Latest News

ലോറി ഡ്രൈവറായ പിതാവിന്റെ മൂന്ന് മക്കളില്‍ ഒരാള്‍; പുല്ലുമേഞ്ഞ വീട് തിയില്‍ ആളിക്കത്തിയതോടെ ജോലി അന്വേഷിച്ച് ഉപ്പ ഗള്‍ഫിലേക്ക്; പ്രവാസ ജീവിതത്തിനടയില്‍ ഉപ്പയെ മരണം വിളിച്ചതോടെ കൂലിപ്പണിക്ക്; ഓട്ടോ ഡ്രൈവര്‍ മുതല്‍ കെട്ടിടം പണി വരെ ചെയ്ത് കുടുംബം പുലര്‍ത്തല്‍;സീരിയല്‍ നടന്‍ ഷാനവാസിന്റെ  കഥ

Malayalilife
ലോറി ഡ്രൈവറായ പിതാവിന്റെ മൂന്ന് മക്കളില്‍ ഒരാള്‍; പുല്ലുമേഞ്ഞ വീട് തിയില്‍ ആളിക്കത്തിയതോടെ ജോലി അന്വേഷിച്ച് ഉപ്പ ഗള്‍ഫിലേക്ക്; പ്രവാസ ജീവിതത്തിനടയില്‍ ഉപ്പയെ മരണം വിളിച്ചതോടെ കൂലിപ്പണിക്ക്; ഓട്ടോ ഡ്രൈവര്‍ മുതല്‍ കെട്ടിടം പണി വരെ ചെയ്ത് കുടുംബം പുലര്‍ത്തല്‍;സീരിയല്‍ നടന്‍ ഷാനവാസിന്റെ  കഥ

കുങ്കുമപ്പൂവിലെ രുദ്രനായും സീതയിലെ ഇന്ദ്രനായും എല്ലാം തിളങ്ങി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ നടനാണ് ഷാനവാസ് ഷാനു. മലപ്പുറം കാരനായ ഷാനവാസ് ഏറെ കഷ്ടപ്പെട്ടാണ് സീരിയലിലേക്ക് എത്തിയത്. സിനിമാ പാരമ്പര്യമുള്ള കുടുംബമൊന്നും ആയിരുന്നില്ല ഷാനവാസിന്റേത്. ഉപ്പ ഒരു ലോറി ഡ്രൈവറും ഉമ്മ മൈമൂന ഒരു വീട്ടമ്മയും ആയിരുന്നു. ഷാനവാസും രണ്ടു പെങ്ങന്മാരുമടക്കം മൂന്നു പേരായിരുന്നു വീട്ടില്‍. പുല്ലുമേഞ്ഞ ഒരു സാധാരണ വീടായിരുന്നു ആദ്യം ഷാനവാസിന്റേത്. ആ വീട്ടിലായിരുന്നു പത്തു വയസുവരെ ജീവിച്ചത്. 

എന്നാല്‍ അപ്രതീക്ഷിതമായാണ് അടുപ്പില്‍ നിന്നും തീ പടര്‍ന്ന് പെട്ടെന്നൊരു ദിവസം ആ വീട് മുഴുവന്‍ കത്തിപ്പോയത്. നാട്ടുകാര്‍ ഓടിക്കൂടി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവിടെ നിന്നും പ്രാണന്‍ മാത്രമാണ് തിരിച്ചു കിട്ടിയത്. പിന്നീട് അവിടെ നിന്നും ഓടിട്ട ഒരു വീട്ടിലേക്കാണ് താമസം മാറിയത്. സ്വന്തമായി ഉണ്ടാക്കിയെടുത്ത വീടായിരുന്നു അത്. പിന്നാലെയാണ് ഉപ്പ ഗള്‍ഫിലേക്ക് പോയത്.

