Latest News

ശബ്ദരേഖകള്‍ വില്ലനായി; വിവാഹശേഷവും ബന്ധം തുടരുമെന്ന് വാഗ്ദാനം; ഷിയാസ് കരീം 'ഊരാക്കുടുക്കില്‍'; ലൈംഗിക ചൂഷണത്തിന് പുറമെ സാമ്പത്തിക തട്ടിപ്പും; ജിം ബിസിനസ് എന്ന ചതിക്കുഴി; ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണ്ണായകം; നടനും മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം ഒളിവിലോ?

Malayalilife
ശബ്ദരേഖകള്‍ വില്ലനായി; വിവാഹശേഷവും ബന്ധം തുടരുമെന്ന് വാഗ്ദാനം; ഷിയാസ് കരീം 'ഊരാക്കുടുക്കില്‍'; ലൈംഗിക ചൂഷണത്തിന് പുറമെ സാമ്പത്തിക തട്ടിപ്പും; ജിം ബിസിനസ് എന്ന ചതിക്കുഴി; ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണ്ണായകം; നടനും മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം ഒളിവിലോ?

നടനും മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിനെതിരായ പീഡന പരാതിയില്‍ അന്വേഷണം മുറുകുന്നു. ലൈംഗിക ചൂഷണത്തിന് പുറമെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഉയര്‍ന്നതോടെ താരം വന്‍ നിയമ ക്കുരുക്കിലായിരിക്കുകയാണ്. പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തുന്നതും പണം ആവശ്യപ്പെടുന്നതുമായ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നത് ഷിയാസിന് തിരിച്ചടിയായി. 

ഷിയാസ് യുവതിയോട് പണം ആവശ്യപ്പെടുന്ന ഡിജിറ്റല്‍ തെളിവുകളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. പങ്കാളിത്തത്തോടെ ജിംനേഷ്യം തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ താരം കൈക്കലാക്കിയെന്നാണ് ആക്ഷേപം. പത്ത് ലക്ഷം രൂപ അക്കൗണ്ടിലൂടെ നല്‍കേണ്ടെന്നും നേരിട്ട് എത്തിച്ചാല്‍ മതിയെന്നും ഷിയാസ് പറയുന്ന ശബ്ദരേഖ യുവതി പോലീസിന് കൈമാറി. ജിം ഉപകരണങ്ങള്‍ വാങ്ങാനെന്ന പേരിലായിരുന്നു ഈ പണമിടപാട്. 

്മറ്റൊരു വിവാഹം കഴിച്ചാലും യുവതിയുമായുള്ള ബന്ധം തുടരുമെന്ന് ഷിയാസ് അയച്ച സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്നേഹം നടിച്ച് യുവതിയെ സ്വാധീനിക്കുകയും പിന്നീട് ഇത് ചൂഷണത്തിനായി ഉപയോഗിക്കുകയും ചെയ്തുവെന്നാണ് ആരോപണം. യുവതിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, വഞ്ചന ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കൊച്ചിയില്‍ താമസിക്കുന്ന യുവതിയാണ് ആദ്യം പാലാരിവട്ടം പോലീസിനെ സമീപിച്ചത്. എന്നാല്‍ ലൈംഗിക ചൂഷണം നടന്നത് കോഴിക്കോട്ടായതിനാല്‍ കേസ് അവിടുത്തെ ചേവായൂര്‍ പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തിട്ടുണ്ട്. ഷിയാസിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. അതീവ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. ലൈംഗികമായി പീഡിപ്പിച്ചതിന് പുറമെ, പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിക്കുമെന്ന് ഷിയാസ് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ബ്ലാക്‌മെയ്‌ലിംഗിലൂടെ യുവതിയെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ പണം തട്ടാനായിരുന്നു താരത്തിന്റെ ശ്രമമെന്ന് പോലീസ് സംശയിക്കുന്നു. 

2023-ലാണ് ഷിയാസ് കരീമിനെ സോഷ്യല്‍ മീഡിയയിലൂടെ യുവതി പരിചയപ്പെടുന്നത്. സെലിബ്രിറ്റി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് യുവതിയുമായി സൗഹൃദത്തിലായി. തുടര്‍ന്ന് 2024, 2025 വര്‍ഷങ്ങളിലായി കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡനം നടന്നുവെന്നാണ് മൊഴി. വിവാഹ വാഗ്ദാനം നല്‍കിയാണ് പലപ്പോഴും പീഡനം നടന്നതെന്നും യുവതി വെളിപ്പെടുത്തി. ജിംനേഷ്യം തുടങ്ങാമെന്ന വ്യാമോഹം നല്‍കിയാണ് യുവതിയില്‍ നിന്ന് പണം വാങ്ങിയത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി താന്‍ നല്‍കിയ പണം ഷിയാസ് സ്വന്തം ആഡംബരങ്ങള്‍ക്കായി ചിലവഴിച്ചുവെന്ന് യുവതി ആരോപിക്കുന്നു. 

പണം തിരികെ ചോദിച്ചതോടെയാണ് ഭീഷണിയും മാനസിക പീഡനവും തുടങ്ങിയത്. ഇതോടെയാണ് താന്‍ ചതിക്കപ്പെട്ട വിവരം യുവതി തിരിച്ചറിയുന്നത്. കൂടുതല്‍ കണ്ടെത്തുക ലോക വാര്‍ത്ത സിനിമ വാര്‍ത്ത അവാര്‍ഡ് ഷോ യുവതി ഹാജരാക്കിയ വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഷിയാസിന് വന്‍ തിരിച്ചടിയാകും. ഫോറന്‍സിക് പരിശോധനയ്ക്കായി ഈ തെളിവുകള്‍ ഉടന്‍ അയക്കും. ഷിയാസിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റ് ആരെങ്കിലും ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടിയ ഷിയാസ് കരീമിനെതിരെയുള്ള പരാതി സിനിമാ-മോഡലിംഗ് രംഗങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. താരത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് മുന്‍പും ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇത്രയും തെളിവുകളോടെ ക്രിമിനല്‍ കേസ് വരുന്നത് ഇതാദ്യമാണ്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രതിഷേധം ശക്തമാവുകയാണ്. 

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഷിയാസ് കരീം ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഭയന്ന് താരം കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. എന്നാല്‍ ശക്തമായ തെളിവുകള്‍ ഉള്ളതിനാല്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം ഷിയാസിനെ കസ്റ്റഡിയിലെടുക്കാനാണ് ചേവായൂര്‍ പോലീസിന്റെ തീരുമാനം. കോഴിക്കോട്ടെ പീഡനം നടന്നുവെന്ന് പറയുന്ന ഹോട്ടലുകളിലും ഫ്ലാറ്റുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. സാമ്പത്തിക ഇടപാടുകള്‍ക്കായി ബാങ്ക് രേഖകളും പോലീസ് പരിശോധിക്കും. 

പരാതിക്കാരിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഷിയാസ് കരീം എന്ന സെലിബ്രിറ്റിയുടെ മറവില്‍ നടന്നത് വന്‍ ചതിയാണെന്നാണ് പ്രാഥമിക നിഗമനം. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Read more topics: # ഷിയാസ് കരീം
shiyas kareem asking money and threatening

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES