ബിഗ്‌ബോസില്‍ ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ച മത്സരാര്‍ഥിയായിരുന്നു അതിദി റായ്. മലയാളം കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയും മോഡലും കൂടിയായ അതിദി ഏറെ ശ്രദ്ധ നേടിയത് ബിഗ്‌ബോസിലെത്തിയപ്പോഴാണ്. ബിഗ്‌ബോസ് ഫൈനലില്‍ വരെ ഇടം പിടിച്ച അതിഥി അപ്രതീക്ഷിതമായിട്ടാണ് ബിഗ്‌ബോസില്‍ എലിമിനേറ്റ് ആയിപ്പോയത്. നിഷ്‌കളങ്കത കൊണ്ടാണ് അതിദി പ്രേക്ഷക മനസില്‍ ഇടം നേടിയത്. ആര്‍ക്കും അറിയാതെ ഇരുന്നിട്ടും ഫൈനല്‍ വരെ എത്താന്‍ ഇത് അതിദിയെ സഹായിച്ചു. ബിഗ്‌ബോസില്‍ നിന്നും പുറത്തിറങ്ങിയ അതിദിയെകുറിച്ച് വലിയ വിവരങ്ങള്‍ ഒന്നും ഇല്ലാതിരുന്ന അവസരത്തില്‍ ഇപ്പോള്‍ വൈറലാകുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്.
ബിഗ്‌ബോസില്‍ അവസാനത്തെ എപിസോഡുകളില്‍ പ്രേക്ഷകര്‍ ഏറെ എറ്റെടുത്തതാണ് അതിദിയെ. കുറുമ്പുകളും അടിയും പാതി മലയാളവുമെല്ലാം അതിദിയെ പ്രേക്ഷക പ്രിയങ്കരിയാക്കി. ഷിയാസും അതിദിയും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. അതിദിയും ഷിയാസും തമ്മിലുളള പ്രണയരംഗങ്ങള്‍ ബിഗ്‌ബോസില്‍ പലപ്പോഴും ചര്‍ച്ചയായിരുന്നു. അദിതി ഷിയാസിനു ഭക്ഷണം വാരിക്കൊടുക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, ഉമ്മ കൊടുക്കുന്നതുമായ രംഗങ്ങള്‍ കണ്ട് ഇരുവരും പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. ഷിയാസിനെ പ്രണയിക്കരുതെന്നും അതിദിയോടു ചില ബിഗ്‌ബോസ് അംഗങ്ങള്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ സൗഹൃദമാണ് എന്നായിരുന്നു ഇരുവരുടേയും നിലപാട്. ഷോയില്‍ നിന്നും പുറത്തായെങ്കിലും ഷിയാസിനൊപ്പം സ്വീകരണപരിപാടികളിലും കോമഡിസ്റ്റാര്‍സിലുമൊക്കെ താരം പങ്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് അതിദിയുടെ ചില ചിത്രങ്ങളാണ്. ബിഗ്‌ബോസില്‍ എത്തിയപ്പോള്‍ സാമാന്യം തടി ഉണ്ടായിരുന്നു അതിദിക്ക്. എന്നാല്‍ ഇപ്പോള്‍ വണ്ണം കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം. തന്റെ പുതിയ ചിത്രങ്ങള്‍ അതിദി തന്നെ പങ്കുവച്ചതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
സാരിയൊക്കെ ഉടുത്ത ചിത്രങ്ങളില്‍ നന്നേ മെലിഞ്ഞാണ് അതിഥിയുള്ളത്. എന്നാല്‍ ഇത് പുതിയ ചിത്രത്തിന് വേണ്ടി താരം വണ്ണം കുറച്ചതാണോ എന്ന് വ്യക്തമല്ല. ബിഗ്‌ബോസ് വീട്ടില്‍ വ്യായാമം ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും അതിദി ഒന്നും ചെയ്യുന്നത് പ്രേക്ഷകര്‍ കണ്ടിരുന്നില്ല. അതിനാല്‍ തന്നെ താരത്തിന് വണ്ണം ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രങ്ങളില്‍ അഞ്ചു വയസെങ്കിലും കുറഞ്ഞതായിട്ടാണ് ആരാധകര്‍ കമന്റുകള്‍ നല്‍കുന്നത്. നിങ്ങളുടെ സ്വന്തം കൂട്ടുസ് എന്ന അടിക്കുറിപ്പോടെയാണ് അതിദി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.