Latest News

സംസ്ഥാനത്തെ ഏറ്റവും വലിയ നാടക അവാർഡ് ഗൗരി നേടിയെടുക്കുന്നത് മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോഴാണ്; ഗൗരി കൃഷ്ണ എന്ന അനുമോൾ

Malayalilife
സംസ്ഥാനത്തെ ഏറ്റവും വലിയ നാടക അവാർഡ് ഗൗരി നേടിയെടുക്കുന്നത് മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോഴാണ്; ഗൗരി കൃഷ്ണ എന്ന അനുമോൾ

ഥാർത്ഥ പേര് ഗൗരി കൃഷ്ണ എന്നാണെങ്കിലും ഈ പേര് അധികം ആർക്കും അറിയില്ല. എന്നാൽ വാനമ്പാടിയിലെ അനുമോൾ അല്ലെങ്കിൽ അനുമോൻ എന്ന് പറഞ്ഞാൽ എല്ലാർക്കും അറിയാം. ഐശ്വര്യത്തോടേ വീട്ടിലെ ഒരു കുട്ടിയെ പോലെ തോന്നുന്ന വിധത്തിലാണ് അനുമോളുടെ പ്രകടനം. എല്ലാ വീട്ടമ്മമാർക്കും സ്ത്രീത്വം വിളമ്പുന്ന മുഖമായാണ് അനുമോൾ പ്രത്യക്ഷപെടാറുള്ളത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് അനുമോൾ. കരഞ്ഞും ചിരിച്ചും എല്ലാരുടെയും സ്വീകരണ മുറിയിൽ ദിനംപ്രതി എത്താറുണ്ട്. സിനിമാ സീരിയൽ മേഖലകളിൽ ഒരുപാട് കുട്ടിത്താരങ്ങൾ വന്നു പോകുന്നുണ്ടെങ്കിലും വിരലിൽ എണ്ണാവുന്നവര്‍ മാത്രമാണ് പ്രേക്ഷകരുടെ ഉള്ളിലേക്ക് കയറി ചെല്ലുക. അതിൽ ഒരു കുഞ്ഞി താരമാണ് നമ്മുടെ അനുമോളും. വാനമ്പാടിയിലെ വല്യച്ചന്റെയും വല്യമ്മയുടെയും അരുമക്കുട്ടിയായി ശ്രീമംഗലത്ത് കഴിയുന്നുണ്ടെങ്കിലും അച്ഛനോടുള്ള അടങ്ങാത്ത സ്നേഹമാണ് അനുമോളുടെ ഉള്ള് നിറയെ. അച്ഛന്റെ സ്നേഹം ആവോളം നുകരുവാനായി അവൾ അനുഭവിക്കുന്ന ത്യാഗങ്ങളിലൂടെയാണ് വാനമ്പാടി സീരിയല്‍ കടന്നു പോകുന്നത്.