കുടുംബത്തെ രക്ഷപ്പെടുത്താനായിട്ടായിരുന്നു ഉപ്പ ആ പ്രവാസ ജീവിതം തെരഞ്ഞെടുത്തത്. എന്നാല്‍, അധികം വൈകുംമുന്നേ ഗള്‍ഫില്‍ വച്ച് തന്നെ ഉപ്പയെ മരണം കീഴടക്കി. ചെറിയ കുട്ടികളായിരുന്ന ഷാനവാസിനും പെങ്ങന്മാര്‍ക്കും ഉപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കാനോ അവസാന നോക്കുകാണുവാനോ ഒന്നും തന്നെ സാധിച്ചിരുന്നില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള സാമ്പത്തികമില്ലാതിരുന്നതിനാല്‍ ഗള്‍ഫില്‍ തന്നെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. അങ്ങനെ ഉമ്മയേയും രണ്ടു പെങ്ങന്മാരേയും പോറ്റേണ്ട ഉത്തരവാദിത്വം ഷാനവാസിലേക്ക് എത്തിയതോടെ ഷാനവാസ് കൂലിപ്പണിയ്ക്കിറങ്ങി. കെട്ടിടം പണിയ്ക്കും വയറിംഗ് പണിയ്ക്കുമെല്ലാം പോയി. 18 വയസായപ്പോള്‍ ലൈസന്‍സ് എടുത്ത് ഓട്ടോ ഓടിക്കാനും. അങ്ങനെയിരിക്കെയാണ് ഉമ്മയ്ക്ക് കിഡ്നി രോഗം ബാധിക്കുന്നത്.

വീട്ടിലെ പൊടിയും മറ്റും ഉമ്മയ്ക്ക് അലര്‍ജിയുമുണ്ടാക്കി. ഇതോടെയാണ് നീല പെയിന്റടിച്ച ഈ ഇരുനില വാടക വീട്ടിലേക്ക് ഷാനവാസും കുടുംബവും എത്തിയത്. അതിനിടയിലെല്ലാം സിനിമാ മോഹം ഷാനവാസിലുണ്ടായിരുന്നു. എന്നാല്‍ അവസരം തേടി നടക്കാനുള്ള പശ്ചാത്തലമില്ലാതിരുന്നതിനാല്‍ തന്നെ ഒറ്റപ്പാലത്ത് സ്പീഡ് ട്രാക്ക് സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ ചെന്നപ്പോഴാണ് അപ്രതീക്ഷിതമായി സിനിമയിലേക്ക് അവസരം ലഭിച്ചത്. തുടര്‍ന്ന് ഇന്ദ്രനീലം സീരിയലില്‍ നടി നിത്യാദാസിന്റെ പെയറായും എത്തി. അങ്ങനെ കുങ്കുമപ്പൂവിലെ രുദ്രനായും മായാമോഹിനിയിലും വാസ്തവത്തിലും ശേഷം സീതയിലേക്കും എല്ലാം എത്തിയത്. കുങ്കുമപ്പൂവ് എന്ന സീരിയലില്‍ ഒരു ഗുണ്ടയുടെ അതിഥിവേഷമായിരുന്നു ലഭിച്ചത്. പക്ഷേ ഷാനവാസിന്റെ അഭിനയം ഇഷ്ടപ്പെട്ടതോടെ അത് 950 എപ്പിസോഡ് വരെ നീട്ടി. പിന്നീട് ചെയ്ത സീതയും ഹിറ്റായതോടെ ഷാനവാസിന്റെ കുടുംബത്തിന്റെ നിലയും ജീവിതവും മെച്ചപ്പെട്ടു.

ആ വരുമാനം കൊണ്ട് രണ്ട് പെങ്ങന്മാരെയും ഷാനവാസ് കെട്ടിച്ചു വിട്ടു. സുഹാന എന്ന പെണ്‍കുട്ടിയെ സ്വന്തം ജീവിതത്തിലേക്കും ക്ഷിണിച്ചു. രണ്ടു മക്കളും ഇരുവര്‍ക്കും ഉണ്ടായി. പത്താം ക്ലാസുകാരിയായ നഷ്മിഷാമും നാലാം ക്ലാസുകാരി ഇബ്നുഷാമുമാണ് മക്കള്‍. ഇപ്പോള്‍ പഴയ ഓടിട്ട വീട് പൊളിച്ചു കളഞ്ഞ് പുതിയ വീട് നിര്‍മ്മിക്കാനുള്ള പരിശ്രമത്തിലാണ് ഷാനവാസും ഭാര്യയും മക്കളും
 

actor Shanavas story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES