ബിഗ്ബോയില്‍ ശ്രീനി-പേളി പ്രണയത്തിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു പ്രേമത്തിന്റെ കഥകളാണ് പുറത്തുവരുന്നത്. ഷിയാസും-അഥിതിയും തമ്മിലാണ് ആ പ്രണയം. ബിഗ്ബോസില്‍ ഏറ്റവും വലിയ ശത്രുക്കളായിരുന്നു ഷിയാസും അതിഥിയും. വഴക്കിട്ട് വഴക്കിട്ട് ഒടുവില്‍ ഇവര്‍ പ്രണയത്തിലായെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഇത് സത്യമാണെന്ന രീതിയില്‍ പല തെളിവുകളും കഴിഞ്ഞ എപിസോഡില്‍ ആരാധകര്‍ക്ക് ലഭിച്ചു.
ഷോയുടെ തുടക്കത്തില്‍ മിക്ക ദിവസങ്ങളിലും ഷിയാസും അതിഥിയും മുട്ടന്‍ വഴക്കായിരുന്നു. മറ്റ് അംഗങ്ങളോടും മോഹന്‍ലാലിനോടും മറ്റും ഷോയില്‍ ഇഷ്ടമല്ലാത്തത് അതിഥിയെ ആണെന്ന് ഷിയാസും ഷിയാസിനെയാണ് തനിക്കിഷ്ടമല്ലാത്തതെന്ന് അതിഥിയും പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞൊരു എപിസോഡില്‍ അതിഥി ഷിയാസിന് ഉമ്മ കൊടുത്തതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിടുന്നതായി പ്രേക്ഷകര്‍ക്ക് തോന്നിയത്. ഇന്നലെത്തെ എപിസോഡില്‍ അതിഥി ഷിയാസിന് ഭക്ഷണം വാരി കൊടുത്തതും ഇരുവരും ഒരു പുതപ്പിനടിയില്‍ കിടന്ന് സംസാരിച്ചതും പ്രണയിക്കുന്നതിന്റെ സൂചനയാണെന്നാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ദോശ തിന്നുതീര്‍ക്കുക എന്ന ടാസ്‌കിനിടയിലാണ് അതിഥി സ്നേഹപൂര്‍വ്വം തന്റെ ദോശ ഷിയാസിന് പകുത്തു നല്‍കിയത്. ഇതിന് പിന്നാലെ ഷിയാസിന് ദോശ വായില്‍ വച്ച് നല്‍കുകയും ചെയ്തു അതിഥി. എന്നാല്‍ പിന്നീട് പാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ചെറുതായി പിണങ്ങി. പിണങ്ങിയതിന് പിന്നാലെ അതിഥി കട്ടിലില്‍ പോയി മൂടിപ്പുതച്ചു കിടന്നു. പിന്നാലെ എത്തിയ ഷിയാസും അതിഥിയുടെ പുതപ്പിനുള്ളില്‍ തലയിട്ട് സംസാരിച്ചു. ഇതിനെ കളിയാക്കിയ ഹിമയോട് തനിക്കും അതിഥിക്കും 27 വയസായി എന്നും സംസാരിക്കാന്‍ ആരുടെയും സമ്മതം വേണ്ടെന്നുമായിരുന്നു ഷിയാസിന്റെ പ്രതികരണം. പിന്നീടാണ് അഥിതിയുടെ പിണക്കം മാറിയത്. രാത്രി ടാസ്‌കെല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന അഥിതിക്ക് ഷിയാസ്് ഒരു ഗിഫ്റ്റ് ബോക്സ് സമ്മാനമായി നല്‍കി. പകലുണ്ടായതിനെ കുറിച്ച് ഇരുവരും സംസാരിച്ചു. തനിക്ക് ഏറെ വേദനിച്ചെന്ന് പറഞ്ഞ അതിഥി കരഞ്ഞു. അതിഥിയോട് കരയരുതെന്ന് പറഞ്ഞ് സാന്ത്വനിപിച്ച ശേഷമാണ് ഷിയാസ് ഉറങ്ങാന്‍ പോയത്.പ്രണയം പൂക്കുന്നുവെന്ന് സോഷ്യല്‍മീഡിയ ചര്‍ച്ച ഉയരുമ്പോഴും അതല്ല ഷോയുടെ റേറ്റിങ്ങ് കൂട്ടാനുള്ള തന്ത്രമാണ് ഇതെന്നാണ് ചില പ്രേക്ഷകരുടെ അഭിപ്രായം.