തിരുവനന്തപുരം സംഗീത പാരമ്പര്യമുള്ള തറവാട്ടിലാണ് ഗൗരിയുടെ ജനനം. ഗൗരിയുടെ അച്ഛനും അമ്മയും ഗാനഭൂഷണം നേടിയവരാണ്. ഗൗരിയുടെ അച്ഛൻ മണ്മറഞ്ഞു പോയ പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനാണ്. ഒരു ആക്‌സിഡന്റില്‍ ആയിരുന്നു അദ്ദേഹത്തിൻറെ മരണം. അച്ഛനില്ലാതെ വളർന്നെങ്കിലും താരത്തിന്റെ എല്ലാ വളര്ച്ചയിലും അച്ഛനെയാണ് താരം ഓർക്കാറുള്ളത് പറയാറുള്ളതും.  ഗൗരിയുടെ അമ്മ പ്രഷീല പ്രകാശ് ആണ്. ഗൗരിയുടെ അപ്പൂപ്പനും അമ്മൂമ്മയും സംഗീതാധ്യാപകര്‍ ആയിരുന്നു. ഗൗരിയുടെ ഏക സഹോദരൻ ശങ്കർ ബാംഗ്ലൂരിൽ അനിമേഷൻ വിദ്യാർത്ഥിയാണ്. പതിനാലു വയസുള്ള ഗൗരി മൗണ്ട് കാർമ്മൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഗൗരിയ്ക്ക് മാസത്തില്‍ ഇരുപത് ദിവസവും ഷൂട്ടിങ് തിരക്കായിരിക്കും. പക്ഷേ പഠിക്കാൻ മിടുക്കിയാണ, അതുപോലെ തന്നെ കലയിലും സ്കൂളിൽ പ്രധാനിയാണ് ഗൗരി. കുഞ്ഞിലമുതലെ അച്ഛൻ വീണ വായിക്കുമ്പോഴും, പാട്ട് പാടുമ്പോഴും എല്ലാം അവൾ അത് ശ്രദ്ധിച്ചിരിക്കുമായിരുന്നു. പിന്നീട് ഒരു വയസ്സായപ്പോൾ മുതൽ അവൾ അക്ഷരങ്ങൾ അൽപ്പം തെറ്റിയാലും ശ്രുതിയോട് കൂടി ആ പാട്ട് പാടാൻ ശ്രമിക്കുമായിരുന്നു. അവിടുന്നെ തന്നെ സംഗീതത്തോട് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. സംഗീതവും പഠനവും മുൻപോട്ട് കൊണ്ട് പോകാൻ ആണ് താരത്തിന് താത്‌പര്യം. നല്ല സിനിമകൾ ചെയ്യാനും ആഗ്രഹം ഉണ്ട്. ഉടനെ വരാൻ പോകുന്ന ചിത്രത്തിൽ സുധീഷ്, ഇന്ദ്രൻസ്, എന്നിവരോടൊപ്പം ഗൗരി ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നു. ചുരുങ്ങിയ സമയം കൊണ്ട് നിരവധി അവാർഡുകളാണ് ഗൗരി കൃഷ്ണയെ തേടിയെത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ നാടക അവാർഡ് ഗൗരി നേടിയെടുക്കുന്നത് മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോഴാണ്.

2014 ൽ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അവാർഡാണ് തനിക്ക് ആദ്യമായി ലഭിക്കുന്നതെന്നും അന്ന് ആ അവാർഡ് കിട്ടിയപ്പോൾ ഇത്ര വലിയ ഒരു അവാർഡാണ് വാങ്ങിയതെന്ന് പോലും അറിവുണ്ടായിരുന്നില്ല എന്നും താരം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ മുടങ്ങി കിടക്കുന്ന സംഗീതം തുടരണം എന്നാണ് താരത്തിന്റെ ആഗ്രഹം. അച്ഛനാണ് ആദ്യമായി വീണയുടേയും, സംഗീതത്തിന്‍റെയും ആദ്യ സ്വരങ്ങൾ ഗൗരിക്ക് മൂകാംബികയിൽ വച്ച് പറഞ്ഞുകൊടുക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോഴും വീണ വായിക്കാനും, പാട്ടുപാടാനും ഒത്തിരി ഇഷ്ടമാണ് താരത്തിന്. ഓവർടേക്ക് എന്ന സിനിമയിലാണ് താരം ആദ്യമായി പാടുന്നത്. എൽകെജി മുതലാണ് പാട്ട് പഠിക്കാൻ തുടങ്ങിയത്. ഇപ്പോൾ വാനമ്പാടിയുടെ തിരക്ക് കാരണം അൽപ്പം ബ്രെയ്ക്ക് വന്നിരിക്കുകയാണ്. പിന്നെ സുരേഷ്‌ഗോപി, നെടുമുടി വേണു, ജയറാം എന്നിവരോടൊപ്പം ആകാശ വാണിയിൽ നാടകം ചെയ്യാൻ കഴിഞ്ഞത് താരത്തിന്റെ മറ്റൊരു ഭാഗ്യമാണ്.

serial actress malayalam gouri anumol

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES