ കാര്യങ്ങളില്‍ ഇടപെട്ടിരുന്നു. അതില്‍ പ്രശ്‌നമായപ്പോഴാണ് ഇവര്‍ സ്വര്‍ണ്ണം വാങ്ങിക്കൊണ്ടുപോയ കാര്യം ഞാന്‍ അറിയുന്നത്. കാശും സ്വര്‍ണ്ണവും വാങ്ങി കൊണ്ടുപോയിട്ടുണ്ട്.
ഫ്‌ലൈറ്റ് ടിക്കറ്റ് എടുക്കാനും മറ്റുമായി അങ്ങോട്ടും ഇങ്ങോട്ടും കുറച്ച് പൈസ ട്രാന്‍സഫര്‍ ചെയ്തിട്ടുമുണ്ട്. ഞാന്‍ അവരുടെ കോടികള്‍ പറ്റിച്ചു. ബിസിനസ് ചെയ്യാമെന്ന് വാ?ഗ്ദാനം നല്‍കി പറ്റിച്ചു എന്നൊക്കെ പറഞ്ഞ് കുറച്ച് നാള്‍ മുമ്പ് ഈ സ്ത്രീ എന്നെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചിലതൊക്കെ ഇട്ടപ്പോള്‍ ഞാന്‍ അവരുടെ പേരില്‍ കേസ് കൊടുത്തു. ആ കേസിന്റെ പേരില്‍ ഇവര്‍ക്ക് നോട്ടീസ് ചെന്നപ്പോള്‍ ഇവര്‍ എന്റെ പേരില്‍ ഇപ്പോള്‍ ഒരു കള്ളക്കേസുമായി വന്നിരിക്കുകയാണ്.
എന്റെ ഉമ്മയുടെ പ്രായമുണ്ട്. ഇതൊക്കെ പറയാനാണ് ഞാന്‍ വന്നത്. തലയുയര്‍ത്തി പിടിച്ച് നടക്കുന്ന മനുഷ്യനാണ് ഞാന്‍. എന്ത് പ്രശ്‌നം വന്നാലും ഞാന്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ മാറ്റമുണ്ടാവില്ല. അത്രയും ധൈര്യം എനിക്കുണ്ട്. മാത്രമല്ല എന്റെ കുടുംബവും എന്നെ അറിയുന്നവരും സ്‌നേഹിക്കുന്നവരും കൂടെയുണ്ട്. എന്ത് പ്രശ്‌നം വന്നാലും ഫൈറ്റ് ചെയ്യും.''-ഷിയാസിന്റെ വാക്കുകള്‍.